KeralaNEWS

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ വമ്ബന്‍ വിജയവുമായി കേരളം

ഞ്ജി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം.ഇന്ന് ഗുജറാത്തിനെയാണ് കേരളം തകർത്തത്.  214 റൺസിന്റെ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രോഹന്‍ കുന്നുമ്മലിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെയും സച്ചിന്‍ ബേബിയുടെയും അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തിൽ ഗുജറാത്തിനെതിരെ വിജയിച്ചു കയറുകയായിരുന്നു.8 വിക്കറ്റിനാണ് കേരളത്തിന്റെ വിജയം.
 

വെറും 87 പന്തുകളില്‍ നിന്നാണ് രോഹന്‍ 106 റണ്‍സെടുത്തത്. 76 പന്തുകള്‍ നേരിട്ട സച്ചിന്‍ 62 റണ്‍സെടുത്ത് പുറത്തായി. 30 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സല്‍മാന്‍ നിസാറും പുറത്താകാതെ നിന്നു.രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലാണ് മത്സരത്തിലെ താരം.രഞ്ജിയില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. മേഘാലയയെയാണ് കേരളം ആദ്യമത്സരത്തില്‍ തോല്‍പ്പിച്ചത്.

Back to top button
error: