കോട്ടയം:ആറുപതിറ്റാണ്ടിലേറെ യാത്രയിൽ ഇരുട്ടും കൗതുകവും നിറച്ച കോട്ടയത്തെ തുരങ്കത്തിലൂടെയുള്ള ട്രെയിന്‍യാത്ര ഓര്‍മയാകുന്നു.പാതയിരട്ടിപ്പിക് കലിനെ തുടർന്ന് നിലവിലുള്ള തുരങ്കത്തിന് സമീപം മറ്റൊരു തുരങ്കംകൂടി നിര്‍മിച്ച് പുതിയ പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്.എന്നാല്‍, ഇവിടത്തെ മണ്ണിന് ഉറപ്പുകുറവായതിനാലും പാറ അധികമില്ലാത്തതിനാലും തുരങ്കം നിര്‍മിക്കാനായില്ല.ഇതോടെയാണ് തുരങ്കം ഒഴിവാക്കി സമാന്തരമായി പുതിയ പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്.
മാര്‍ച്ച് അവസാനം പുതിയ പാത യാഥാര്‍ഥ്യമാവുന്നതോടെ തുരങ്കം വഴിയുള്ള ട്രെയിന്‍ ഗതാഗതം അവസാനിപ്പിക്കും.ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലുള്ള, ചരിത്രപ്രാധാന്യമുള്ള തുരങ്കം പൊളിച്ചുമാറ്റാതെ നിലനിര്‍ത്തി ഷണ്ടിങ്ങിന് ഉപയോഗിക്കാനാണ് പുതിയ തീരുമാനം.1957 ലാണ് ഇ. ശ്രീധരന്‍റെ നേതൃത്വത്തില്‍ കോട്ടയത്തെ തുരങ്കം പണിതത്. ’58 ല്‍ പാത കമീഷന്‍ ചെയ്തു.