ഇനി മുതൽ നീന്തല്‍ സ്കൂള്‍ പാഠ്യപദ്ധതിയുടെ കൂടെ ഉള്‍പ്പെടുത്തി ബാലവാകശകമ്മീഷൻ.മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം.
കുട്ടികള്‍ പുഴകളിലോ തടാകത്തിലോ കിണറുകളിലോ വീണ് ജീവന് നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കമ്മീഷന് വിലയിരുത്തി. അത് മാത്രമല്ല പാഠ്യേതര പദ്ധതികളിൽ കുട്ടികള്‍ക്ക് പങ്കെടുക്കുകയും ചെയ്യാം. കായികമായും ഗുണം ചെയ്യും.
ഉപയോഗശുന്യമായ പൊതുകിണറുകള്‍ നികത്താനും പൊതുസ്ഥലത്തെ കിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കാനും കുളങ്ങള്‍ സുരക്ഷിതമാക്കാനും നടപടി സ്വീകരിക്കാന്‍ റവന്യു വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും കമ്മീഷന് അംഗം കെ. നസീര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.