Month: February 2022
-
Kerala
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി എംഎല്‍എ. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പില്‍ വന്‍ അഴിമതി നടന്നുവെന്ന കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകന്‍റെ ആരോപണത്തിലായിരുന്നു എംഎം മണിയുടെ മറുപടി. കെഎസ്ഇബി ചെയര്‍മാന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്നും ഇതൊക്കെ കൃഷ്ണന്‍കുട്ടി പറയിപ്പിച്ചതാണോയെന്നും എംഎം മണി ചോദിക്കുന്നു. സംസ്ഥാനം ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്, അശോകനല്ലെന്നും എംഎം മണി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് കെഎസ്ഇബി ചെയര്‍മാന്‍ അങ്ങനെ പറഞ്ഞത്. മന്ത്രി അറിഞ്ഞുകൊണ്ടാണോ ഇത്. ബി അശോകനെ കൊണ്ട് മന്ത്രി പറയിപ്പിച്ചതാണോ. നാനാ വശങ്ങളും ആലോചിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വിശദമായി ഇക്കാര്യത്തില്‍ പ്രതികരിക്കും.’ എംഎം മണി പറഞ്ഞു.നാലര വര്‍ഷമായിരുന്നു താന്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്നത്. അക്കാലം വൈദ്യുതി ബോര്‍ഡിന് സുവര്‍ണകാലമായിരുന്നുവെന്ന് ഈ നാട്ടിലെ ആളുകള്‍ പറയും. അതിനാല്‍ അശോകന്‍ പറഞ്ഞ കാര്യത്തികുറിച്ച് പരിശോധിച്ച് മുഖ്യമന്ത്രി പ്രതികരിച്ച് ശേഷം താന്‍ കൂടുതല്‍ പ്രതികരിക്കുമെന്നും എംഎം മണി വിശദീകരിച്ചു.…
Read More » -
Kerala
ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സംഭവം ഏറ്റുമാനൂരില്‍
കോട്ടയം: ഏറ്റുമാനൂര്‍ പട്ടിത്താനത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ ഓട്ടോഡ്രൈവറുടെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. കടപ്പൂര്‍ മുല്ലപ്പിലാക്കില്‍ നീലകണ്ഠന്‍ നായരുടെ മകന്‍ ദിലീപ്(43) ആണ് മരിച്ചത്. എം.സി റോഡില്‍ ഏറ്റുമാനൂര്‍ പട്ടിത്താനം കവലയ്ക്ക് സമീപം ഇന്ന് (ചൊവ്വ) രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കടപ്പൂര്‍ കരിമ്പിന്‍കാല സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ദിലീപ് ഗ്യാസ് സിലണ്ടര്‍ എടുക്കുന്നതിനായി തവളക്കുഴിയിലെ ഗ്യാസ് ഏജന്‍സിയിലേയ്ക്ക് വരികയായിരുന്നു. ഇതിനിടെ കുറവിലങ്ങാട് ഭാഗത്തേയ്ക്ക് പോയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നാഷണ്‍ പെര്‍മിറ്റ് ലോറി മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ദിലീപിന്‍റെ ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ ദിലീപിന്‍റെ തലയിലൂടെ ലോറിയുടെ മുന്‍ചക്രം കയറി ഇറങ്ങി. തല്‍ക്ഷണം മരണപ്പെട്ട ദിലീപിന്‍റെ മൃതദേഹം ഏറ്റുമാനൂര്‍ പൊലീസെത്തി ആംബുലല്‍സില്‍ മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അപകടത്തെതുടര്‍ന്ന് ഏറ്റുമാനൂര്‍ കുറവിലങ്ങാട് റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുറവിലങ്ങാട് , ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍…
Read More » -
Kerala
കോഴിക്കോട് വാഹനാപകടം; മൂന്നു പേർ മരിച്ചു
കോഴിക്കോട്: പുറക്കാട്ടിരിയില്‍ ട്രാവലറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടം. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കര്‍ണാടക ഹസന്‍ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
Read More » -
Kerala
ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് ട്രെയിനിൽ മർദ്ദനം; രണ്ടു ബംഗാളികൾ തൃശ്ശൂരിൽ അറസ്റ്റിൽ
തൃശൂര്‍: ട്രെയിനില്‍ ടിക്കറ്റ് പരിശോധനക്കിടെ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ട ടി.ടി.ഇയെ മര്‍ദിക്കുകയും ടിക്കറ്റ് ചാര്‍ട്ടും മൊബൈല്‍ ഫോണും തട്ടിയെടുത്ത് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് പേരെ തൃശൂരിൽ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു.മർദ്ദനത്തിൽ പരിക്കേറ്റ ടി.ടി.ഇ പെരുമ്ബാവൂര്‍ സ്വദേശി ബെസി (35)യെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും അവിടെനിന്ന് പിന്നീട് കളമശ്ശേരി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിലാണ് സംഭവം. ബംഗാള്‍ സ്വദേശികളായ 15 തൊഴിലാളികള്‍ ട്രെയിനില്‍ നാട്ടിലേക്ക് യാത്രക്കാരായി ഉണ്ടായിരുന്നു. ആലുവക്കും തൃശൂരിനും ഇടയിലാണ് ടി.ടി.ഇ പരിശോധനക്ക് എത്തിയത്. ബംഗാളി തൊഴിലാളികള്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ അറിയിക്കുന്നത്.
Read More » -
LIFE
കോളേജ് ക്യൂട്ടീസ്,ഒരു ക്യാമ്പസ് പ്രണയകഥ -ചിത്രീകരണം പുരോഗമിക്കുന്നു
പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇൻ്റർനാഷണലിനു വേണ്ടി നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന കോളേജ് ക്യൂട്ടീസിൻ്റ ചിത്രീകരണം പെരുമ്പാവൂർ ,കാലടി, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ ,സംവിധായകൻ എ.കെ .ബി.കുമാർ പറയുന്നത്.2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട, മുബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്. കോളേജിലെ കലാതിലകമായ റോസിയും ,ജോണിയും തമ്മിലുള്ള പ്രണയം എല്ലാവരും അംഗീകരിച്ചതായിരുന്നു.കലാരംഗത്തും, പഠന രംഗത്തും ഒന്നാമതായിരുന്ന ഇവർ ,ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ട് വഴിക്ക് പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം, ജോണി മറ്റൊരു സ്ഥലത്ത് നാർകോർട്ടിക് സെല്ലിലെ എ.എസ്.പിയായി ചാർജെടുത്തു. മയക്കുമരുന്ന് മാഫിയക്കെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ്…
Read More » -
LIFE
സോമന്റെ കൃതാവ് ” ആലപ്പുഴയിൽ..
വിനയ് ഫോർട്ട്, കക്ഷി അമ്മിണിപ്പിള്ള, ഫേസ്,ഡൈവോഴ്സ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന “സോമന്റെ കൃതാവ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലെ വെളിയനാട് എന്ന ഗ്രാമത്തിൽ ആരംഭിച്ചു. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,മനു ജോസഫ്,ജയൻ ചേർത്തല,നിയാസ് നർമ്മകല,സീമ ജി നായർ എന്നിവർക്കൊപ്പം,ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലന പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ” സോമന്റെ കൃതാവ് “, മാസ്റ്റർ വർക്കസ് സ്റ്റുഡിയോസ്-മിഥുൻ കുരുവിള,രാഗം മൂവീസ്സ്- രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവ്വഹിച്ച സുജിത്ത് പുരുഷൻ ഈ ചിത്രത്തിൽ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.രഞ്ജിത്ത് കെ ഹരിദാസ് കഥ തിരക്കഥ സംഭാഷണം എഴുതുന്നു.സംഗീതം-പി എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ.
Read More » -
LIFE
മൽബറി കഴിച്ചാൽ, ഗുണങ്ങൾ പലത്
ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നാം നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. അതും ഒരു മുടക്കും ഇല്ലാതെ ലഭിക്കുന്നവ.അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു. ഇത്തിരിപ്പോന്ന മൾബറിപ്പഴത്തിന്റെ കാര്യമാണ് പറയുന്നത് . ഈ കുഞ്ഞൻപഴം എത്രമാത്രം ആരോഗ്യകരം ആണെന്ന് പലർക്കും അറിയില്ല. അറിഞ്ഞാൽ ഒരു മൾബറി ചെടി നട്ടുപിടിപ്പിക്കാനും നിങ്ങൾ മറക്കില്ല. അത്രയ്ക്കുണ്ട് ഈ ബെറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ. പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന മൾബറി അകാല വാർധക്യം തടയും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക്. ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ, ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും. മൾബറിയിൽ അടങ്ങിയ പോഷകങ്ങളേതൊക്കെ എന്നു നോക്കാം. 43 കിലോ കാലറി ഊർജ്ജം അടങ്ങിയ മൾബറി പഴത്തിൽ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീൻ, 0.39 ഗ്രാം കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി…
Read More » -
Kerala
ഏഴ് സംസ്ഥാനങ്ങളില്‍ 14 ഭാര്യമാർ, ഒടുവിൽ വിവാഹ വീരൻ പിടിയിൽ
ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഭൂവനേശ്വറില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ പട്കുര ഗ്രാമവാസിയായ ഇയാൾ ഈ സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുത്തതായും ആരോപണമുണ്ട്. 1982ലാണ് ഇയാള്‍ ആദ്യം വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാള്‍ മറ്റൊരാളെ കൂടി വിവാഹം ചെയ്തു. ഈ രണ്ട് ബന്ധങ്ങളിലായി ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്. 2002 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് ഇയാള്‍ മറ്റ് സ്ത്രീകളെ വിവാഹം ചെയ്തത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ കൂടിയും മറ്റും പരിചയപ്പെടുന്ന സ്ത്രീകളെ മറ്റ് ഭാര്യമാര്‍ അറിയാതെയാണ് ഇയാൾ വിവാഹം ചെയ്തുവന്നത്. ഡല്‍ഹിയിലെ ഒരു സ്കൂള്‍ അധ്യാപികയെ ആണ് ഇയാള്‍ അവസാനം വിവാഹം ചെയ്തത്. ഇവര്‍ക്കൊപ്പം ഭുവനേശ്വറില്‍ താമസിച്ചുവരികയായിരുന്നു പ്രതി. ഇയാളുടെ മറ്റ് ഭാര്യമാരെക്കുറിച്ച് സംശയം തോന്നിയ ഈ സ്ത്രീയാണ് പോലീസില്‍ പരാതി നല്‍കിയത്. വിവാഹമോചിതരായ മധ്യവയസ്കരായ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യം വച്ചിരുന്നതെന്നും വിവാഹം…
Read More » -
Pravasi
ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകാന്‍ ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍
ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകാന്‍ ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍. മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുളള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുളള സൗകര്യം ആരംഭിച്ചു. https://museumofthefuture.ae/en എന്ന വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുക. 145 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ 2022 ഫെബ്രുവരി 22 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. മൂന്ന് വയസിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. കുഞ്ഞുങ്ങളോടൊപ്പം ഫ്യൂച്ചര്‍ ഹീറോസ് ഏരിയ രക്ഷിതാക്കള്‍ക്കും സന്ദര്‍ശനം നടത്താവുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.60 വയസിനു മുകളിലുളള സ്വദേശികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹചാരിക്കും പ്രവേശനം സൗജന്യമാണ്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. ദുബായ് ഷെയ്ഖ് സയ്യീദ് റോഡിന് സമീപം എമിറേറ്റ്‌സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
Read More » -
Crime
വലന്റെന്‍സ് ഡേ: ആഘോഷങ്ങളുടെ മറവിൽ മയക്കുമരുന്നു മാഫിയ എത്തിച്ചതു ലക്ഷണങ്ങളുടെ മയക്കുമരുന്ന്
മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ യുവാക്കളാണെന്ന വിലയിരുത്തലുകള്‍ ശരിയാകും വിധത്തിലാണ് ലഹരിപാര്‍ട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചത് നടന്നതെന്ന് എക്സൈസ് പറയുന്നു. സമീപകാലത്തെ തന്നെ ഏറ്റവും വലിയ വേട്ടയാണ് ഇന്നലെ കോഴിക്കോട്ടു നടന്നത്. പിടിയിലായതാകട്ടെ യുവാവും. വലന്റെന്‍സ് ഡേ പാര്‍ട്ടിക്കായി വില്പനയ്ക്കെത്തിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളായ 13.03 മില്ലിഗ്രാം എംഡിഎംഎയും 25 എല്‍എസ്ഡി സ്റ്റാമ്പുകളുമായി താമരശേരി രാരോത്ത് അമ്പായത്തോട് മീന്‍കുളത്ത് ചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷന് ജേക്കബ് ഉമ്മന്‍(35) മാങ്കാവില്‍ അറസ്റ്റിലായത്. ഫറോക്ക് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ സതീശനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബംഗളൂരുവില്‍നിന്ന് വില്‍പ്പനക്കെത്തിക്കുന്ന മയക്കുമരുന്നുകള്‍ താമരശേരി, കുന്നമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളില്‍ വില്പന നടത്താന്‍ കൊണ്ടുവന്നതാണെന്നു പ്രതി പറഞ്ഞു. പലേടത്തും ഇതിനകം മയക്കുമരുന്നുകള്‍ എത്തിച്ചു കഴിഞ്ഞതായും വിവിധ ഹോട്ടലുകളില്‍ പ്രണയദിന മറവിൽ പാര്‍ട്ടികള്‍ അരങ്ങേറിയതായും ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരുന്നു. കൊച്ചിയിൽ ഇന്നലെ രാത്രി ഹോട്ടലിൽ നടന്ന റെയ്ഡിൽഎംഡിഎംഎയുമായി…
Read More »