KeralaNEWS

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;10 പേര്‍ മരിച്ചു

ക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ അതി ശക്തമായ ഭൂചലനത്തിൽ 10 പേര്‍ മരിച്ചതായി റിപ്പോർട്ട്. 400 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.സുമാത്ര ദ്വീപിലായിരുന്നു ഭൂചലനം ഉണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
 ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി.വീടുകള്‍ ഉള്‍പ്പെടെ ആയിരത്തോളം കെട്ടിടങ്ങളക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Back to top button
error: