Month: February 2022
-
Kerala
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനം കൂടുതൽ ഇളവുകളിലേക്ക്
കോവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്ത് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സിനിമ തീയേറ്ററുകളില്‍ 100 ശതമാനം പേര്‍ക്കും പ്രവേശനം അനുവദിച്ചു. തീയേറ്ററുകൾ കൂടാതെ ബാറുകൾ ,റെസ്റ്റോറൻറുകൾ എന്നിവയിലും 100 % ആളുകളെ പ്രവേശിപ്പിക്കാം. പൊതുപരിപാടികളിൽ 25 സ്ക്വയർ മീറ്ററിൽ ഒരാൾ എന്ന നിലയിൽ 1500 പേരെ പങ്കെടുപ്പിക്കാം . സ്ഥാപനങ്ങൾ 11 മണി വരെ തുറക്കാനും അനുമതിയുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ മീറ്റിങ്ങുകളിൽ ഓഫ് ലൈൻ ആയും പങ്കെടുക്കാം. ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. അതേസമയം കേരളത്തില്‍ ഇന്ന് 2524 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24…
Read More » -
Kerala
ഡിവൈഎഫ്ഐ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ
ഡിവൈഎഫ്ഐ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ വച്ച് നടക്കും. ഏപ്രിൽ 27 മുതൽ 30 വരെയാണ് സംസ്ഥാന സമ്മേളനം. ആദ്യമായാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ട വേദിയാകുന്നത്. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം അടുത്ത ശനിയാഴ്ച പത്തനംതിട്ടയില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പ്രതിനികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.മേഖല, ബ്ലോക്ക് സമ്മേളനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകും.മാര്‍ച്ച് 19ന് ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും.പത്തനംതിട്ടയിലാണ് ആദ്യസമ്മേളനം.ഏപ്രില്‍ 22, 23 തിയതികളില്‍ കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് അവസാന ജില്ലാ സമ്മേളനം.
Read More » -
Kerala
ആ കുട്ടികൾ എന്തു പിഴച്ചു? ഇന്നലെ ഭാരതപ്പുഴയിൽ ജീവിതം ഹോമിച്ച നാലംഗ കുടുംബം
പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി മരിച്ചത് ഇന്നലെയായിരുന്നു.കൂട്ടുപാത സ്വദേശിയായ അജിത് കുമാര്‍(38), ഭാര്യ ബിജി(34), മക്കളായ അശ്വനന്ദ(14), പാറു(6) എന്നിവരാണ് മരിച്ചത്.2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത് കുമാര്‍.ഈ കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ആത്മഹത്യ.ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന അജിത് കുമാറിന്റെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് പൊലീസിന് ലഭിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.കരയിൽ ഇവരുടെ ചെരുപ്പും മറ്റും കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056
Read More » -
Kerala
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;10 പേര്‍ മരിച്ചു
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ അതി ശക്തമായ ഭൂചലനത്തിൽ 10 പേര്‍ മരിച്ചതായി റിപ്പോർട്ട്. 400 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.സുമാത്ര ദ്വീപിലായിരുന്നു ഭൂചലനം ഉണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി.വീടുകള്‍ ഉള്‍പ്പെടെ ആയിരത്തോളം കെട്ടിടങ്ങളക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
Read More » -
Kerala
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ വമ്ബന്‍ വിജയവുമായി കേരളം
രഞ്ജി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം.ഇന്ന് ഗുജറാത്തിനെയാണ് കേരളം തകർത്തത്. 214 റൺസിന്റെ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രോഹന്‍ കുന്നുമ്മലിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെയും സച്ചിന്‍ ബേബിയുടെയും അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തിൽ ഗുജറാത്തിനെതിരെ വിജയിച്ചു കയറുകയായിരുന്നു.8 വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. വെറും 87 പന്തുകളില്‍ നിന്നാണ് രോഹന്‍ 106 റണ്‍സെടുത്തത്. 76 പന്തുകള്‍ നേരിട്ട സച്ചിന്‍ 62 റണ്‍സെടുത്ത് പുറത്തായി. 30 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സല്‍മാന്‍ നിസാറും പുറത്താകാതെ നിന്നു.രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലാണ് മത്സരത്തിലെ താരം.രഞ്ജിയില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. മേഘാലയയെയാണ് കേരളം ആദ്യമത്സരത്തില്‍ തോല്‍പ്പിച്ചത്.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത;നാലു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ ഏതാനും ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിയോടു കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ഈ നാല് ജില്ലകളിൽ മാർച്ച് 2,3 തീയതികളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും ഇന്നും നാളെയും തെക്ക് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് – കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രതികൂല കാലാവസ്ഥയായിരിക്കുമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു. മാര്‍ച്ച് 2, 3 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ബംഗാള്‍ ഉള്‍ക്കടലിലും ആന്റമാന്‍ കടലിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടർന്നാണിത്.
Read More » -
NEWS
യുക്രയിനിൽ ഇന്റർനെറ്റ് സൗകര്യം സ്റ്റാർലിങ്ക് അവതരിപ്പിക്കാൻ എലോൺ മസ്‌ക്
ഭൂമിയുടെ ഏതറ്റത്തും സാറ്റലൈറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ് സംവിധാനം ലഭിക്കുന്ന സൗകര്യമാണ് സ്റ്റാർലിങ്ക്. ഇപ്പോൾ യുദ്ധം നടക്കുന്ന യുക്രൈനിൽ ഇന്റർനെറ്റ് പ്രതിസന്ധി ഉണ്ടാവില്ല എന്ന വാർത്തയാണ് പുറത്ത് വരുന്നത്.യു ക്രൈനെ ഇന്റര്‍നെറ്റ് പ്രതിസന്ധി നേരിടാന്‍ അനുവദിക്കില്ലെന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. യുക്രൈനു വേണ്ടി ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിപ്പിച്ചതായി ഇലോണ്‍ മസ്‌ക് അറിയിപ്പ് നല്‍കി. മസ്‌കിനോട് റഷ്യയുടെ നീക്കങ്ങള്‍ക്കെതിരെ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ കടന്നാക്രമണത്തെത്തുടര്‍ന്ന് യുക്രൈന്റെ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് തടസപ്പെട്ട പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
Read More » -
Health
മുടിയുടെ ആരോഗ്യം കുറച് ശ്രദ്ധിച്ചാൽ വീണ്ടെടുക്കാവുന്നതേയുള്ളു
തലമുടി എന്നും സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കി പോരുന്നു. നീണ്ട ഇടതൂർന്ന കേശഭാരം, ചുരുണ്ട മുടി മാത്രമല്ല പുതിയ ലോകത്ത് പല നിറങ്ങളിൽ തല മുടി പ്രത്യക്ഷപെടാറുണ്ട്. ആരോഗ്യമുള്ള മുടിയിഴകൾ കാണാൻ തന്നെ ചന്തമാണ്. നമ്മുടെ ചില രീതികളിൽ മാറ്റം വരുത്തിയാൽ നല്ല മുടി ഉണ്ടാകുന്നത് കാണാം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം ദിവസത്തിൽ ഒരിക്കൽ മൾട്ടിവിറ്റമിനുകൾ കഴിക്കുന്നതും പരിഗണിക്കുക. ഇത് ഒരു ഡോക്ടറുടെ സഹായത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്. ഭക്ഷണത്തിൽ എന്തെങ്കിലും പോഷകക്കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇത്തരം സപ്ലിമെന്റുകൾ സഹായിക്കും. എന്നിരുന്നാലും മുടി വളർച്ച വേഗത്തിലാക്കാനായി ഒരു കാരണവശാലും ഇത് അമിതമായ അളവിൽ ഉപയോഗിക്കരുത്. കെമിക്കൽ അടങ്ങിയ കേശ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം, മുടിക്ക് ഭംഗി നൽകുന്ന സ്റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം എല്ലാം മുടിക്ക് കേട് വരുത്തിയേക്കാം. ഇവയൊക്കെ മുടിയെ ദുർബലപ്പെടുത്തുകയും മുടി വേഗത്തിൽ പൊട്ടിപ്പോകാൻ കാരണമാകുകയും ചെയ്യും. എല്ലായ്‌പോഴും…
Read More » -
Kerala
യുക്രൈൻ ചെറിയ പുള്ളിയല്ല; വാട്സ്ആപ്പ് അടക്കം ലോകമറിയപ്പെടുന്ന നിരവധി ആപ്പുകൾക്ക് പിന്നിൽ യുക്രെയ്ൻ പ്രതിഭകളുടെ കൈയ്യൊപ്പുണ്ട്
റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് യുക്രെയ്ൻ.ടെക്നോളജി മേഖലയിൽ വലിയ സംഭാവനകൾ നൽകിയ മഹത്തായ ചരിത്രമാണ് യുക്രെയ്നുള്ളത്.ലോകമറിയപ്പെടുന്ന നിരവധി ടെക്നോളജി കമ്പനികൾക്കും ആപ്പുകൾക്കും പിന്നിൽ യുക്രെയ്ൻ പ്രതിഭകളുടെ കൈയ്യൊപ്പുണ്ട്. അവയിൽ ചിലതിന് ഇപ്പോഴും രാജ്യത്ത് വേരുകളുമുണ്ട്. പലതിന്റെയും സ്ഥാപകർ യുക്രേനിയക്കാരാണ്.അവർ ആശയങ്ങൾ രൂപപ്പെടുത്തി അവയെ പ്രശസ്ത ബ്രാൻഡുകളാക്കി മാറ്റുകയായിരുന്നു. ലോകമെമ്പാടുമുള്ള വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന വിപുലമായ ഐടി-ഔട്ട്‌സോഴ്‌സിംഗ് മേഖലയും രാജ്യത്തിന് സ്വന്തമാണ്.ലോക പ്രശസ്ത മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് (Whatsapp) ജന്മം നൽകിയത് യുക്രെയ്നിൽ ജനിച്ച ജാൻ കൗമാണ്.2009ലായിരുന്നു അദ്ദേഹം വാട്സ്ആപ്പ് നിർമിച്ചത്.സ്റ്റാറ്റസുകൾ പ്രദർശിപ്പിക്കാൻ വേണ്ടിയുള്ള ആപ്പായിട്ടായിരുന്നു വാട്സ്ആപ്പ് തുടക്കത്തിൽ അവതരിപ്പിച്ചത്. എന്നാൽ, ഒരു ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോമായാണ് പിന്നീടത് ജനപ്രീതി നേടിയത്.2014ൽ 19 ബില്യൺ ഡോളറിന് (ഏകദേശം 1,43,100 കോടി രൂപ) വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുകയായിരുന്നു. ടൈപ്പിങ് അസിസ്റ്റന്റായ ഗ്രാമർലി (Grammarly) യുക്രെയ്നിൽ നിന്നുള്ള ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്നാണ്.യുക്രൈൻ സ്വദേശികളായ മാക്സ് ലിറ്റ്വിൻ, അലക്സ്…
Read More » -
Kerala
ഇരുട്ടും കൗതുകവും നിറച്ച കോട്ടയത്തെ തുരങ്കത്തിലൂടെയുള്ള ട്രെയിന്‍യാത്ര ഓര്‍മയാകുന്നു
കോട്ടയം:ആറുപതിറ്റാണ്ടിലേറെ യാത്രയിൽ ഇരുട്ടും കൗതുകവും നിറച്ച കോട്ടയത്തെ തുരങ്കത്തിലൂടെയുള്ള ട്രെയിന്‍യാത്ര ഓര്‍മയാകുന്നു.പാതയിരട്ടിപ്പിക്കലിനെ തുടർന്ന് നിലവിലുള്ള തുരങ്കത്തിന് സമീപം മറ്റൊരു തുരങ്കംകൂടി നിര്‍മിച്ച് പുതിയ പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്.എന്നാല്‍, ഇവിടത്തെ മണ്ണിന് ഉറപ്പുകുറവായതിനാലും പാറ അധികമില്ലാത്തതിനാലും തുരങ്കം നിര്‍മിക്കാനായില്ല.ഇതോടെയാണ് തുരങ്കം ഒഴിവാക്കി സമാന്തരമായി പുതിയ പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് അവസാനം പുതിയ പാത യാഥാര്‍ഥ്യമാവുന്നതോടെ തുരങ്കം വഴിയുള്ള ട്രെയിന്‍ ഗതാഗതം അവസാനിപ്പിക്കും.ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലുള്ള, ചരിത്രപ്രാധാന്യമുള്ള തുരങ്കം പൊളിച്ചുമാറ്റാതെ നിലനിര്‍ത്തി ഷണ്ടിങ്ങിന് ഉപയോഗിക്കാനാണ് പുതിയ തീരുമാനം.1957 ലാണ് ഇ. ശ്രീധരന്‍റെ നേതൃത്വത്തില്‍ കോട്ടയത്തെ തുരങ്കം പണിതത്. ’58 ല്‍ പാത കമീഷന്‍ ചെയ്തു.
Read More »