KeralaNEWS

വീൽ ചെയറിൽ ഒരു ഡോക്ടർ; ഇത് ഡോ. മരിയയുടെ ജീവിത കഥ

 ഡോക്ടർ ആവണമെന്ന മോഹവുമായി എൻട്രൻസ് എക്സാം എഴുതി നോക്കിയെങ്കിലും മരിയ അതു ജയിച്ചില്ല.അങ്ങനെയാണ് മാനേജ്മെന്റ് കോട്ടായിൽ തൊടുപുഴയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ മരിയ എംബിബിസിനു ചേരുന്നത്.അവിടെ ചേർന്ന് ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു തുടങ്ങി.ഒന്നാം വർഷം പഠിക്കുന്ന സമയത്ത് ഒരു ദിവസം വൈകുന്നേരം അലക്കിയ ഡ്രസ്സ്‌ എടുക്കാൻ ഹോസ്റ്റലിന്റെ മുകളിൽ പോയ സമയം കാൽ വഴുതി മുകളിൽ നിന്നും താഴെയുള്ള ഗ്രൗണ്ട് ഫ്ലോറിൽ ചെന്ന് വീണ് കഴുത്തിനും നട്ടെല്ലിനും സാരമായി ക്ഷതം സംഭവിച്ചു.തുടർന്ന് അമൃത ഹോസ്പിറ്റലിലും വെല്ലൂർ ഹോസ്പിറ്റലിലുമായി ചികിൽസ.
 ഹോസ്പിറ്റലിൽ ചികിത്സയിൽ ഉണ്ടായിരുന്ന കാലത്തും മരിയയുടെ ചിന്ത എംബിബിസ് പഠനം ആയിരുന്നു.അങ്ങനെ മരിയയുടെ ആഗ്രഹം മനസ്സിലാക്കിയ, ചികിൽസിച്ചുകൊണ്ടിരുന്ന ഡോക്ടർമാർ തന്നെ ചികിത്സയ്ക്കൊപ്പം മരിയയ്ക്ക് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.6 മാസത്തെ ചികിത്സക്കു ശേഷവും മരിയയ്ക്ക് വീൽചെയർ ഇല്ലാതെ സഞ്ചരിക്കാൻ സാധിക്കില്ലായിരുന്നു.അങ്ങനെ ഇരിക്കുമ്പോൾ ഫസ്റ്റ് ഇയർ എംബിബിസിന്റെ എക്സാം വന്നു.ആ കൊല്ലം തന്നെ പരീക്ഷ എഴുതാൻ മരിയ ആഗ്രഹം പ്രകടിപ്പിച്ചു.മരിയയുടെ ആഗ്രഹ പ്രകാരം കോളേജ് അധികൃതർ പരീക്ഷ എഴുതാൻ സമ്മതിച്ചു.മുഴുവൻ ചികിത്സാ ചെലവും കോളേജ് തന്നെ വഹിക്കുകയും ചെയ്തിരുന്നു.
 അങ്ങനെ പരീക്ഷ എഴുതി ഫലം വന്നപ്പോൾ മരിയ നല്ല മാർക്കോടുകൂടി ജയിച്ചു.തനിക്കു ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിട്ടും ആ പ്രശ്നങ്ങളെ ഒക്കെ മറികടന്നു തന്നെ മരിയ ആത്മവിശ്വാസത്തോടെ പഠിച്ചു പരീക്ഷ പാസ്സ് ആയി.അങ്ങനെ തുടർന്നുള്ള വർഷങ്ങളും.ഇന്ന് മരിയ  ഡോക്ടറാണ്.
പക്ഷെ പ്രശ്നങ്ങൾ അവിടെക്കൊണ്ടും തീർന്നില്ല. മരിയയ്ക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹം.പക്ഷെ വീൽ ചെയറിൽ ആണെന്ന് അറിഞ്ഞപ്പോൾ പല ഹോസ്പിറ്റലും മരിയയെ ജോലിക്ക് എടുക്കാൻ തയ്യാറായില്ല.പക്ഷെ മരിയ പിന്മാറാൻ കൂട്ടാക്കിയില്ല.അങ്ങനെ 24 തവണ സിവി അയക്കേണ്ടി വന്നു മരിയയ്ക്ക് ഒരു ജോലി കിട്ടാൻ.ഇന്ന് കേരളത്തിലെ അതിപ്രശസ്തമായ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് മരിയ.

Back to top button
error: