HealthLIFE

മുടിയുടെ ആരോഗ്യം കുറച് ശ്രദ്ധിച്ചാൽ വീണ്ടെടുക്കാവുന്നതേയുള്ളു

 

 

 

 

തലമുടി എന്നും സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കി പോരുന്നു. നീണ്ട ഇടതൂർന്ന കേശഭാരം, ചുരുണ്ട മുടി മാത്രമല്ല പുതിയ ലോകത്ത് പല നിറങ്ങളിൽ തല മുടി പ്രത്യക്ഷപെടാറുണ്ട്. ആരോഗ്യമുള്ള മുടിയിഴകൾ കാണാൻ തന്നെ ചന്തമാണ്. നമ്മുടെ ചില രീതികളിൽ മാറ്റം വരുത്തിയാൽ നല്ല മുടി ഉണ്ടാകുന്നത് കാണാം.

 

 

 

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം ദിവസത്തിൽ ഒരിക്കൽ മൾട്ടിവിറ്റമിനുകൾ കഴിക്കുന്നതും പരിഗണിക്കുക. ഇത് ഒരു ഡോക്ടറുടെ സഹായത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്. ഭക്ഷണത്തിൽ എന്തെങ്കിലും പോഷകക്കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇത്തരം സപ്ലിമെന്റുകൾ സഹായിക്കും. എന്നിരുന്നാലും മുടി വളർച്ച വേഗത്തിലാക്കാനായി ഒരു കാരണവശാലും ഇത് അമിതമായ അളവിൽ ഉപയോഗിക്കരുത്.

 

 

 

കെമിക്കൽ അടങ്ങിയ കേശ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം, മുടിക്ക് ഭംഗി നൽകുന്ന സ്റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം എല്ലാം മുടിക്ക് കേട് വരുത്തിയേക്കാം. ഇവയൊക്കെ മുടിയെ ദുർബലപ്പെടുത്തുകയും മുടി വേഗത്തിൽ പൊട്ടിപ്പോകാൻ കാരണമാകുകയും ചെയ്യും. എല്ലായ്‌പോഴും നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക. പ്രകൃതിദത്ത ഉല്പന്നങ്ങളിലേയ്ക്ക് തിരിയുന്നതാണ് മുടിയുടെ ആരോഗ്യത്തിനും നല്ലത്. നാച്വറൽ ഹെയർ മാസ്ക്, എണ്ണകൾ എന്നിവയൊക്കെ ഉപയോഗിക്കാം.

 

 

മുടി കഴുകുന്ന രീതി മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതമായി കഴുകുന്നത് മുടി വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. ഇത് മുടിയിലെ സ്വാഭാവിക എണ്ണ ഇല്ലാതാക്കുന്നതിനും കാരണമാകും. വരണ്ട മുടിയുള്ള ആളുകൾ ആഴ്ചയിൽ രണ്ടുതവണ തലമുടി കഴുകാം. ഇനി എണ്ണമയം കൂടുതലുള്ള മുടിയുള്ളവർ ആണെങ്കിൽ ഓരോ ദിവസവും ഇടവിട്ട് മുടി കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടിയും ശിരോ ചർമ്മവും എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുക. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുകയും മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യും. മുടിക്ക് അനുയോജ്യമായ ഷാംപുവും കണ്ടീഷണറും തിരഞ്ഞെടുക്കുക.

 

 

 

മുടി ആരോഗ്യത്തോടെ വളരാൻ വേണം സമീകൃതാഹാരം. എല്ലാവിധ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആഹാരമായിരിക്കണം കഴിക്കേണ്ടത്. മുട്ട, ധാന്യങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മുടി ആരോഗ്യമുള്ളതായി വളരാൻ സഹായിക്കും. മത്സ്യം, തൈര്, കരൾ, ബീൻസ്, സോയ എന്നിവ അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങളും മുടിയുടെ ആരോഗ്യവും ഭംഗിയും ഇരട്ടിപ്പിക്കും.

 

 

പതിവായി ഹെയർ ട്രിമ്മിംഗ് ചെയ്യുന്ന ശീലം ആരോഗ്യകരമായ മുടി വളർച്ചയും വേഗത്തിലുള മുടി വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള താക്കോലാണ് എന്ന കാര്യം അറിയാമോ? മാത്രമല്ല ഇത് മുടിയുടെ കട്ടിയും വർദ്ധിപ്പിക്കും. രണ്ട് മുതൽ മൂന്ന് മാസത്തിലൊരിക്കൽ മുടിയുടെ അറ്റം വെട്ടിയൊതുക്കാം. ഇങ്ങനെ ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനാണ്

Back to top button
error: