Month: February 2022

  • Kerala

    ഇന്നുമുതൽ ‘ഓപ്പറേഷൻ സൈലൻസ്’; ഇരുചക്രവാഹനങ്ങൾക്ക് പിടിവീഴും

    തിരുവനന്തപുരം: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടാന്‍ ഇന്നുമുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന.’ഓപ്പറേഷന്‍ സൈലന്‍സ്’ എന്ന പേരില്‍ ഇന്ന് മുതല്‍ 18ാം തിയതി വരെയാണ് പരിശോധന. പ്രധാനമായും ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധനകള്‍. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തല്‍ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

    Read More »
  • Kerala

    മാരാമൺ കൺവെൻഷന് തുടക്കം; നേതാക്കളുടെ നീണ്ട നിര

    പത്തനംതിട്ട:പമ്ബാ മണപ്പുറത്തെ  വിശാലമായ പന്തലില്‍ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി മലങ്കര മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത 127ാമത്​ മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ചിരിയുടെയും ചിന്തയുടെയും ചക്രവര്‍ത്തി ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് പ്രണാമം അര്‍പ്പിച്ചാണ് കണ്‍വന്‍ഷന് തുടക്കമായത്. ഉത്ഘാടന യോഗത്തിൽ ആരോഗ്യ കുടുബക്ഷേമ മന്ത്രി വീണാ ജോര്‍ജ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത മന്ത്രി ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ മാണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംഎല്‍എ മാരായ അഡ്വ.മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍, തോമസ് കെ തോമസ്, പി സി വിഷ്ണുനാഥ്, മുന്‍ എംഎല്‍എമാരായ രാജുഏബ്രഹാം, ജോസഫ് എം പുതുശ്ശേരി, മാലേത്ത് സരളാദേവി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌ എന്‍ എം രാജു, വിക്ടര്‍ ടി തോമസ്, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ…

    Read More »
  • LIFE

    വിനീത് മാജിക് “ഹൃദയം” ഇനി മുതൽ OTT യില്‍.

    കണ്ടിറങ്ങിയവർക്കെല്ലാം ഹൃദയത്തിൽ തൊട്ട അനുഭവമായിരുന്നു ഹൃദയം എന്ന പുത്തന്‍ ചിത്രം. വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുറച്ച് നാളുകള്‍ക്ക് ശേഷം സംഭവിച്ച വിനീതന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. ഗംഭീര പ്രേക്ഷക പ്രതികരണം ആദ്യ ദിനം തൊട്ടേ ഉണ്ടായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് കൂടുതല്‍ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഹൃദയത്തിലെ “ദര്‍ശന” എന്ന ഗാനം ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാൽ ലോകമെങ്ങും OTT റിലീസിനൊരുങ്ങുകയാണ് ഹൃദയം. ഫെബ്രുവരി 18 ന്, ഡിസ്നി +ഹോട്ട്സ്റ്റാറിലാകും ചിത്രം  റിലീസ് ചെയ്യുക. എന്നാല്‍ ഒരിക്കലും തീയേറ്റര്‍ അനുഭവം OTT യില്‍ കിട്ടില്ല എന്നാണ്‌ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്.

    Read More »
  • Kerala

    ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം

    ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നിലവില്‍ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പത്ത് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്‍റെ സ്ഥാനം. അവസാന അഞ്ച് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു. ഇന്ന് ജയിച്ചാല്‍ ഐ.എസ്‌.എല്‍ ലീഗ് ഘട്ടത്തിലെ ബ്ലാസ്റ്റേഴ്സിന്‍റെ എക്കാലത്തെയും മികച്ച പോയിന്‍റ് നേട്ടമാകും.

    Read More »
  • Food

    അറബി നാട്ടില്‍ നിന്നും എത്തിയതാണങ്കിലെന്താ, കേമനാ.! ഇന്നറിയാം ഈന്തപ്പഴ മാഹാത്മ്യം.

    മധുരമാണ് സ്വാദ് എങ്കിലും മിതമായ മധുരം മാത്രമുള്ളത്കൊണ്ട്  ഈന്തപ്പഴം പ്രമേഹ രോഗികള്‍ക്ക് അത്ര അപകടകാരിയല്ല.മിതത്വം പാലിച്ചാല്‍ ചില പ്രത്യേക ഗുണങ്ങള്‍ കൊണ്ട് തടി കുറയ്ക്കാനും സഹായിക്കും.ഈന്തപ്പഴം പച്ചയും പഴുത്തതും ഉണക്കയുമെല്ലാം ലഭിയ്ക്കും.   ഈന്തപ്പഴം പല രീതിയില്‍ കഴിക്കാം. ഓരോന്നും ഓരോ ഗുണം പ്രദാനം ചെയ്യുന്നു. സാധാരണയായി തനിയെ കഴിയ്ക്കുന്ന ഇത് ചിലര്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കും. എന്നാല്‍ ഈന്തപ്പഴം കുതിര്‍ത്താണ്, അതായത് വെള്ളത്തിലിട്ടു വച്ചാണ് കഴിയ്ക്കേണ്ടത് എന്നു പറയും. വെള്ളത്തിലിട്ട ഈന്തപ്പഴം കുറച്ച് കൗതുകമായി തോന്നുന്നു. എന്നാൽ ഒത്തിരി പോഷകപ്രദമാണ്. രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത  ഈന്തപ്പഴം രാവിലെ വെറുംവയറ്റിലെ കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് പഠനം.ണ സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.   വെള്ളത്തിലിട്ടു കുതിര്‍ക്കുമ്പോൾ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആല്‍ക്കഹോളിന്റെ ചെറിയ അംശവും ടോക്സിനുകളുമെല്ലാം പുറന്തള്ളപ്പെടും. ഇവയിലെ മാലിന്യമുണ്ടെങ്കില്‍ നീക്കാനുള്ള എളുപ്പ വഴി കൂടിയാണ് വെള്ളത്തിലിട്ടു കുതിര്‍ത്തി…

    Read More »
  • Kerala

    വാലന്റൈൻസ് ഡേ സ്പെഷലായി ഒരു കഥ വായിക്കാം

    കഥ തോറ്റുപോയവന്റെ അവസാനത്തെ ചിരി ഏബ്രഹാം വറുഗീസ് “പരാജയപ്പെട്ടവന്റെ അവസാന ചിരിയായി ഉച്ചത്തിലെനിക്കൊന്ന് പൊട്ടിച്ചിരിക്കണം” -എ.അയ്യപ്പൻ   1   ആ പടുകൂറ്റൻ ഇരുമ്പു വാതിലിനു മുന്നിലായി ഞാൻ അൽപ്പനേരം കൂടി ആലോചനയോടെ നിന്നു.പിന്നെ പതിയെ മുന്നോട്ടു നടന്നു. എനിക്കു വേണ്ടി മാത്രം തുറന്നിട്ടെന്നപോലെ ഇതിനകം ആ വാതിൽ വീണ്ടും അടഞ്ഞും കഴിഞ്ഞിരുന്നു.നടക്കുന്നതിനിടയിലും ഞാൻ ഒന്നുകൂടി തലതിരിച്ചു നോക്കി. സെൻട്രൽ ജയിൽ! പന്ത്രണ്ട് വർഷങ്ങൾക്കു ശേഷമുള്ള മോചനം!! 2 മറ്റൊരു വസന്തകാലമായിരുന്നു അത്.റോഡിനിരുവശവും നട്ടുവളർത്തിയിരുന്ന തണൽ മരങ്ങളിൽ നിന്നും ധാരാളം പൂക്കൾ റോഡിലേക്ക് കൊഴിഞ്ഞുവീണ് കിടപ്പുണ്ടായിരുന്നു.ചുവപ്പും മഞ്ഞയും പിന്നെ വയലറ്റ് നിറത്തിലുമുള്ള പേരറിയാത്ത ധാരാളം പൂക്കൾ..! പക്ഷെ എന്റെ മനസ്സിലപ്പോൾ മറ്റൊരു മരമായിരുന്നു ഉണ്ടായിരുന്നത്- നിറയെ പൂക്കളുള്ള ഒരു ഇലഞ്ഞിമരം! 3  റോഡിൽ നല്ല തിരക്കുണ്ടായിരുന്നു.ഞാനതൊന്നും ശ്രദ്ധിച്ചില്ല.ഓർമ്മകളുടെ കുത്തൊഴുക്കിലെന്നവണ്ണം അങ്ങനെ  മുന്നോട്ടു നീങ്ങി. പന്തലിച്ചുനിൽക്കുന്ന മരച്ചില്ലകളുടെ തണലുണ്ടായിട്ടും എന്നെ അപ്പോൾ വല്ലാതെ വിയർക്കുന്നുമുണ്ടായിരുന്നു. 4 ഞാൻ പതിവായി ടാപ്പിംഗിന് പൊയ്ക്കോണ്ടിരുന്ന സ്ഥലത്തായിരുന്നു…

    Read More »
  • Kerala

    കപ്പ ബിരിയാണിയും നാടൻ ബീഫ് കറിയും

    കപ്പ ബിരിയാണി   ചേരുവകൾ കപ്പ – 1 കിലോ സവാള – 1 ഇഞ്ചി – 1 ചെറിയ കഷണം മുളകുപൊടി – 1 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – 1 ടേബിൾ സ്പൂൺ ബീഫ് (എല്ലോടു കൂടിയത്) – അര കിലോ മല്ലിപ്പൊടി – അര ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് – അര മുറി ചുവന്ന ഉള്ളി – 3 കഷണം കറിവേപ്പില – 3 അല്ലി പച്ചമുളക് – 3 വെളുത്തുള്ളി – 4 അല്ലി ഇറച്ചി മസാല – ഒന്നര ടേബിൾ സ്പൂൺ ഗരം മസാല പൗഡർ – കാൽ ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകിയ കപ്പ ഒരു സ്റ്റീൽ ചരുവത്തിൽ എടുക്കുക. കപ്പ മുങ്ങിക്കിടക്കുന്ന അളവിൽ വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കുക. കപ്പ ഉടഞ്ഞു…

    Read More »
  • Kerala

    കൊച്ചിമെട്രോ തൃപ്പൂണിത്തുറയുടെ പ്രവേശന കവാടം കടന്നു, പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള മെട്രോ പരീക്ഷണയോട്ടം തുടങ്ങി

    എറണാകുളം: കൊച്ചി മെട്രോ രാജ നഗരിയുടെ പ്രവേശന കവാടത്തിലേക്കു കടക്കുന്നു. പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം തുടങ്ങി. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റർ ദൂരത്തേക്ക് കൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചത്. ഇതാടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും. നിലവിൽ 25.16 കിലോമീറ്ററിൽ 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. രണ്ട് വർഷവും മൂന്ന് മാസവും ചെലവഴിച്ചാണ് പുതിയ പാതയുടെ നിർമ്മാണം കെ.എം.ആർ.എൽ പൂർത്തിയാക്കിയത്. പാത കമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടമാണ് തുടങ്ങിയത്. പേട്ട, മുതൽ വടക്കേക്കോട്ടവരെയും വടക്കേകോട്ടയിൽ നിന്ന് എസ്.എൻ ജംഗ്ഷൻവരെയും 1.8 കിലോമീറ്റർ നീളുന്നതാണ് പാത. കൊച്ചി മെട്രോയിലെ വൈഗ ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണയാത്ര നടത്തിയത്. പേട്ടയിൽ നിന്ന് ടെയിൻ ട്രാക്കിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫിസിക്കൽ പരിശോധന നടത്തി. തുടർന്നാണ് രണ്ട് ട്രാക്കുകളിലൂടെയും മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ മെട്രോ ട്രെയിൻ ഓടിച്ചത്. ഇന്ന് രാത്രിയും സമാനമായ…

    Read More »
  • Kerala

    ചെറാട് മലയിൽ ഫ്ലാഷ് ലൈറ്റ്, രാത്രിയിൽ ഉദ്യോ​ഗസ്ഥർ മലകയറി  ആളെ താഴെയെത്തിച്ചു

    പാലക്കാട്: ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മലമ്പുഴ ചെറാട് കുർമ്പാച്ചി മലയിൽ കയറിയ ആളെ രാത്രിയിൽ തന്നെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ താഴെ എത്തിച്ചു. പ്രദേശവാസിയായ രാധാകൃഷ്ണനാണ് രാത്രി മല കയറിയത്.  മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം കണ്ടത് നാട്ടുകാരാണ്. അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രാധാകൃഷ്ണനെ (45)യാണ് വന മേഖലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ചെറാട് മലയുടെ ഏറ്റവും മുകളിൽ നിന്ന് വെളിച്ചം കണ്ടത്. ഇതോടെയാണ് മലയിൽ വീണ്ടും ആളുകൾ കയറിയതായി സംശയമുണ്ടായത്. മലയുടെ മുകളിൽ നിന്ന് കണ്ട ലൈറ്റുകൾ മൊബൈൽ ലൈറ്റ് അല്ലെന്നാണ് നാട്ടുകാർ പറഞ്ഞത്. മലയിൽ നിന്ന് രണ്ട് ലൈറ്റുകൾ കണ്ടെന്നും ഒരാൾകൂടി മലയിൽ ഉണ്ടെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത് മലയുടെ മുകളിൽ നിന്നു പിടികൂടിയ രാധാകൃഷ്ണൻ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചത്. വനം വകുപ്പിന്റെ…

    Read More »
  • NEWS

    കണ്ണിനും കരളിനും പല്ലുകൾക്കും എല്ലുകൾക്കും, രക്തമുണ്ടാകാനും ഉത്തമം; ഉണക്കമുന്തിരിയുടെ അത്ഭുതകരമായ സവിശേഷതകൾ അറിയുക

    ഉണക്കമുന്തിരി രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ഇതിൽ വൈറ്റമിൻ ബി കോംപ്ലക്സ്, കോപ്പർ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. ചെറിയ കുട്ടികൾക്കും മറ്റും രക്തമുണ്ടാകാൻ ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത് ഫലപ്രദമാണ്. ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളിൽ കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയും. മലബന്ധത്തിനുള്ള നല്ല പരിഹാരമാണ് ഉണക്കമുന്തിരി. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു. അയേൺ, വൈറ്റമിൻ ബി കോംപ്ലക്സ്, ധാതുക്കൾ എന്നിവ ധാരാളം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയുള്ളവർക്ക് ഏറ്റവും ഉചിതമായ ഭക്ഷ്യവസ്തുവാണ്. ഉണക്കമുന്തിരിയിൽ പോളിഫിനോളിക് ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിൽ ട്യൂമർ കോശങ്ങൾ വളരുന്നതു തടയും. കുടലിനെ ബാധിയ്ക്കുന്ന ക്യാൻസർ തടയാനും സഹായിക്കും. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്രീ റാഡിക്കലുകളെ തടയുന്നതു കൊണ്ട് ഇവ കണ്ണിന്റെ കാഴ്ച സംരക്ഷിക്കും. ധാരാളം കാൽസ്യം ഉണക്കമുന്തിരിയിൽ…

    Read More »
Back to top button
error: