Month: February 2022
-
World
യുക്രൈന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സ്, ഈഫല്‍ ടവറില്‍ യുക്രൈന്‍ പതാകയുടെ നിറങ്ങള്‍
യുക്രൈനെ റഷ്യ ആക്രമിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സ്. പാരീസിലെ ഈഫല്‍ ടവറില്‍ യുക്രൈന്‍ ദേശീയ പതാകയുടെ നിറങ്ങള്‍ പ്രകാശിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സ് യുക്രൈനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. നീലയും മഞ്ഞയും നിറങ്ങളിലാണ് ലൈറ്റ് പ്രകാശിപ്പിച്ചതെന്ന് പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ പറഞ്ഞു.
Read More » -
Crime
കോഴിക്കോട് വീണ്ടും ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; തുടര്‍ ആക്രമണങ്ങള്‍ക്കു സാധ്യതയെന്ന് രഹസ്യറിപ്പോര്‍ട്ട്
കോഴിക്കോട്: നഗരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും; രാത്രി നഗരത്തെ നടുക്കിയ ഗുണ്ടാ ആക്രമണത്തിനു പകരംവീട്ടാന്‍ തുടര്‍ ആക്രമണങ്ങള്‍ക്കു സാധ്യതയെന്ന് രഹസ്യറിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണമാണെന്നാണ് ആദ്യനിഗമനം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വെള്ളയില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോയാ റോഡ് പള്ളിക്കു സമീപത്തുവച്ച് പള്ളിക്കണ്ടി അര്‍ഷാദെന്ന പൂത്തിരി അര്‍ഷാദിനു വെട്ടേറ്റത്. മൂന്നു ബൈക്കിലായെത്തിയ ആറംഗ സംഘമാണ് വെട്ടിയതെന്നാണ് പൂത്തിരി അര്‍ഷാദ് പോലീസിനു നല്‍കിയ മൊഴി. ബൈക്കിലെത്തിയവരില്‍ ഒരാള്‍ മൂന്നു തവണ തലയ്ക്കു നോക്കി വീശിയെങ്കിലും ഒഴിഞ്ഞുമാറിയതോടെ കാലിനുമാത്രം പരുക്കേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതികളുടേതെന്നു സംശയിക്കുന്ന ഫോണും കണ്ടെടുത്തു. ഇത് ഫൊറന്‍സിക് പരിശോധന നടത്തിയാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇരുള്‍മൂടിയ പ്രദേശത്ത് സിസിടിവി ക്യാമറകളില്ലാത്ത സ്ഥലം കണ്ടെത്തിയാണ് ആക്രമണം നടത്തിയതെന്നതിനാല്‍ കൃത്യമായ പദ്ധതി തയാറാക്കി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് നിഗമനം. ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അരക്കിണര്‍ പരിധിയില്‍ വിവിധ ലഹരികേസുകളില്‍ സംശയിക്കപ്പെടുന്ന അമ്പാടി ബാബുവെന്ന റസല്‍ ബാബുവിന്റെ…
Read More » -
World
ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യ: നീക്കത്തെ അപലപിച്ച് യുഎസ്; റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കുമായി യുറോപ്യന്‍ യൂണിയന്‍; റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തും
വാഷിങ്ടന്‍/ബ്രസല്‍സ്: ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയ റഷ്യയുടെ നീക്കത്തെ അപലപിച്ച് യുഎസ്. യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് റഷ്യയുടെ ശ്രമമെന്നു യുഎസ് അംബാസഡര്‍ ലിന്‍ഡ് തോമസ് ഗ്രീന്‍ഫീല്‍ഡ് അറിയിച്ചു. ‘ഒരിക്കലും സ്വീകര്യമല്ലാത്ത രീതിയില്‍ യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് പ്രസിഡന്റ് പുട്ടിന്‍ ശ്രമിക്കുന്നത്. ഏറ്റവും ശക്തമായിത്തന്നെ പുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് തുടരേണ്ടത് അത്യാവശ്യമാണ്.’ ലിന്‍ഡ് പറഞ്ഞു. റഷ്യ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്ന് യുക്രെയ്‌നും പ്രതികരിച്ചു. അതിനിടെ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. റഷ്യന്‍ ഉടമസ്ഥതയിലുള്ളതും റഷ്യയില്‍ റജിസ്റ്റര്‍ ചെയ്തതും റഷ്യന്‍ നിയന്ത്രണത്തിലുള്ളതുമായ എല്ലാ എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി യുറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തും.
Read More » -
NEWS
റഷ്യ-യുക്രൈന്‍ ചര്‍ച്ച: സമ്മതം മൂളി യുക്രൈനിയന്‍ പ്രസിഡന്റ്
കീവ്: റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ യുക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സമ്മതം മൂളി. പ്രസിഡന്റ് ചര്‍ച്ചയ്ക്ക് സമ്മതിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. ബെലാറഷ്യന്‍ നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള ഒരു ഫോണ്‍ കോളിനെത്തുടര്‍ന്ന്, പ്രിപ്യാറ്റ് നദിക്ക് സമീപമുള്ള ബെലാറഷ്യന്‍-ഉക്രിയന്‍ അതിര്‍ത്തിയിലെ ഒരു യോഗത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ അദ്ദേഹം സമ്മതിച്ചതായി സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു. റഷ്യ ഉക്രൈന്‍ അധിനിവേശം നടത്തിയതിന് ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. മുന്‍കൂര്‍ വ്യവസ്ഥകളില്ലാതെ ചര്‍ച്ചകള്‍ നടക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. അതേസമയം യുക്രൈനിലെ ഖാര്‍കിവ് നഗരം പിടിച്ചെടുക്കാനുള്ള റഷ്യന്‍ ശ്രമം യുക്രൈനിയന്‍ സൈന്യം തടഞ്ഞതായി നഗരത്തിന്റെ ഗവര്‍ണര്‍ അറിയിച്ചു. ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ പോരാട്ടം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്. ”ഖാര്‍കിവിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നമ്മുടെ കയ്യിലായി! ശത്രുക്കളില്‍ നിന്ന് നഗരത്തിന്റെ പൂര്‍ണ്ണമായ ശുദ്ധീകരണം നടക്കുന്നു. റഷ്യന്‍ ശത്രു തീര്‍ത്തും നിരാശയിലാണ്,” ഖാര്‍കിവിന്റെ ഗവര്‍ണര്‍ ഒലെഹ് സിന്യെഹുബോവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.…
Read More » -
Movie
അജിത്തിന്റെ ‘വലിമൈ’ 100 കോടി ക്ലബ്ബില്‍; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ഉത്തരേന്ത്യയിലും മികച്ച പ്രതികരണം
ചെന്നൈ: ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷന്‍-ത്രില്ലര്‍ ചിത്രം ‘വാലിമൈ’. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അജിത് നായകനായെത്തുന്ന ചിത്രത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ഉത്തരേന്ത്യയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. സിനിമയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അതിശയകരമായ ഓപ്പണിംഗ് ലഭിച്ചതായി സിനിമാ തിയേറ്റര്‍ ശൃംഖല കമ്പനിയായ ഐനോക്‌സ് ലെഷര്‍ ലിമിറ്റഡിന്റെ ചീഫ് പ്രോഗ്രാമിംഗ് ഓഫീസര്‍ രാജേന്ദര്‍ സിംഗ് ജ്യാല വെളിപ്പെടുത്തി. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വചിച്ചിരിക്കുന്നതും എച്ച്. വിനോദാണ്, അജിത്തിനെ കൂടാതെ ഹുമ ഖുറേഷി, ബാനി, സുമിത്ര, അച്യുന്ത് കുമാര്‍, യോഗി ബാബു, രാജ് അയ്യപ്പ, പുഗജ് എന്നിവരും ചിത്രത്തിലുണ്ട്. https://twitter.com/LMKMovieManiac/status/1497795457883402240 ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍…
Read More » -
Crime
ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസില്‍ ബുള്ളറ്റ് ഷെല്ലുകള്‍; ഡ്രൈവര്‍ കസ്റ്റഡിയില്‍
ചണ്ഡീഗഡ്: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസില്‍നിന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. ചണ്ഡീഗഡ് പോലീസ് നടത്തിയ പരിശോധനയിലാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. ബസിനുള്ളില്‍നിന്ന് രണ്ട് ബുള്ളറ്റ് ഷെല്ലുകളാണ് കണ്ടെടുത്തു. സംഭവത്തെത്തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരുകയാണ്. താരങ്ങളെ ഹോട്ടലില്‍നിന്ന് സ്‌റ്റേഡിയത്തില്‍ എത്തിച്ച ബസില്‍നിന്നാണ് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ചണ്ഡീഗഡ് പോലീസ് അന്വേഷണം ആരംഭിച്ചു. മൊഹാലിയിലെ പിസിഎ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനു പോകുന്നതിനായി താരങ്ങള്‍ ബസില്‍ കയറും മുന്‍പ് നടത്തിയ പതിവ് പരിശോധനയിലാണ് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെത്തിയത്. ടാര ബ്രദേഴ്‌സ് എന്ന സ്വകാര്യ കമ്പനിയുടെ ബസ് വാടകയ്‌ക്കെടുത്താണ് ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങളെ പരിശീലനത്തിനെത്തിച്ചിരുന്നത്. ഈ ബസിലെ ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ബസ് ഒരു കല്യാണ യാത്രക്കായി വാടകയ്‌ക്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ബസ് ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
NEWS
ദുരിതപർവ്വങ്ങൾ താണ്ടി വിദ്യാർത്ഥികൾ ജന്മനാട്ടിലെത്തി
തിരുവനന്തപുരം: പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കുമിടയിൽ, യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികൾ കേരളത്തിലെത്തി തുടങ്ങി. ഇന്ന് 82 വിദ്യാർഥികൾ ജന്മനാടിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് വൈകിട്ട് ആറരയോടെ 19 പേർ വിമാനമിറങ്ങി. തുടർന്ന് രാത്രി എട്ടരയോടെ ആറു പേർ എത്തി. മന്ത്രി പി.രാജീവ് നെടുമ്പാശേരിയിലും മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, നോർക്ക ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവർ തിരുവനന്തപുരത്തും വിദ്യാർഥികളെ സ്വീകരിച്ചു. തിരികെയെത്തുന്ന എല്ലാ വിദ്യാർഥികൾക്കു യാത്രാ സൗകര്യം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രെയ്നിൽനിന്നുള്ള മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കാൻ വേണ്ട ആശയവിനിമയം കേന്ദ്രസർക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്തെത്തിയത് 25 മലയാളി വിദ്യാർഥികളാണ്. ഡൽഹിയിൽനിന്നും ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് വന്നത്. ആദ്യ…
Read More » -
Kerala
ശ്രീലങ്കയക്കെതിരെ ഇന്ത്യയ്ക്ക് അനായസ ജയം
ധര്‍മ്മശാല:ശ്രീലങ്കയക്കെതിരായുള്ള മൂന്നാം ട്വന്റി 20 യിലും ഇന്ത്യയ്ക്ക് ജയം.ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം16.5. ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ നാല് ഓവറില്‍ തന്നെ 3 വിക്കറ്റ് നഷ്ടമായി.ദനുഷ്‌ക ഗുണതിലക (0) സിറാജിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയപ്പോള്‍ പാത്തും നിസ്സങ്കയെയും (1) ചരിത് അസലങ്കയേയും (4) ആവേശ് വീഴ്ത്തി.ഇരുവരെയും യഥാക്രമം വെങ്കടേഷ് അയ്യരും സഞ്ജു സാംസണുമാണ് പിടികൂടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശ്രേയസ്സ് അയ്യരുടെ (45 പന്തില്‍ 73 റണ്‍സ്) മികച്ച ഫോമില്‍ അനായസ ജയം കണ്ടെത്തുകയായിരുന്നു.ഒപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ മൂന്ന് ബൗണ്ടറികളോടെ 12 പന്തില്‍ നിന്ന് 18 റണ്‍സ് നേടി.
Read More » -
Kerala
ഐഎസ്‌എൽ ഫുട്ബോൾ; ഹൈദരാബാദിനും ജംഷഡ്പൂരിനുമൊപ്പം മോഹൻബഗാനും അവസാന നാലിലേക്ക്
ഐഎസ്‌എൽ ഫുട്ബോളിൽ ഇത്തവണത്തെ ബെംഗളൂരു എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു.ഇന്ന് ജയം നിര്‍ബന്ധമായിരുന്ന മത്സരത്തില്‍ അവര്‍ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.ഇതോടെ മോഹൻബഗാൻ ഹൈദരാബാദിനും ജംഷഡ്പൂരിനുമൊപ്പം സെമിഫൈനൽ സാധ്യത നിലനിർത്തി. ഇന്നത്തെ ജയത്തോടെ മോഹന്‍ ബഗാന് 18 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റാണുള്ളത്.ഹൈദരബാദിനും ജംഷഡ്പൂരിനും പിന്നിൽ മൂന്നാമതായാണ് ഇപ്പോള്‍ ലീഗില്‍ അവരുടെ സ്ഥാനം.18 മത്സരങ്ങളിൽ നിന്ന് 31 പോയിന്റോടെ മുംബൈ നാലാമതും ഇത്രയും മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാമതുമാണ് ഉള്ളത്. മാർച്ച് 2ന് മുംബൈയുമായും മാർച്ച് 6ന് ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങൾ.ഈ രണ്ടു മത്സരങ്ങളിലും വിജയിക്കാതെ നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് സെമിയിൽ കടക്കുക ഏറെക്കുറെ അസാധ്യമാണ്.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുംബൈയുമായുള്ള മത്സരമാണ്.
Read More » -
Kerala
തൃശൂർ പീച്ചി ഡാമിൽ അജ്ഞാതൻ മുങ്ങിമരിച്ചു; റാന്നി സ്വദേശിയെന്ന് സംശയം
തൃശൂർ: ഇന്ന് വൈകുന്നേരം പീച്ചി ഡാമിൽ മുങ്ങിമരിച്ച അജ്ഞാതന്റെ ഫോട്ടോ ആണ് വാർത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്നത്.റാന്നി സ്വദേശിയെന്ന് സംശയിക്കുന്ന ഇയാളുടെ പേര് സ്റ്റാൻലി എന്നാണ് അറിയാൻ കഴിഞ്ഞത്.ഇയാളെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. Adv. Prince 6238132572
Read More »