പനാജി: ഐഎസ്എലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ഗോവയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
35ാം മിനുട്ടില്‍ മെഹ്താബ് സിംഗും 86ാം മിനുട്ടിൽ ഡീഗോ മൗറീഷ്യോയുമാണ് മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത്.ഇതോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുംബൈ എഫ് സി തിരികെയെത്തി.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈയിലെ 3-0 ന് തകർത്ത് നാലാം സ്ഥാനത്തേക്ക് ഉയർന്ന ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനലബ്ധിക്ക് മുംബൈ- ഗോവ മത്സരത്തിന്റെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്.18 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് മുംബൈയുടെ സമ്പാദ്യം.ഇത്രയും മത്സരങ്ങളിൽ നിന്ന് 30 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.മാർച്ച് 2ന് മുംബൈയുമായും മാർച്ച് 6ന് ഗോവയുമായാണ് ബ്ലാസ്റ് റേഴ്സിന്റെ അടുത്ത മത്സരങ്ങൾ.