KeralaNEWS

വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത നഗ്ന വീഡിയോ പ്രചരിപ്പിച്ചു, യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിൻ കുടുങ്ങും

തൃശൂർ: സഹപ്രവർത്തകയായ വനിതാ നേതാവിൻ്റെ മോര്‍ഫ് ചെയ്ത നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ സുബിൻ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നത്.

Signature-ad

സംഭവത്തിൽ ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്.

ഇവർ തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. കൊടുങ്ങല്ലുര്‍ ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പരാതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അവരുടെ തീരുമാനം.
ഫെബ്രുവരി ഒമ്പതുമുതലാണ് മോര്‍ഫ് ചെയ്ത തൻ്റെ അശ്ലീല വീഡിയോ
സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: