CrimeNEWS

ഭർത്താവിന്റെ നിരന്തര മര്‍ദ്ദനം:ഉറങ്ങി കിടന്ന ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി.

പാലക്കാട് ഭാര്യ നിരന്തരം തന്നെ ഉപദ്രവിക്കുന്ന ഭർത്താവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.    സംഭവത്തിൽ യുവതി അറസ്റ്റിൽ. ഭാര്യ ശശികലയുടെ കൊലപാതക ശ്രമത്തിൽ പുതൂ‍ർ ഓൾഡ് കോളനിയിലെ സുബ്രഹ്മണ്യന് ​ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്.

സംഭവ ദിവസം സുബ്രഹ്മണ്യൻ മദ്യപിച്ചാണ് എത്തിയത്. ഇതോടെ സുബ്രഹ്മണ്യൻ വീടിന് പുറത്തെ വരാന്തയിൽ കിടന്നു. ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. മൂത്തമകൻ അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന സമയമാണ്. ഉറങ്ങിക്കിടക്കുന്ന തന്റേ മേൽ തീ പട‍രുന്നത് അറിഞ്ഞ് ഞെട്ടിയുണ‍ർന്ന സുബ്രഹ്മണ്യൻ നിലവിളിച്ചു.

Signature-ad

ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേ‍ർന്ന് തീയണച്ചു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂ‍ർ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

Back to top button
error: