Month: February 2022
-
India
ബിജെപിയിതര പ്രതിപക്ഷ ഐക്യത്തിന് മുൻകൈയെടുത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
ബിജെപിയിതര പ്രതിപക്ഷ ഐക്യത്തിന് മുൻകൈയെടുത്ത് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നേതാവുമായ കെ. ചന്ദ്രശേഖര റാവു, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ എന്നിവരുമായി ചേർന്നാണ് ഐക്യമുന്നണിക്കുള്ള നീക്കം. അതേസമയം, പ്രമുഖ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും മമതയുടെ സഖ്യത്തിൽ സ്ഥാനമില്ല.തമിഴ്നാട്ടിൽ ഡിഎംകെയുടെ സഖ്യക ക്ഷിയാണ് കോൺഗ്രസെങ്കിലും, അവർ തനിച്ചു പോയാൽ മതിയെന്നാണ് മമതയുടെ നിലപാട്. പല സംസ്ഥാനങ്ങളിലും മറ്റു പ്രാദേശിക പാർട്ടികളുടെ പിന്തുണയില്ലാത്ത കക്ഷിയാണ് കോൺഗ്രസ് എന്നും മമത ആരോപിക്കുന്നു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും തകർക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് അടിയന്തര ലക്ഷ്യമാകണമെന്ന് മുനിസിപ്പല്‍ കോര്പ്പറേഷൻ തെരഞ്ഞെടുപ്പ് വിജയത്തിന് മമത പറഞ്ഞു.
Read More » -
Kerala
കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു, 12 പേർക്ക് പരിക്ക്
കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. 12 പേർക്ക് പരിക്ക്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളാണ് മരിച്ചത്. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കർണാടക ഹസന് സ്വദേശികളായ ശിവണ, നാഗരാജ എന്നിവരും ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Crime
ഭർത്താവിന്റെ നിരന്തര മര്‍ദ്ദനം:ഉറങ്ങി കിടന്ന ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി.
പാലക്കാട് ഭാര്യ നിരന്തരം തന്നെ ഉപദ്രവിക്കുന്ന ഭർത്താവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. സംഭവത്തിൽ യുവതി അറസ്റ്റിൽ. ഭാര്യ ശശികലയുടെ കൊലപാതക ശ്രമത്തിൽ പുതൂർ ഓൾഡ് കോളനിയിലെ സുബ്രഹ്മണ്യന് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്. സംഭവ ദിവസം സുബ്രഹ്മണ്യൻ മദ്യപിച്ചാണ് എത്തിയത്. ഇതോടെ സുബ്രഹ്മണ്യൻ വീടിന് പുറത്തെ വരാന്തയിൽ കിടന്നു. ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. മൂത്തമകൻ അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന സമയമാണ്. ഉറങ്ങിക്കിടക്കുന്ന തന്റേ മേൽ തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണർന്ന സുബ്രഹ്മണ്യൻ നിലവിളിച്ചു. ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേർന്ന് തീയണച്ചു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവും, കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടും തടയണമെന്നാവശ്യപ്പെട്ട് ദിലീപ്; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദത്തെ തുടർന്ന്, തുടരന്വേഷണം തടയാനുള്ള ഹര്‍ജി ഹൈക്കോടതിഇന്ന് പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ധാക്കണമെന്നും ഹര്‍ജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട കോടതിക്ക് നിർദേശം നൽകണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. വിജിലൻസ് രജിസ്ട്രാറുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജു ചുമതലയേറ്റ ഹൈക്കോടതി വിജിലൻസ് വിഭാഗം നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിനുള്ള ഉത്തരവ് വിജിലൻസ് രജിസ്ട്രാർ ഇറക്കിയത്. എറണാകുളം ജില്ലാ കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നെന്നാണ് ആരോപണം ഉയർന്നത്. ഈ വിഷയത്തിലാണ് കോടതി…
Read More » -
Crime
മൂന്നാറിലെ എട്ടു വയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകം, ഞെട്ടിക്കുന്ന കണ്ടെത്തലുകൾ രണ്ടര വർഷത്തിനു ശേഷം പുറത്ത്
ഇടുക്കി: രണ്ടര വർഷം മുമ്പ് മൂന്നാറിലെ ഗുണ്ടുമലയിൽ 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണമാണ് മരണം കൊലപാതകമാണെന്ന വ്യക്തമായ സൂചന നൽകിയത്. പെൺകുട്ടി തൂങ്ങിമരിക്കാനായി ഉപയോഗിച്ച പ്ലാസ്റ്റിക് വള്ളി, കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കഴുത്തിൽ വള്ളി ചുറ്റിയതാവാമെന്നും പൊലീസ് പറയുന്നു. കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെൻമൂർ ഡിവിഷനിൽ 2019 സെപ്റ്റംബർ 9നാണ് പെൺകുട്ടിയെ വീടിനുള്ളിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. അതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്ന് പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും മരണത്തിൽ തുമ്പു കണ്ടെത്താനായില്ല. കഴിഞ്ഞ വർഷം ജില്ലാ നർകോട്ടിക് സെൽ ഡിവൈ.എസ്.പി, എ.ജി ലാലിന്റെ നേതൃത്വത്തിൽ പുതിയ…
Read More » -
India
മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് കലാലയങ്ങളിൽ എത്തുന്നതിനെതിരെ വിലക്ക്, പ്രതിഷേധം കനക്കുന്നു; ത്രിവര്‍ണ്ണ ഹിജാബ് ധരിച്ച് സ്ത്രീകൾ തെരുവിൽ
കര്‍ണാടകയിലെ കോളജുകളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ അലയൊലികള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. വിലക്കിനെതിരെ തമിഴ്‌നാട്ടിലെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. കര്‍ണാടക സര്‍ക്കാർ നിലപാടിനെ അപലപിച്ചാണ് പ്രതിഷേധം. കോയമ്പത്തൂരില്‍ യെഗതുവ മുസ്ലീം ജമാത്ത് നടത്തിയ പ്രതിഷേധത്തില്‍ മുസ്ലീം സ്ത്രീകള്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ഹിജാബ് ധരിച്ച് പങ്കെടുത്തു. മുസ്ലീം പെൺകുട്ടികള്‍ ക്ലാസ് മുറിക്കുള്ളില്‍ ഹിജാബ് ധരിക്കുന്നത് തടയുന്നത് ‘മുലക്കരം’ അല്ലെങ്കില്‍ ബ്രെസ്റ്റ് ടാക്സിന് തുല്യമാണെന്ന് വനിതാ വിമോചന പാര്‍ട്ടി നേതാവ് ശബരിമല പറഞ്ഞു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഹിജാബ് നിരോധിക്കുന്നത് വിലക്കിയതെന്നും ആരോപിച്ചു. ഹിജാബ് ധരിക്കുന്നത് ഭരണഘടന നല്‍കുന്ന അവകാശമാണെന്ന് ചൂണ്ടിക്കാട്ടി തിരുച്ചിറപ്പള്ളിയില്‍ മനിതനേയ ജനനായക സംഘം ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ മുസ്ലീം പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ ശിരോവസ്ത്ര നിയമങ്ങള്‍ അറിയാം കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യം മൊത്തം കത്തിപ്പടരുകയാണ്. ഹിജാബ് നിരോധനത്തിനെതിരായ കേസ് ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുമ്പോള്‍ വിഷയം വലിയ വിവാദമായി മാറിയിരിക്കുകയാണ്.…
Read More » -
Kerala
തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാഗ്ദാനം ചെയ്ത് ഇരുപത് ലക്ഷത്തിലേറെ തട്ടി, വയനാട് സ്വദേശി ബെന്നി വനിത പൊലീസിൻ്റെ കെണില്‍ വീണു
കോട്ടയം: തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വയനാട് സ്വദേശി ബെന്നി പാലായിൽ അറസ്റ്റിലായി. അന്തർജില്ലാ തട്ടിപ്പുകാരനായ ഇയാൾ ആറ് മാസം കൊണ്ട് സംസ്ഥാനത്താകെ കറങ്ങി നടന്ന് ഇരുപത് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന് പൊലീസ് പറയുന്നു. ഏറെനാളായി മുങ്ങി നടന്ന ബെന്നിയെ വനിതാ പൊലീസ് ഒരുക്കിയ കെണിയിലൂടെയാണ് പിടികൂടിയത്. കറങ്ങി നടന്ന് തവണ വ്യവസ്ഥയിൽ സാധനങ്ങൾ എത്തിക്കാമെന്ന് അറിയിച്ച് 2000 രൂപ വീതം അഡ്വാൻസ് കൈപ്പറ്റുന്നു. ആ ജില്ല വിട്ട് അടുത്ത ജില്ലയിൽ വീണ്ടും തട്ടിപ്പ്. 14 ജില്ലകളിലും ബെന്നി തട്ടിപ്പ് നടത്തി. സ്ത്രീകൾ മാത്രമുള്ള വീടുകളാണ് കൂടുതലും തെരഞ്ഞെടുത്തത്. സാധനങ്ങൾ കിട്ടാത്തത് ചൂണ്ടിക്കാട്ടി വിളിച്ചാൽ അശ്ലീലം സംസാരിക്കും. ചെറിയ തുക ആയതിനാൽ മിക്കവരും പരാതിപ്പെടാൻ പോയില്ല. ഇത് ബെന്നിക്ക് വളമായി. തട്ടിപ്പിലൂടെ കിട്ടുന്ന പണം കൊണ്ട് ചെരുപ്പുകൾ വാങ്ങിക്കൂട്ടുകയായിരുന്നു ബെന്നിയുടെ ഹോബി. കൂടാതെ മദ്യപാനവും മസാജിംഗ് കേന്ദ്രങ്ങളിലെ സുഖചികിത്സയും. കൊട്ടയത്തെ ലോഡ്ജിൽ നിന്ന് പൊലീസ്…
Read More » -
Kerala
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധു തുടങ്ങി എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടുകണ്ട് സംസാരിച്ചു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ അല്‍പനാള്‍ നിര്‍ണായകമാണ്. തൃശൂര്‍ സ്വദേശിയ്ക്കാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് കരള്‍ പകുത്ത് നല്‍കുന്നത്. രാവിലെ 7 മണിക്കു മുന്‍പുതന്നെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചിരുന്നു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു
Read More » -
Kerala
വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത നഗ്ന വീഡിയോ പ്രചരിപ്പിച്ചു, യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിൻ കുടുങ്ങും
തൃശൂർ: സഹപ്രവർത്തകയായ വനിതാ നേതാവിൻ്റെ മോര്‍ഫ് ചെയ്ത നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ സുബിൻ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നത്. സംഭവത്തിൽ ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇവർ തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. കൊടുങ്ങല്ലുര്‍ ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അവരുടെ തീരുമാനം. ഫെബ്രുവരി ഒമ്പതുമുതലാണ് മോര്‍ഫ്…
Read More » -
Kerala
ഇനി മുതൽ നീന്തലും സ്കൂള്‍ പഠന പദ്ധതിയുടെ ഭാഗം.
ഇനി മുതൽ നീന്തല്‍ സ്കൂള്‍ പാഠ്യപദ്ധതിയുടെ കൂടെ ഉള്‍പ്പെടുത്തി ബാലവാകശകമ്മീഷൻ.മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം. കുട്ടികള്‍ പുഴകളിലോ തടാകത്തിലോ കിണറുകളിലോ വീണ് ജീവന് നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കമ്മീഷന് വിലയിരുത്തി. അത് മാത്രമല്ല പാഠ്യേതര പദ്ധതികളിൽ കുട്ടികള്‍ക്ക് പങ്കെടുക്കുകയും ചെയ്യാം. കായികമായും ഗുണം ചെയ്യും. ഉപയോഗശുന്യമായ പൊതുകിണറുകള്‍ നികത്താനും പൊതുസ്ഥലത്തെ കിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കാനും കുളങ്ങള്‍ സുരക്ഷിതമാക്കാനും നടപടി സ്വീകരിക്കാന്‍ റവന്യു വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും കമ്മീഷന് അംഗം കെ. നസീര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
Read More »