Month: February 2022
-
NEWS
ഭാര്യയും ഭർത്താവും ദുരന്തമധ്യത്തിൽ, ഭാര്യ യുക്രൈനിൽ ബങ്കറിൽ; ഭർത്താവ് യെമനിൽ തടങ്കലിൽ, രണ്ടു യുദ്ധങ്ങൾക്കു നടുവിൽ നാളുകളെണ്ണി കഴിയുന്ന കായംകുളംകാരായ ദമ്പതിമാർ
കായംകുളം: രണ്ടു യുദ്ധങ്ങൾ സമ്മാനിച്ച ദുരന്ത കഥയാണ് ആ കുടുംബത്തിന് പറയാനുള്ളത്. ഒന്ന് യെമനിൽ, മറ്റൊന്ന് യുക്രൈനിലും. ആവൂർ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതർ ബന്ദിയാക്കിയിരിക്കുകയാണ്. ആ ദുഃഖത്തിൽ വിലപിച്ചു കൊണ്ടിരുന്ന കുടുംബം ഇന്നലെ കേട്ടത് മറ്റൊരു വാർത്തയാണ്. കീവിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ അഖിലിന്റെ ഭാര്യ ജിതിന, യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് ബങ്കറിൽ അഭയം തേടിയിരിക്കുന്നു എന്ന്. ജിതിന കീവ് മെഡിക്കൽ സർവകലാശാലയിൽ അവസാനവർഷ അണ്ടർഗ്രാജ്വേറ്റ് വിദ്യാർത്ഥിനിയാണ്. റഷ്യൻ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാർത്ഥികൾ സ്വയരക്ഷയ്ക്കായി ബങ്കറുകളിൽ അഭയം പ്രാപിച്ചത്. കായങ്കുളം രാമപുരം സ്വദേശിനിയായ ജിതിന കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് അഖിലിനെ വിവാഹം കഴിച്ചത്. യു.എ.ഇയിലെ ലിവാമറൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലിൽ ജീവനക്കാരനാണ് അഖിൽ രഘു. ചെങ്കടലിൽ വെച്ച് കഴിഞ്ഞ ഡിസംബർ 31 നാണ് ഹൂതി വിമതർ കപ്പൽ റാഞ്ചുന്നത്. അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതർ ബന്ദിക്കളാക്കി…
Read More » -
Kerala
തിരുവനന്തപുരത്ത് വൻ തീപിടുത്തം;തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരം വെമ്ബായത്ത് വന്‍ തീപിടുത്തം.വെമ്ബായത്തെ ഒരു ഹാര്‍ഡ് വെയര്‍ കടയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴു മണിയോടെ തീപിടിച്ചത്.നാലു നിലകെട്ടിടത്തിലേക്ക് വേഗത്തില്‍ തീപിടരുകയായിരുന്നു. ആളപായമുണ്ടോയെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. കടയിലെ തീ അണയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.പത്തിലേറെ ഫയര്‍ഫോഴ്സ് യൂണിറ്റുകൾ തീയണയക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.
Read More » -
Kerala
കണ്ണുതുറക്കൂ കേരളമേ… ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശേഷിക്കുന്ന കാലമത്രയും നാം വിലപിക്കേണ്ടി വരും. ജാഗ്രതൈ…!
കേരളം മയക്കുമരുന്നുകളുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ടിട്ട് കാലമേറെയായി. കൗമാരത്തിൽ സ്കൂളുകളിൽനിന്നും തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട് ജീവിതത്തെയാകെ ഗ്രസിക്കുന്നു. ഈ വിപത്തിൻ്റെ ദുരന്ത ഫലങ്ങളെക്കുറിച്ച് വാസ്തവത്തിൽ നമ്മുടെ രക്ഷിതാക്കൾക്ക് വേണ്ടത്ര കരുതലില്ല. അന്ധനായ ധൃതരാഷ്ട്രരും കണ്ണുമൂടിക്കെട്ടിയ ഗാന്ധാരിയുമായി പരിണമിച്ചോ ഈ നാട്ടിലെ രക്ഷകർത്താക്കൾ…? പ്രതിദിനം നൂറുകണക്കിന് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഊർജ്ജസ്വലരായ യുവാക്കളെ ഇഞ്ചോടിഞ്ച് കൊല്ലുന്ന മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുകയാണ് കൊച്ചി. ഐ.ടി പ്രൊഫഷണലുകളും ദൃശ്യ മാധ്യമ പ്രവർത്തകരും ഡോക്ടർമാരും ചലച്ചിത്ര താരങ്ങളും ‘സുന്ദരികളും സുന്ദരന്മാരു’മൊക്കെ മയക്കു മരുന്നുകളുടെ അടിമയായി ഭാവി ജീവിതം ഹോമിക്കുന്നു. മോചനമില്ലാത്ത ഈ ദുരന്തത്തിൻ്റെ ഇരകളായിരുന്നോ ആൻസി കബീറും അഞ്ജനയും…? സമകാലിക കേരളീയ ജീവിതത്തിൻ്റെ നേർ ചിത്രം. നല്ലനടപ്പ് വായിക്കാൻ മറക്കരുതേ നാളെ രാവിലെ 7ന്
Read More » -
Kerala
ചെന്നൈയിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്; സെമി പ്രതീക്ഷ അസ്തമിച്ചിട്ടില്ല
ഐ എസ് എല്ലില്‍ ഇന്ന് നടന്ന നിര്‍ണായക ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം.ചെന്നൈയിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തകർത്തത്.ഡിയസ്(2),ലൂണ(1) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്കോറർമാർ. ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 18 മത്സരങ്ങളില്‍ 30 പോയിന്റുമായി ലീഗില്‍ നാലാമത് എത്തി. 28 പോയിന്റുള്ള മുംബൈ സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത്.എങ്കിലും അടുത്ത മത്സരത്തില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ ഏതാണ്ട് ഉറപ്പാക്കാം.ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു എതിരാളി.നിലവിൽ ഒൻപതാം സ്ഥാനത്താണ് ഗോവ.
Read More » -
Kerala
ഓമന മനസുകളേ, ഓമനയ്ക്കായി ഒന്ന് കനിയണേ… അഞ്ച് ശസ്ത്രക്രിയ, എന്നിട്ടും കിടപ്പില്‍, കിടപ്പിടം നഷ്ടമായി…
കോട്ടയം: സുമനസുകളുടെ കരുണയ്ക്കായി പ്രതീക്ഷയോടെ ഒരു കുടുംബം. 22 വര്‍ഷമായി പലവിധ രോഗങ്ങള്‍ അലട്ടുന്നു ഓമനയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാതെ നിസഹായരായി നില്‍ക്കുകയാണ് കുടുംബം. സ്വന്തമായൊരു വീടുണ്ടായിരുന്നു, ചികിത്സയ്ക്കായി സ്വന്തം വീടും പറമ്പും വിറ്റ് വാടകവീട്ടില്‍ നിസഹായരായി കഴിയുകയാണ് ഇവര്‍. പാലാ പ്രവിത്താനം മുരിങ്ങയില്‍ ജോസിന്റെ ഭാര്യയാണ് ഓമന. തുടര്‍ച്ചയായ അഞ്ച് ശസ്ത്രക്രിയകള്‍. ഒന്നിന് പിറകെ മറ്റൊന്നായി രോഗങ്ങള്‍. അതീവഗുരുതര നിലയില്‍ കഴിയുന്ന ഒമനയുടെ കുടുംബത്തിന്റെ കൈയില്‍ വായ്പയുടെ കുടിശികയും പലിശയുമായി നോട്ടീസും ഭീഷണികളും മാത്രമാണുള്ളത്. ഇനിയും അടിയന്തര ശസ്ത്രക്രിയകള്‍ ചെയ്താലേ ഓമനയ്ക് ചെറിയതോതിലെങ്കിലും സ്ഥിതി മെച്ചമാക്കാന്‍ കഴിയൂ. ടാപ്പിങ് തൊഴിലാളിയായ ജോസ് തൊഴില്‍ ചെയ്യാന്‍ പോലും പറ്റാതെ ഭാര്യയുമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ്. നട്ടെല്ലിന്റെ തകരാറായിരുന്നു ആദ്യം. പിന്നീട് സന്ധിവാതം വന്നു. ഗര്‍ഭാശയ മുഴയ്കും ഇടയ്ക് ചികില്‍സ ചെയ്തു. വിവിധ മരുന്നുകള്‍ കഴിച്ച് കൊണ്ടിരിക്കെ ഹൃദയാഘാതം വന്നു. ധമനിയില്‍ രണ്ട് തടസങ്ങളുണ്ടെങ്കിലും ആരോഗ്യം മോശമായതിനാല്‍ മാറ്റാനുള്ള ശസ്ത്രക്രിയ നടന്നില്ല. പിന്നീടാണ്…
Read More » -
Religion
സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസികളെ അന്ത്യോഖ്യാ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ പെരുമ്പള്ളി തിരുമേനി നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു: മാത്യൂസ് മോര്‍ അപ്രേം
മണര്‍കാട്: സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസികളെ അന്ത്യോഖ്യാ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ പെരുമ്പള്ളി തിരുമേനി നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നുവെന്ന് അങ്കമാലി ഭദ്രാസന പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം. എന്നും സാധാരണ ജനങ്ങളോടൊപ്പം ജീവിച്ച മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹമെന്നും മോര്‍ അപ്രേം പറഞ്ഞു. മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സൂനോറോ പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം കല്‍ക്കുരിശിങ്കല്‍ എത്തിയപ്പോള്‍ നടത്തപ്പെട്ട ധൂപപ്രാര്‍ഥന. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സൂനോറോ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വി. കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച ശേഷം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈ ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സൂനോറോയില്‍(ദൈവമാതാവിന്റെ ഇടക്കെട്ട്) നിന്ന് അനേകം അത്ഭുതങ്ങള്‍ നടക്കുകയും നിരവധി വിശ്വാസികള്‍ക്ക് അനുഗ്രങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഇടവകമെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണവും ഇതോടൊപ്പം നടത്തി. വി. കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണവും നേര്‍ച്ചവിളമ്പും നടത്തി. പെരുന്നാള്‍…
Read More » -
Kerala
ഫാന്‍സ് ഷോകൾ നിരോധിക്കാൻ തീരുമാനമെടുത്ത് ഫിയോക്ക്
സൂപ്പര്‍താര സിനിമകളുടെ ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഇത്തരം ഷോകള്‍ കൊണ്ട് സംഭവിക്കുന്നതെന്നും സിനിമാ വ്യവസായത്തിന് ഇത്തരം കാര്യങ്ങള്‍ യാതൊരു ഗുണവും ചെയ്യുന്നില്ല എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറയുന്നു. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഗണ്യമായി കുറയുന്നതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോകള്‍ക്ക് ശേഷം പ്രചരിപ്പിക്കപ്പെടുന്ന മോശം പ്രതികരണമാണ്. ഫാന്‍സ് ഷോകള്‍ നിരോധിക്കണം എന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവിനുള്ളത്. മാര്‍ച്ച് 29ന് നടക്കുന്ന ജനറല്‍ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എന്നും വിജയകുമാര്‍ അറിയിച്ചു. കഴിഞ്ഞ വാരം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സോഷ്യല്‍മീഡിയയിലൂടെ മോശം പ്രതികരണങ്ങള്‍ വന്നിരുന്നു. സിനിമയ്ക്ക് നേരെ വരുന്ന ആക്രമണങ്ങള്‍ക്ക് എതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വരുകയും ചെയ്തു. അടുത്ത വാരം റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിനും ഫാന്‍സ് ഷോ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മോഹന്‍ലാല്‍ നായകനായ…
Read More » -
Kerala
മരണത്തിലും തന്റെ യജമാനത്തിയെ പിരിയാതെ വളർത്തുനായ
മരണത്തിലും വേർ പിരിയാത്ത ഒരു നായയുടെ സ്നേഹത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.രണ്ടാഴ്ച്ച മുൻപ് അമേരിക്കയിലെ ജോർജിയയിൽ നടന്ന ഒരു മരണം അനേക ഹൃദയങ്ങളെ ദുഃഖത്തിലാഴ്ത്തി, ഒപ്പം അവരുടെ വളർത്തു നായെയും. വളരെ ആരോഗ്യവതിയായി കഴിഞ്ഞിരുന്ന ഒരു മലയാളി വീട്ടമ്മ രാത്രിയിൽ പെട്ടെന്ന് അബോധാവസ്ഥയിൽ ആകുകയും,ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ മരണത്തിനു കീഴ്പ്പെടുകയുമായിരുന്നു. രാത്രിയിൽ ആംബുലൻസ് വന്നു ഈ വീട്ടമ്മയെ കൊണ്ട് പോകുന്ന രംഗം കണ്ടു നിന്ന വളർത്തു നായ് ഏകദേശം നാല് ദിവസം ഇവരുടെ മടങ്ങി വരവും കാത്ത് ഭക്ഷണം പോലും കഴിക്കാതെ ജനാലായിൽ കൂടി നോക്കി നിന്നു.ഇനി തന്റെ യജമാനത്തി മടങ്ങി വരില്ല എന്ന ചിന്ത ഈ വളർത്തു നായ്ക്ക് ഒരു പക്ഷെ തോന്നിയിട്ടുണ്ടാവാം.ഭക്ഷണം കഴിക്കാതെ കരയുന്ന നായയെ ഒടുവിൽ മരിച്ച വീട്ടമ്മയുടെ മകൾ ഫ്യൂണറൽ ഹോമിൽ ( അമേരിക്കയിൽ മൃതദേഹം സൂക്ഷിക്കുന്ന സ്ഥലം ) കൊണ്ട് ചെല്ലുന്ന രംഗമാണ് ഹൃദയ ഭേദകം. മരിച്ച വീട്ടമ്മയുടെ എല്ലാമായിരുന്ന ഈ ഓസ്ട്രേലിയൻ ഷേപ്പേർഡ് ഇനത്തിൽ…
Read More » -
Kerala
നഴ്സുമാർക്ക് സന്തോഷവാർത്ത;നോർക്ക നടത്തുന്ന സെക്കന്റ് ഫേസ് ജർമൻ നഴ്സിംഗ് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു
നിരവധി ഒഴിവുകളുണ്ട്.അപേക്ഷിക്കാൻ ജർമൻ ലാംഗ്വേജ് ടെസ്റ്റ് ആവശ്യമില്ല.സെലക്ഷൻ കിട്ടുന്നവർക്ക് സൗജന്യമായി ജർമൻ ലാംഗ്വേജ് പരിശീലനം നൽകുന്നതാണ് നിങ്ങൾ കാത്തിരുന്ന നോർക്കയുടെ സെക്കന്റ് ഫേസ് ജർമൻ റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു.GNM മാത്രം ഉള്ളവർക്കും പുരുഷനഴ്സുമാർക്കും അപേക്ഷിക്കാം.റിക്രൂട്ട്മെന്റ് 100% സൗജന്യം.ജർമൻ ഭാഷാപരിശീലനവും സൗജന്യം.നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും തമ്മിൽ ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. GNM അല്ലെങ്കിൽ BSc നഴ്സിംഗ് പാസ്സായ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള സ്ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 45 വയസ്സാണ് ഉയർന്ന പ്രായപരിധി. നോർക്കയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകാവുന്നതാണ്.അപേക്ഷ നൽകേണ്ട അവസാനതീയതി 2022 മാർച്ച് 10 ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.നോർക്കയുടെ വെബ്സൈറ്റ് വിലാസം:www.norkaroots.org നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍ / നഴ്‌സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം / ജറിയാട്രിക്‌സ് / കാര്‍ഡിയോളജി /…
Read More » -
India
ചാവേറായി എത്തിയ ഭര്‍ത്താവ്, പിണങ്ങിയപ്പോയ ഭാര്യയും ഒപ്പം ഭർത്താവും സ്ഫോടനത്തിൽ ദാരുണമായി കൊല്ലപ്പെട്ടു
വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ചാവേറായി. നെഞ്ചില്‍ ജലാറ്റിന്‍ സ്റ്റിക് ഘടിപ്പിച്ച് എത്തിയ യുവാവ് ഭാര്യയെ കെട്ടിപ്പിടിച്ചതോടെ സ്‌ഫോടനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. ലാല പാഗി എന്ന45കാരനാണ് പിണങ്ങിപ്പോയ ഭാര്യയുടെ വീട്ടിലേക്ക് ജലാസ്റ്റിന്‍ സ്റ്റിക്കുമായി എത്തിയത്. ഭാര്യയുമായുള്ള പിണക്കം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ചാവേര്‍ സ്‌ഫോടനത്തിലൂടെ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശാരദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനോട് പിണങ്ങി ശാരദ മേഘ്‌രാജ് ടൗണിലെ പിതാവിന്റെ അടുത്തെത്തിയത് 45 ദിവസം മുമ്പാണ്. ഇതിനിടയില്‍ ഭര്‍ത്താവ് ലാല പാഗി പലതവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകില്ലെന്നും ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും ശാരദ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ശാരദയുടെ വീട്ടില്‍ ഭര്‍ത്താവ് എത്തിയത്. ഇയാള്‍ ശരീരത്തില്‍ സ്‌ഫോടനത്തിനായി ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഘടിപ്പിച്ചിരുന്നു. ശാരദ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ അയാള്‍ അവരെ കെട്ടിപ്പിടിച്ചു. ഉടന്‍ തന്നെ സ്ഫോടനമുണ്ടാകുകയും തല്‍ക്ഷണം…
Read More »