ബിജെപിയിതര പ്രതിപക്ഷ ഐക്യത്തിന് മുൻകൈയെടുത്ത് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നേതാവുമായ കെ. ചന്ദ്രശേഖര റാവു, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ എന്നിവരുമായി ചേർന്നാണ് ഐക്യമുന്നണിക്കുള്ള നീക്കം.
അതേസമയം, പ്രമുഖ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും മമതയുടെ സഖ്യത്തിൽ സ്ഥാനമില്ല.തമിഴ്നാട്ടിൽ ഡിഎംകെയുടെ സഖ്യക ക്ഷിയാണ് കോൺഗ്രസെങ്കിലും, അവർ തനിച്ചു പോയാൽ മതിയെന്നാണ് മമതയുടെ നിലപാട്. പല സംസ്ഥാനങ്ങളിലും മറ്റു പ്രാദേശിക പാർട്ടികളുടെ പിന്തുണയില്ലാത്ത കക്ഷിയാണ് കോൺഗ്രസ് എന്നും മമത ആരോപിക്കുന്നു.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും തകർക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് അടിയന്തര ലക്ഷ്യമാകണമെന്ന് മുനിസിപ്പല്‍ കോര്പ്പറേഷൻ തെരഞ്ഞെടുപ്പ് വിജയത്തിന് മമത പറഞ്ഞു.