Month: February 2022

  • Health

    സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 8989 രോഗികള്‍.

    കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5939 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 845 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണം 62,377 ആയി.

    Read More »
  • Kerala

    ബി.സന്ധ്യയുടെയും എസ്.ശ്രീജിത്തിൻ്റെയും പിന്തുണയോടെയാണ് തനിക്കെതിരെയുള്ള ഗൂഢാലോചന എന്ന് ദിലീപ്, ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നും ദിലീപ്

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഡിജിപി ബി.സന്ധ്യയും എഡിജിപി എസ്.ശ്രീജിത്തും ഇതിന് ചുക്കാൻ പിടിച്ചു എന്നും നടൻ ദിലീപ് ആരോപിക്കുന്നു. അതു കൊണ്ട് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഭിഭാഷകൻ ബി.രാമൻ പിള്ള മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. തനിക്കെതിരായ എഫ്.ഐ.ആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ല എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ചേർന്നാണ് തനിക്കെതിരായി ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുന്നത്. ഇരുവരും വ്യക്തിവിരോധം തീർക്കുകയാണ്. തനിക്കെതിരെ ഗൂഢാലോചനയ്ക്ക് ഡിജിപി ബി.സന്ധ്യയും എഡിജിപി എസ്.ശ്രീജിത്തും പിന്തുണ നൽകി എന്നും ദിലീപ് ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ചക്കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് പുതിയ കേസുമായി മുന്നോട്ട് പോകുന്നത്. ഗൂഢലക്ഷ്യത്തോടെ തയാറാക്കിയ എഫ്ഐആർ…

    Read More »
  • NEWS

    ഖുറാന്‍ കത്തിച്ചു എന്നാരോപിച്ച് 50കാരനെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

      ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കുട്ടം അടിച്ചുകൊലപ്പെടുത്തി. പാകിസ്ഥാനിലാണ് സംഭവം. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് ആള്‍ക്കൂട്ടം ഇയാളെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നിയമം കൈയിലെടുക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ള മുഹമ്മദ് മുഷ്താഖ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ ഖുറാന്‍ കത്തിക്കുന്നത് കണ്ടെന്ന് പള്ളി ഇമാമിന്റെ മകന്‍ അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാത്രിയില്‍ പള്ളിയില്‍ ആളുകള്‍ തടിച്ചുകൂടി മധ്യവയസ്‌കനെ പിടികൂടി. പൊലീസ് എത്തുമ്പോള്‍  മുഹമ്മദ് മുഷ്താഖിനെ പിടിച്ച് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയും ആക്രമണമുണ്ടായി. താന്‍ കത്തിച്ചില്ലെന്ന്  മുഹമ്മദ് മുഷ്താഖ് വിളിച്ച് പറഞ്ഞുവെങ്കിലും ആള്‍ക്കൂട്ടം ചെവിക്കൊണ്ടില്ല. വടി, കോടാലി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് ഇയാളെ മര്‍ദ്ദിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. സംഭവത്തില്‍ ഇതുവരെ 12…

    Read More »
  • NEWS

    പ്രണയത്തിനും പ്രണയ ദിനാഘോഷങ്ങൾക്കും വിലക്ക്, വാലന്റൈന്‍സ് ദിനാഘോഷങ്ങൾ നിരോധിച്ച് ചില രാജ്യങ്ങള്‍

    പ്രണയദിനം ഓരോരുത്തരും ഓരോ രീതിയിലാണ് ആഘോഷിക്കുന്നത്. എന്നാല്‍ അത് ഒരു വിധത്തിലും ആഘോഷിക്കാന്‍ അനുവാധമില്ലാത്ത രാജ്യങ്ങളും ലോകത്തിലുണ്ട്. അവിടെയെല്ലാം വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ നിയമവിരുദ്ധമാണ്. ✤ സൗദി അറേബ്യ സൗദി അറേബ്യയില്‍ വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുനിരത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയോ, വാലന്റൈന്‍സ് ദിനം ആഘോഷിക്കുകയോ ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ 2018 ല്‍ ഈ നിയമത്തിന് അയവ് വന്നു. 2019 മുതല്‍ അവിടെ ചെറിയ രീതിയില്‍ ആഘോഷിക്കുന്നുണ്ട്. ✤ പാകിസ്താന്‍ വാലന്റൈന്‍സ് ദിനം ഒരു തരത്തിലും ആഘോഷിക്കാന്‍ പാടില്ലാത്ത ഒരു രാജ്യം നമ്മുടെ അയല്‍പക്കത്ത് തന്നെയുണ്ട്. 2016 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന മംനൂണ്‍ ഹുസൈനാണ് പാകിസ്താന്‍ പൗരന്മാരോട് വാലന്റൈന്‍സ് ദിനാഘോഷത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പറഞ്ഞത്. പൊതുനിരത്തില്‍ വാലന്റൈന്‍സ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും പാടില്ല. ✤ മലേഷ്യ 2005 ലാണ് മലേഷ്യയിലെ ഫത്വ കൗണ്‍സില്‍ വാലന്റൈന്‍സ് ദിനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. 2011 വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവരെ…

    Read More »
  • Movie

    വാപ്പച്ചിയും ചാലുവും ഏറ്റുമുട്ടുന്നു,  മമ്മൂട്ടിയുടെ ‘ഭീഷ്മപർവ്വ’വും  ദുൽഖർ ചിത്രം ‘ഹേയ് സിനാമിക’യും ഒരേ ദിവസം

    മമ്മൂട്ടി  നായകനായ  ‘ഭീഷ്മപർവ്വ’വും ദുൽഖർ‍ സൽമാന്റെ ‘ഹേയ് സിനാമിക’യും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് മാർച്ച് മൂന്നിനാണ്. ‘ഹേയ് സിനാമിക’ ദുൽഖറിന്റെ കരിയറിലെ 33ാമത്തെ ചിത്രമാണ്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം. ഈ ചിത്രവും മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. അതേസമയം, ‘ഹേയ് സിനാമിക’യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ‘ഭീഷ്മപർവ്വം’ സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം മാറ്റിവയ്ക്കുക ആയിരുന്നു. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീടാണ് ‘ഭീഷ്‍മ പര്‍വ്വം’ പ്രഖ്യാപിച്ചത്.  ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ…

    Read More »
  • LIFE

    കുഞ്ചാക്കോ ബോബന്‍റെ പുതിയ ചിത്രത്തിലെ ഗാനം റിലീസായി.

    മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍റെ   ” ഒറ്റ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. പ്രണയം തിങ്ങി നില്‍ക്കുന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു . വിനായക് ശശികുമാർ എഴുതി എ എച്ച് കാസിഫ് സംഗീതം പകർന്ന, ശ്വേത മോഹൻ ആലപിച്ച ” ഒരേ നോക്കിൽ…..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. തീവണ്ടി ഫെയിം ഫെല്ലിനി ടി പി  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിൻസ് ഭാസ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. “ഒറ്റ് ” എന്ന പേരിൽ മലയാളത്തിലും തമിഴിൽ ” രെണ്ടഗം ” എന്ന പേരിൽ തമിഴിലും അവതരിപ്പിക്കുന്ന ഈ ചിത്രം ആര്യ,ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് ഗാനം റിലീസ് ചെയ്തത്. ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം. ഛായാഗ്രഹണം-ഗൗതം ശങ്കർ വിജയ്. പ്രശസ്ത സംഗീത സംവിധായകൻ ഏ ആർ റഹ്മാന്റെ മരുമകനായ എ എച്ച് കാസിഫ് സംഗീതം…

    Read More »
  • Kerala

    കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് പ്രദീപ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

    പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ. കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദീപിനെ പിടികൂടിയത്. ആലപ്പുഴ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാർ 25000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം പതിനായിരം രൂപ നൽകി പിന്നീട് 15000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് ഈ വിവരം വിജിലൻസിനെ അറിയിച്ചത്. പുറത്ത് കാറിൽ വച്ച് പണം കൈമാറുന്നതിനിടയിൽ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടുകയായിരുന്നു.

    Read More »
  • LIFE

    പ്രണയദിനത്തിൽ ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി ;ഭാര്യക്കൊപ്പമുള്ള ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്‌തു

      പ്രണയ ദിനത്തിൽ ആശംസകൾ നേർന്നുള്ള മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് കൗതുകമായി.”സർവചരാചരങ്ങളിലും അന്തർലീനമായിട്ടുള്ള മഹത്തായ പ്രണയത്തെ വാഴ്ത്താതെങ്ങനെ? ഏവർക്കും പ്രണയദിനാശംസകൾ..” എന്ന തലക്കെട്ടിലാണ് പോസ്റ്റ്. ഭാര്യ ആർ പാർവതി ദേവിയുമൊന്നിച്ചുള്ള ഫോട്ടോയ്ക്കൊപ്പം “എന്റെ മാനത്തു മൂവന്തി വേളയിൽ നീന്തിയെത്തുന്ന മേഘമാകുന്നു നീ “- എന്ന നെരൂദയുടെ വരികളും മന്ത്രി പോസ്റ്റിൽ നൽകിയിട്ടുണ്ട്. https://m.facebook.com/story.php?story_fbid=484909443015361&id=100044889289138

    Read More »
  • Business

    കേരളാ ഓട്ടോമൊബൈല്‍സ് വൈദ്യുത വാഹന നിര്‍മാണ രംഗത്തേക്ക്

    കൊച്ചി- പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് (കെഎഎല്‍) വൈദ്യുത വാഹന നിര്‍മാണ യൂണിറ്റ് തുടങ്ങുന്നു. ലോര്‍ഡ്‌സ് ഓട്ടോമാറ്റീവുമായുള്ള സംയുക്ത സംരംഭത്തിന് കരാറൊപ്പിട്ടു. കെഎഎല്‍ ലോര്‍ഡ്‌സ് ഓട്ടോമാറ്റീവ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും പുതിയ സംയുക്ത സംരംഭത്തിന്റെ പേര്. 20 കോടിമുതല്‍ 30 കോടി രൂപ വരെ ചിലവു വരുന്ന നിര്‍മ്മാണ യൂണിറ്റ് കണ്ണൂരിലായിരിക്കും സ്ഥാപിക്കുക. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഎഎല്‍ എംഡി പിവി ശശീന്ദ്രനും ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സച്ചിദാനന്ദ് ഉപാധ്യായയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. 2022 ഡിസംബറോടെ വ്യാവസായികാടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനം തുടങ്ങുന്ന പുതിയ സംരംഭത്തില്‍ പരമാവധി ഓഹരികള്‍ ലോര്‍ഡ്‌സ് ഓട്ടോമാറ്റീവിനായിരിക്കും. ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ് ലോര്‍ഡ്‌സ് ഓട്ടോമാറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ വിവിധ മേഖലകളിലേക്കും കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും താമസിയാതെ വാഹനങ്ങള്‍ എത്തിച്ചു തുടങ്ങും. സാങ്കേതികമായി കൂടുതല്‍ മെച്ചപ്പെട്ട, കുറഞ്ഞ ഊര്‍ജ്ജത്തില്‍ ഓടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന്…

    Read More »
  • LIFE

    ഇതിലും നല്ലൊരു സർപ്രൈസ് സ്വപ്നങ്ങളില്‍ മാത്രം.. പ്രണയ ദിനത്തില്‍ പേർളിയുടെ പോസ്റ്റ്.

    സമൂഹ്യ മാധ്യമങ്ങളിൽ എന്നും നിറ സാന്നിധ്യമായ പരിധി മാണിയുടെ ഇന്നത്തെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. പ്രണയ ദിനത്തില്‍ ഭർത്താവ് ശ്രിനിഷ് നല്‍കിയ BMW ബൈക്കാണ് ഇന്നത്തെ താരം. പേർളിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കൗതുകം നിറഞ്ഞ വാര്‍ത്ത ആരാധകര്‍ അറിയുന്നത്. ഭർത്താവും മകളുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ BMW പുതിയ മോഡല്‍ 310 R ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ക്കും ഒപ്പം എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. താരം തന്നെയാണ് ചിത്രങ്ങളും മറ്റും ആരധകരുമായി പങ്ക് വെച്ച്‌ എത്തിയിരിക്കുന്നത്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച്‌ ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്. ഈ സമ്മാനത്തിന് ഒരുപാട് അര്‍ത്ഥങ്ങള്‍ മറഞ്ഞിരുന്നു. അതാണ് ഈ സൂപ്പര്‍ സ്പെഷ്യല്‍ ആക്കുന്നത്. ഭർത്താവിന് നന്ദി പറഞ്ഞാണ് താരം കുറിപ്പ് എഴുതി നിര്‍ത്തിയത്. നിറയെ ആരാധകരുള്ള താരം ജീവിതത്തിന്റെ…

    Read More »
Back to top button
error: