Month: February 2022
-
Crime
കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൈകാലുകൾ കെട്ടി യുവതിയെ കെട്ടിടത്തിനു മുകളിൽനിന്ന് താഴേയ്ക്ക് എറിഞ്ഞു, തൂണിലെ കയർ കുടുങ്ങി യുവതി അദ്ഭുതകരമായി രക്ഷപെട്ടു
രാജസ്ഥാനിലെ ചുരുവിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൈകാലുകൾ കെട്ടി കെട്ടിടത്തിനു മുകളിൽനിന്ന് താഴേയ്ക്ക് എറിഞ്ഞു. തൂണിലെ കയർ കുടുങ്ങി യുവതി അദ്ഭുതകരമായി രക്ഷപെട്ടു. നാല് പേർ ചേർന്നാണ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഡൽഹി സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് ലൈംഗീക പീഡനത്തിന് ഇരയായത്. ചുരുവിൽ ജോലി വാഗ്ദാനം ചെയ്ത് നാല് യുവാക്കൾ പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം നാല് യുവാക്കളും ചേർന്ന് യുവതിയുടെ കൈയും കാലും കെട്ടി. മദ്യലഹരിയിലായിരുന്ന യുവാക്കൾ പെൺകുട്ടിയെ ഹോട്ടലിന്റെ മുകളിൽനിന്നും താഴേയ്ക്ക് എറിഞ്ഞു. എന്നാൽ പെൺകുട്ടിയെ കെട്ടിയ കയർ തൂണിൽ കുടുങ്ങി തങ്ങിക്കിടന്നു. വിവരം അറിഞ്ഞെത്തിയ പോലീസാണ് യുവതിയെ രക്ഷപെടുത്തിയത്.
Read More » -
Kerala
മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റല്‍ റീസര്‍വേ ഏപ്രിലില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ : 807 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
നൂറുദിന കര്‍മ്മ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ റീസര്‍വേ ഏപ്രിലില്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. നാലു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. സര്‍വേ നടപടിക്കായി 1500 ഓളം സര്‍വെയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ആദ്യ മൂന്ന് വര്‍ഷം 400 വില്ലേജുകളിലും നാലാം വര്‍ഷം 350 വില്ലേജുകളിലും റീസര്‍വേ പൂര്‍ത്തിയാക്കും. 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വേ നാലു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കി ഭൂസംബന്ധമായ നടപടികള്‍ എല്ലാം ഓണ്‍ലൈനില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. സര്‍വേ ത്വരിതപ്പെടുത്തുന്നതിന് 28 സിഒആര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. കെട്ടിടങ്ങളുടെ മുകളിലും തടസങ്ങളില്ലാത്ത പ്രദേശങ്ങളിലുമാണ് കോര്‍സ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. കോര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടറും എഗ്രീമെന്റും പൂര്‍ത്തിയാക്കി. റീസര്‍വേയ്ക്കായുള്ള ആര്‍ടികെ റോവറും, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷനുമായി വാങ്ങുന്നതിനുള്ള ആഗോള ടെന്‍ഡര്‍ നടപടികള്‍ സര്‍വേ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 17നകം ഈ നടപടി പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതിനായി 807 കോടി…
Read More » -
Kerala
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി നേതൃത്വം
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കി ചെന്നിത്തല തീരുമാനങ്ങള്‍ സ്വന്തം നിലയ്ക്ക് കൈക്കൊള്ളുന്നുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍. നയപരമായ തീരുമാനങ്ങള്‍ ചെന്നിത്തല പ്രഖ്യാപിക്കുന്നതിലുള്ള അതൃപ്തി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചെന്നിത്തലയെ അറിയിക്കും. ലോകായുക്ത നിയമഭേദഗതിയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം നേതൃത്വത്തോട് ആലോചിക്കാതെയാണ് ചെന്നിത്തല നടത്തിയത്. ചെന്നിത്തല സ്വയം പ്രതിപക്ഷ നേതാവ് ചമയുകയാണെന്നും ആക്ഷേപമുണ്ട്.
Read More » -
Kerala
ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു
റാന്നി:മഠത്തുംചാൽ-വൃന്ദാവനം റോഡിൽ അരയുഴം പള്ളിക്ക് സമീപം ഓട്ടോയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.എഴുമറ്റൂർ കണിച്ചേരിക്കുഴിയിൽ അജുവിന്റെ ഭാര്യ കെ എസ് ചിഞ്ചുമോൾ(29) ആണ് മരിച്ചത്.അജുവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
Read More » -
Kerala
തിരുവല്ലയിൽ കാറിടിച്ച് യുവാവ് മരിച്ചു
തിരുവല്ല: മനക്കച്ചിറയിൽ ഇന്ന് രാവിലെ ഏഴരയോടെ കാർ തട്ടി റോഡിലേക്ക് വീണ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം.മല്ലപ്പള്ളി ആനിക്കാട് ബഫേല്‍ ഹൗസില്‍ എബിന്‍ ജോസഫ് (24) ആണ് തൽക്ഷണം മരിച്ചത്.പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read More » -
India
മധ്യപ്രദേശിൽ തുരങ്കം തകർന്ന് ഒൻപത് തൊഴിലാളികൾ കുടുങ്ങി;ഏഴു പേരെ രക്ഷപ്പെടുത്തി
മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി. കട്‌നി ജില്ലയിലെ സ്ലീമനാബാദിലെ ബര്‍ഗി കനാല്‍ പദ്ധതിയാണ് നിര്‍മാണത്തിനിടെ തകര്‍ന്ന് വീണത്.കുടുങ്ങിയ ഒന്‍പത് തൊഴിലാളികളില്‍ ഏഴുപേരെ രക്ഷപെടുത്തി. രണ്ടു പേര്‍ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുകയാണ്.ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Read More » -
Kerala
സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ മൈലപ്രയിൽ ബസുകൾ തടഞ്ഞു
പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്ന് റാന്നിക്ക് പോകുന്ന ബസുകള്‍ കുമ്ബഴ-മൈലപ്ര റൂട്ടില്‍ സര്‍വിസ് നടത്താത്തതില്‍ പ്രതിഷേധിച്ച് മൈലപ്ര പള്ളിപ്പടിയില്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ബസുകള്‍ തടഞ്ഞു.പത്തനംതിട്ടയില്‍നിന്ന് റാന്നിക്ക് പോകുന്ന ബസുകള്‍ താഴെ വെട്ടിപ്രം-മൈലപ്ര വഴിയാണ് ഇപ്പോള്‍ പോകുന്നത്. ഇതുകാരണം കുമ്ബഴ-മൈലപ്ര റൂട്ടിലുള്ളവര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. സ്കൂളുകള്‍ തുറന്നതിനാല്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ബുദ്ധിമുട്ടുകയാണ്. പുനലൂർ-മൂവാറ്റുപുഴ റോഡ് പണി തുടങ്ങിയ സമയത്താണ് ബസുകള്‍ റൂട്ട് മാറി ഓടാന്‍ തുടങ്ങിയത്.പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടും ബസുകള്‍ കുമ്ബഴ വഴി ഓടാന്‍ തയ്യാറായിട്ടില്ല. നാട്ടുകാര്‍ നേരത്തെ ആര്‍.ടി.ഒക്കും ജില്ല പൊലീസ്മേധാവിക്കും പരാതി നല്‍കിയിരുന്നു.
Read More » -
Kerala
(no title)
സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ മൈലപ്രയിൽ ബസുകൾ തടഞ്ഞു പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്ന് റാന്നിക്ക് പോകുന്ന ബസുകള്‍ കുമ്ബഴ-മൈലപ്ര റൂട്ടില്‍ സര്‍വിസ് നടത്താത്തതില്‍ പ്രതിഷേധിച്ച് മൈലപ്ര പള്ളിപ്പടിയില്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ബസുകള്‍ തടഞ്ഞു.പത്തനംതിട്ടയില്‍നിന്ന് റാന്നിക്ക് പോകുന്ന ബസുകള്‍ താഴെ വെട്ടിപ്രം-മൈലപ്ര വഴിയാണ് ഇപ്പോള്‍ പോകുന്നത്. ഇതുകാരണം കുമ്ബഴ-മൈലപ്ര റൂട്ടിലുള്ളവര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. സ്കൂളുകള്‍ തുറന്നതിനാല്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ബുദ്ധിമുട്ടുകയാണ്. പുനലൂർ-മൂവാറ്റുപുഴ റോഡ് പണി തുടങ്ങിയ സമയത്താണ് ബസുകള്‍ റൂട്ട് മാറി ഓടാന്‍ തുടങ്ങിയത്.പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടും ബസുകള്‍ കുമ്ബഴ വഴി ഓടാന്‍ തയ്യാറായിട്ടില്ല. നാട്ടുകാര്‍ നേരത്തെ ആര്‍.ടി.ഒക്കും ജില്ല പൊലീസ്മേധാവിക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം.
Read More » -
Kerala
ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകി കൃഷ്ണപ്രിയ യാത്രയായി; മുഖം ഒരുനോക്ക് പോലും കാണാതെ
കാഞ്ഞിരപ്പള്ളി: ജന്മം നല്‍കിയ ഇരട്ടകുട്ടികളെ ഒരു നോക്ക് കാണുവാന്‍ പോലും സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി.ജനുവരി 29നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. തുടർന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. അണുബാധയെത്തുടര്‍ന്ന് രക്ത സമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും, ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയില്‍ കണ്ടെത്തിയത്. പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ തമ്ബലക്കാട് പാറയില്‍ ഷാജി-അനിത ദമ്ബതികളുടെ മകള്‍ കൃഷ്ണപ്രിയ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ശനിയാഴ്ചയാണ് മരിച്ചത്.കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം നോക്കിയിരുന്നത്.
Read More » -
India
തമിഴ്നാട്ടിൽ ലോക്ഡൗൺ അടുത്തമാസം രണ്ടുവരെ, ഇളവുകൾ വർധിപ്പിച്ചു
തമിഴ്നാട്ടിൽ കോവിഡ് ലോക്ഡൗൺ അടുത്തമാസം രണ്ടുവരെ തുടരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അതേസമയം പ്രതിദിന കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ നഴ്സറി സ്കൂളുകളും പ്ലേ സ്കൂളുകളും ഉൾപ്പെടെ തുറക്കാനും തീരുമാനിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു തീരുമാനം. സിനിമാതീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കും. വിവാഹവും വിവാഹവുമായി ബന്ധപ്പെട്ട പരിപാടികളിലും 200 പേരെവരെ പങ്കെടുപ്പിക്കാം. നേരത്തെ നൂറുപേർക്കായിരുന്നു അനുമതി. മരണാനന്തരചടങ്ങുകളിൽ അൻപതുപേർക്കുപകരം നൂറുപേരെ അനുവദിക്കും. അതേസമയം സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സമ്മേളനങ്ങൾക്കു നിരോധനം തുടരും. അടുത്ത ബുധനാഴ്ച മുതലാണ് കൂടുതൽ ഇളവുകൾ. ജനുവരി 22 ന് സംസ്ഥാനത്ത് 30,744 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നലെയായപ്പോഴേക്കും രോഗികളുടെ എണ്ണം 3,086 ആയി കുറഞ്ഞു.
Read More »