KeralaNEWS

ഡിവൈഎഫ്ഐ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ

ഡിവൈഎഫ്ഐ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ വച്ച് നടക്കും.
ഏപ്രിൽ 27 മുതൽ 30 വരെയാണ് സംസ്ഥാന സമ്മേളനം.
ആദ്യമായാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ട വേദിയാകുന്നത്.
സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം അടുത്ത ശനിയാഴ്ച പത്തനംതിട്ടയില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പ്രതിനികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.മേഖല, ബ്ലോക്ക് സമ്മേളനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകും.മാര്‍ച്ച് 19ന് ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും.പത്തനംതിട്ടയിലാണ് ആദ്യസമ്മേളനം.ഏപ്രില്‍ 22, 23 തിയതികളില്‍ കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് അവസാന ജില്ലാ സമ്മേളനം.

Back to top button
error: