പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ തൽസ്ഥാനത്തുനിന്നും നീക്കിയത് ബിജെപിക്കൊപ്പം നിന്നതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അമരീന്ദർ സിംഗിനെ നേരിട്ട് പരാമർശിക്കാതെ ആയിരുന്നു പ്രിയങ്കയുടെ വിമർശനം.
പഞ്ചാബിൽ ഇക്കഴിഞ്ഞ അഞ്ചു വർഷവും ഭരിച്ചത് കോണ്‍ഗ്രസാണ്. എന്നാൽ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഡൽഹിയിൽ ബിജെപി സർക്കാരിന്റെ താളത്തിന് ഒപ്പിച്ച് പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്- പ്രിയങ്ക പറഞ്ഞു.
എന്തോ കുഴപ്പം സംഭവിക്കുന്നുവെന്ന് അറിയാമായിരുന്നു. അതിനാൽ നേതൃത്വം മാറ്റം നടത്തി. നിങ്ങളിൽ ഒരാളായ ചന്നിയെ തെരഞ്ഞെടുത്തു. നിങ്ങളുടെ പ്രശ്നങ്ങൾ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹമെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസിൽ നിന്നും രാജിവച്ചതിനെ തുടർന്ന് അമരീന്ദർ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി ആരംഭിക്കുകയും ബിജെപിയു മായി തെരഞ്ഞെടുപ്പ് സഖ്യത്തിൽ ഏർപെടുകയും ചെയ്തിരുന്നു. പഞ്ചാബ് പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ധുവിന്റെയും അനുയായികളുടെയും കൂടെ ചേർന്ന് തനിക്കെതിരെ പ്രവർത്തിച്ചവരിൽ ഗാന്ധി സഹോദരങ്ങളായ രാഹുലും പ്രിയങ്കയും ഉൾപെട്ടുവെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാ ന്ധിക്ക് സമർപ്പിച്ച രാജി കത്തിൽ അമരീന്ദർ സിംഗ് പറഞ്ഞത്.