Month: February 2022

  • Crime

    കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

    കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട ജിഷ്ണുവിനോടൊപ്പം വന്നവര്‍ തന്നെയാണ് ബോംബെറിഞ്ഞതെന്ന് പ്രാഥമിക കണ്ടെത്തല്‍. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് പതിച്ചത്. കൊലപാതകം, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തോട്ടടയില്‍ മനോരമ ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു വിവാഹസംഘത്തിന് നേരെ ബോംബേറുണ്ടായത്. എച്ചൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ജിഷ്ണു.സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.സമീപപ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രി വിവാഹ വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.    

    Read More »
  • India

    ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത് ബി​ജെ​പിക്കൊപ്പം നിന്നതിനാലെന്നു പ്രിയങ്ക ഗാന്ധി

      പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത് ബി​ജെ​പിക്കൊപ്പം നിന്നതു​കൊ​ണ്ടാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. അ​മ​രീ​ന്ദ​ർ സിം​ഗി​നെ നേ​രി​ട്ട് പ​രാ​മ​ർ​ശി​ക്കാ​തെ ആ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വി​മ​ർ​ശ​നം. പ​ഞ്ചാ​ബി​ൽ ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​വും ഭ​രി​ച്ച​ത് കോ​ണ്‍​ഗ്ര​സാ​ണ്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ താ​ള​ത്തി​ന് ഒ​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കോ​ണ്‍​ഗ്ര​സ് അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കം ചെ​യ്ത​ത്- പ്രി​യ​ങ്ക പ​റ​ഞ്ഞു. എ​ന്തോ കു​ഴ​പ്പം സം​ഭ​വി​ക്കു​ന്നു​വെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. അ​തി​നാ​ൽ നേ​തൃ​ത്വം മാ​റ്റം ന​ട​ത്തി. നി​ങ്ങ​ളി​ൽ ഒ​രാ​ളാ​യ ച​ന്നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​റി​യു​ക​യും അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ് പ​ഞ്ചാ​ബ് ലോ​ക് കോ​ണ്‍​ഗ്ര​സ് എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി ആ​രം​ഭി​ക്കു​ക​യും ബി​ജെ​പി​യു മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​ൽ ഏ​ർ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പ​ഞ്ചാ​ബ് പി​സി​സി പ്ര​സി​ഡ​ന്‍റ് ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ധു​വി​ന്‍റെ​യും അ​നു​യാ​യി​ക​ളു​ടെ​യും കൂ​ടെ ചേ​ർ​ന്ന് ത​നി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽ ഗാ​ന്ധി സ​ഹോ​ദ​ര​ങ്ങ​ളാ​യ…

    Read More »
  • Sports

    ശ്രീശാന്ത് ഐപിഎല്ലിനില്ല; ഐപിൽ താരലേലം അവസാനിച്ചു.

    ഐപിഎല്‍ താരലേലം അവസാനിച്ചു. മലയാളിതാരം ശ്രീശാന്ത് ഐപിഎല്ലിനില്ല. എന്നാല്‍ ശ്രീശാന്ത് ഉണ്ടാകും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫ്രാഞ്ചസികള്‍ നല്‍കിയ അവസാന ലിസ്റ്റില്‍ ശ്രീശാന്തിന്റെ പേരില്ലായിരുന്നു. ഇഷാന്‍ കിശനാണ് ഈ വര്‍ഷത്തെ ഏറ്റവും വിലയേറിയ താരം(15.25 കോടി) അതേസമയം,  സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ മലയാളി താരം വിഷ്ണു വിനോദ്ഇടം നേടി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്. 20 ലക്ഷത്തില്‍ തുടങ്ങിയ ലേലത്തില്‍ സണ്‍റൈസേഴ്സും മുംബൈ ഇന്ത്യന്‍സും വിഷ്ണുവിനായി ലേലം വിളിച്ചു. ഒടുവില്‍ 50 ലക്ഷത്തിന് സണ്‍റൈസേഴ്സ് വിഷ്ണുവിനെ ടീമിലെത്തിച്ചു. ഇഷാന്‍ കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ ടീമില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് വിക്കറ്റ് കീപ്പറായുള്ളത്. 10.75 കോടി മുടക്കി സ്വന്തമാക്കിയ വിന്‍ഡീസ് താരം നിക്കോളാസ് പുരാന്…

    Read More »
  • Kerala

    കോരുത്തോട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

    മുണ്ടക്കയം: കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ വീടിന് മുകളിലേക്ക് പതിച്ച് ഒരാൾ മരണപ്പെട്ടു. കോരുത്തോട് സ്വദേശി കൊച്ചു തെക്കേൽ ജോജി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. കോരുത്തോട് പള്ളിപ്പടി സെന്റ്. ജോർജ് ബേക്കറി സ്ഥാപനത്തിന്റെ ഉടമയാണ്  ജോജോ സെബാസ്റ്റ്യൻ.

    Read More »
  • Kerala

    കുമ്പാ​ച്ചി മ​ല​യി​ല്‍ കു​ടു​ങ്ങി​യ ബാ​ബു​വി​നെ ര​ക്ഷി​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ല്ലെ​ന്ന് പ​രാ​തി,ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

    ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. കു​മ്പാ​ച്ചി മ​ല​യി​ല്‍ കു​ടു​ങ്ങി​യ ബാ​ബു​വി​നെ ര​ക്ഷി​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ കൃ​ത്യ​സ​മ​യ​ത്ത് അ​റി​യി​ച്ചി​ല്ലെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്

    Read More »
  • Kerala

    കോവിഡ് കുറയുന്നു ഇന്ന് 11,136 പേര്‍ക്ക് മാത്രം

    തിരുവനന്തപുരം: കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍ഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 987 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,60,330 കോവിഡ് കേസുകളില്‍, 4.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 58 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം…

    Read More »
  • India

    ഹിജാബ് വിഷയം: ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ

    കര്‍ണാടകയില്‍ ഹിജാബ് വിഷയം വിവാദമായി തുടരുന്നതിനിടെ ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈ മാസം 19 ശനിയാഴ്ച വരെ ഉടുപ്പിയിലെ എല്ലാ സ്‌കൂളുകള്‍ക്കും സമീപത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. സ്‌കൂളുകളുടെ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവിലായിരിക്കും നിയന്ത്രണം. നാളെ രാവിലെ 6 മണി മുതല്‍ ശനിയാഴ്ച വൈകീട്ട് 6 മണി വരെയാണ് നിരോധനാജ്ഞ. സ്‌കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല. പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, തുടങ്ങിയവ നിരോധിച്ചു. പൊലീസ് സൂപ്രണ്ടിന്റെ അപേക്ഷ പ്രകാരം ഉഡുപ്പി ഡപ്യൂട്ടി കമ്മീഷണര്‍ കുര്‍മ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാനമായ രീതിയില്‍ ബംഗളൂരുവിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രീ യൂണിവേഴ്സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 വരെയാണ് ഇവിടെ നിരോധനാജ്ഞ.ഹിജാബ് കേസില്‍ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് തുടരുമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം…

    Read More »
  • Crime

    കണ്ണൂരില്‍ വിവാഹസംഘത്തിന് നേരെ ബോംബേറ്, ഒരാൾ കൊല്ലപ്പെട്ടു, മൂന്നു പേർക്ക് പരിക്ക്

      കണ്ണൂരില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ എച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. തോട്ടടയിലെ വിവാഹ വീടിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിവാഹ വീട്ടിലേയ്ക്ക് പോകുംവഴി ഒരു സംഘം ജിഷ്ണുവിനും സംഘത്തിനും നേരെ ബോംബെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സമീപപ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • LIFE

    “ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്ത് വാവാ സുരേഷ്

    സിനിമാ ലോകത്ത് പുത്തന്‍ ചർച്ചകൾക്ക് വഴി വെച്ച് പുതിയ ചിത്രം. മധുവിന്റെ  ജീവിതം പ്രമേയമാകുന്ന സിനിമ “ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാവ സുരേഷ് പ്രകാശനം ചെയ്തു. ഏരിസിന്റെ  ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ.  സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി  പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം  വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്നു. ‘മധു’വിന്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ)  വിശപ്പ് പ്രമേയമാക്കി യാണ് സിനിമ ഒരുക്കിട്ടുള്ളത്.മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ   ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ്  പോസ്റ്റർ റിലീസ് ചെയ്തത്. സമൂഹത്തിലെ സാധാരണ  ആളുകളുടെ ജീവിതം പ്രമേയമാക്കി സിനിമ ചെയ്യുന്ന സംവിധായകൻ വിജീഷ് മണിയെയും, നിർമ്മാതാവ് ഡോ. സോഹൻ റോയിയെയും വാവസുരേഷ് അഭിനന്ദിച്ചു. ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി,  രാജേഷ് ബി , പ്രകാശ് വാടിക്കൽ,…

    Read More »
  • Kerala

    കേരളത്തിൽ ക്രമസമാധാനം തകർന്നു: കെ.സുരേന്ദ്രൻ

      തിരുവനന്തപുരം: കണ്ണൂരിൽ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല ചെയ്ത സംഭവം കേരളത്തിൻ്റെ ക്രമസമാധാന തകർച്ചയുടെ ഒടുവിലത്തെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്ന സംഭവം ലോകത്ത് കേട്ടുകേൾവിയില്ലാത്തതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിപിഎമ്മിൻ്റെ കൊട്ടേഷൻ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നിൽ. പിണറായി വിജയൻ്റെ ഭരണത്തിൽ കേരളത്തിൽ ഗുണ്ടകളും കൊട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുകയാണ്. ഗുണ്ടകൾ വെട്ടി മരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായി കഴിഞ്ഞു. രാജ്യത്ത് സ്ത്രീകൾക്ക് നേരെ ഏറ്റവും അതിക്രമങ്ങളുണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി. 2021 ൽ സ്ത്രീകൾക്കെതിരെ 16,418 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 3549 പോക്സോ കേസുകളാണ് എടുത്തത്. കുട്ടികൾക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി ഇടത് ഭരണം കേരളത്തെ മാറ്റി. സ്ത്രീപീഡന കേസുകളിൽ സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളാവുമ്പോൾ കേസ് എടുക്കാൻ പോലും പൊലീസ് തയ്യാറാവുന്നില്ല. പിണറായി വിജയൻ്റെ ഭരണത്തിൽ 6 വർഷത്തിനിടെ ഒരൊറ്റ സ്ത്രീപീഡന കേസിൽ പോലും…

    Read More »
Back to top button
error: