SportsTRENDING

ശ്രീശാന്ത് ഐപിഎല്ലിനില്ല; ഐപിൽ താരലേലം അവസാനിച്ചു.

ഐപിഎല്‍ താരലേലം അവസാനിച്ചു. മലയാളിതാരം ശ്രീശാന്ത് ഐപിഎല്ലിനില്ല. എന്നാല്‍ ശ്രീശാന്ത് ഉണ്ടാകും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫ്രാഞ്ചസികള്‍ നല്‍കിയ അവസാന ലിസ്റ്റില്‍ ശ്രീശാന്തിന്റെ പേരില്ലായിരുന്നു. ഇഷാന്‍ കിശനാണ് ഈ വര്‍ഷത്തെ ഏറ്റവും വിലയേറിയ താരം(15.25 കോടി)

അതേസമയം,  സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ മലയാളി താരം വിഷ്ണു വിനോദ്ഇടം നേടി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.

20 ലക്ഷത്തില്‍ തുടങ്ങിയ ലേലത്തില്‍ സണ്‍റൈസേഴ്സും മുംബൈ ഇന്ത്യന്‍സും വിഷ്ണുവിനായി ലേലം വിളിച്ചു. ഒടുവില്‍ 50 ലക്ഷത്തിന് സണ്‍റൈസേഴ്സ് വിഷ്ണുവിനെ ടീമിലെത്തിച്ചു. ഇഷാന്‍ കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ ടീമില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് വിക്കറ്റ് കീപ്പറായുള്ളത്. 10.75 കോടി മുടക്കി സ്വന്തമാക്കിയ വിന്‍ഡീസ് താരം നിക്കോളാസ് പുരാന് ബാക്ക് അപ്പായാണ് സണ്‍റൈസേഴ്സില്‍ വിഷ്ണു കളിക്കുക. വിഷ്ണുവും പുരാനും മാത്രമാണ് ഹൈദരാബാദ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

Back to top button
error: