Month: February 2022
-
Kerala
ഗവർണറുടേത് അഞ്ചാംതരം രാഷ്ട്രീയക്കളി:മുന്‍ മന്ത്രിയും എം എല്‍ എയുമായ എം എം മണി
തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും എം എല്‍ എയുമായ എം എം മണി. “ഈ രാജ്യത്ത് രാഷ്ട്രീയമില്ലാത്ത ആരാണുള്ളത്.ഇപ്പോഴത്തെ ഗവര്‍ണര്‍ ഒരുതവണയും രണ്ടുതവണയുമൊന്നുമല്ല അഞ്ചുതവണയാണ് കൂറുമാറിയത്. ഇപ്പോള്‍ ബി ജെ പിക്കാര്‍ക്കൊപ്പം കൂടി ഗവര്‍ണറായിരിക്കുകയാണ്.അപ്പോള്‍ അദ്ദേഹം പറയുകയാണ് ഗവര്‍ണറുടെ ഓഫീസില്‍ രാഷ്ട്രീയക്കാര്‍ പാടില്ലെന്ന്. രാഷ്ട്രീയക്കാര്‍ അല്ലാത്തവരായി ആരെങ്കിലും ഈ സമൂഹത്തില്‍ ഉണ്ടോ?. അദ്ദേഹം ചുമ്മാ വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. കൂറുമാറി കൂറുമാറി ഗവര്‍ണറായി. കാലാവധി പൂര്‍ത്തിയായാല്‍ ഗവര്‍ണര്‍ പദവി വീണ്ടും ഉറപ്പിച്ചെടുക്കാനുള്ള പണിയാണ് നോക്കുന്നത്.ഗവര്‍ണര്‍ സര്‍ക്കാരിന് തലവേദനയല്ല നാടിനാണ് തലവേദന.മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ പുള്ളീടെ കുടുംബത്തില്‍ നിന്നാണോ കൊടുക്കുന്നത്.സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നല്ലേ. പ്രധാനമന്ത്രിയുടെ ഓഫീസുകളിലടക്കം ബി ജെ പിക്കാരും ആര്‍ എസ് എസുകാരുമുണ്ടാവില്ലേ? അവര്‍ക്കെല്ലാം ശമ്ബളം കാെടുക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ലേ. അദ്ദേഹത്തിന്റെ ഓഫീസില്‍ ആരൊക്കെയാണ് ഉള്ളത്. അവര്‍ക്കും സര്‍ക്കാരല്ലേ ശമ്ബളം കൊടുക്കുന്നത്.…
Read More » -
Kerala
ആശുപത്രി ഉപരോധിച്ചു; എന്‍.എന്‍. കൃഷ്ണദാസിന് ഒരുവര്‍ഷം തടവും 5000 രൂപ പിഴയും
പാലക്കാട്: ആശുപത്രിയില്‍ അതിക്രമിച്ച് കയറി സൂപ്രണ്ടിനെ ഉപരോധിച്ച കേസില്‍ സിപിഎം നേതാക്കളായ എന്‍.എന്‍. കൃഷ്ണദാസ്, അലക്‌സാണ്ടര്‍ ജോസ് എന്നിവര്‍ക്ക് ഒരുവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ.പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് 2 മജിസ്‌ട്രേറ്റ് എം. മനീഷാണ് ശിക്ഷ വിധിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം.പാലക്കാട് ജൈനിമേടുള്ള ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്നായിരുന്നു കേസ്. ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരുടെയും നേതൃത്വത്തില്‍ സൂപ്രണ്ടിനെ ഉപരോധിക്കുകയായിരുന്നു.
Read More » -
Kerala
സ്വപ്ന സുരേഷിന് പുതിയ ജോലി; നിയമനം സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒയില്‍
തിരുവനന്തപുരം: സ്വപ്ന സുരേഷിന് പുതിയ ജോലിയില്‍ നിയമനം.സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒയില്‍ ഉയര്‍ന്ന പദവിയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്) ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണിത്. മലയാളികളടക്കമുള്ള ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് ഇതിന്റെ പ്രധാന പദവികള്‍ വഹിക്കുന്നത്.ഇക്കാര്യം എച്ച്.ആര്‍.ഡി.എസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിത്വമായാണ് സ്വപ്നയെ വെബ്‌സൈറ്റ് പരിചയപ്പെടുത്തുന്നത്. ‘യു.എ.ഇയിലും കേരളത്തിലും നിരവധി പ്രധാന പദവികളില്‍ സേവനമനുഷ്ഠിച്ചു, ആത്മവിശ്വാസവും ദൃഢനിശ്ചയവുമുള്ള ഇവര്‍ കര്‍മനിരതയുമാണെന്നും വെബ്‌സൈറ്റില്‍ സ്വപ്‌നയെക്കുറിച്ച് പരാമർശമുണ്ട്.
Read More » -
Kerala
വിമാന ഇന്ധനവിലയിൽ വർധന;കഴിഞ്ഞ രണ്ട് മാസത്തിനിടെ വർധന നാലാം തവണ
രാജ്യത്തെ വിമാന ഇന്ധന വിലയിൽ (ജെറ്റ് ഇന്ധനം- Aviation Turbine Fuel) വീണ്ടും വർധന.ഒറ്റ ദിവസം കൊണ്ട് 5.2 ശതമാനം ഉയര്‍ച്ചയാണ് ജെറ്റ് ഇന്ധന വിലയില്‍ ഉണ്ടായത്.4,481.63 രൂപ വര്‍ധിച്ച് നിലവില്‍ 90519.79 രൂപയാണ് ഒരു ലിറ്റര്‍ ജെറ്റ് ഇന്ധനത്തിന്റെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്. 2022 തുടങ്ങിയ ശേഷം മാത്രം ജെറ്റ് ഇന്ധന വില 16,497.38 രൂപയാണ് കൂടിയത്.2008ല്‍ ജെറ്റ് ഇന്ധന വില 71,028.26ല്‍ എത്തിയപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ഓയില്‍ വില ബാരലിന് 147 യുഎസ് ഡോളറായിരുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 93.87 യുഎസ് ഡോളറാണ് വില. തുടര്‍ച്ചയായ 103-ാം ദിവസവും പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ജെറ്റ് ഇന്ധന വില വര്‍ധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഉത്തര്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനവികാരം കണക്കിലെടുത്ത് കേന്ദ്രം പെട്രോള്‍- ഡീസല്‍ വില നിയന്ത്രിക്കുകയാണെന്നാണ്…
Read More » -
Kerala
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാൻ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍.നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നാണ് ഗവര്‍ണര്‍ ഉപാധിവെച്ചിരിക്കുന്നത്.ഇതോടെ നാളെ നടക്കാനിരിക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അനിശ്ചിത്വത്തിലായി. സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ അത്യപൂര്‍വ്വ സംഭവമാണിത്.ഇതിനിടയിൽ മുഖ്യമന്ത്രിയുടെ അനുയനീക്കവും ഫലം കണ്ടില്ല.നാളെ രാവിലെ ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം നടക്കേണ്ടത്.
Read More » -
Kerala
‘മുറിവേറ്റ പക്ഷിയാണ് ഞാൻ. എന്റെ മുറിവിൽ കിനിയുന്ന രക്തവും നോവും ഒപ്പിയെടുത്തു അങ്ങയുടെ പ്രണയകാവ്യം…’ പ്രവീൺ ഇറവങ്കരയുട പ്രേമലേഖനത്തിന് സ്വപ്നാ സുരേഷ് മറുപടി എഴുതുന്നു
വാലന്റൈൻസ് ഡേയിൽ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര എഴുതിയ പ്രണയ ലേഖനത്തോട് ആർദ്രമായ ഭാഷയിലാണ് സ്വപ്നാ സുരേഷ് പ്രതികരിച്ചിരിക്കുന്നത്. ‘മുറിവേറ്റ പക്ഷിയാണ് ഞാൻ. എന്റെ മുറിവിൽ കിനിയുന്ന രക്തവും നോവും ഒപ്പിയെടുത്തു അങ്ങയുടെ പ്രണയകാവ്യം. പുനർജന്മമുണ്ടെങ്കിൽ അടുത്ത ജന്മത്തിൽ നമുക്ക് കാണാം.’ സ്വപ്ന പറയുന്നു. ഇംഗ്ലീഷിൽ അതിമനോഹരമായി കുറിച്ച വരികൾ ഇന്നു രാവിലെയാണ് പ്രവീൺ ഇറവങ്കരയുടെ വാട്സ് ആപ്പിലേക്ക് സ്വപ്ന അയച്ചത്. തിരക്കഥാകൃത്ത് തനിക്കെഴുതിയ തുറന്ന പ്രണയ ലേഖനം വൈറലായപ്പോൾ സ്വപ്ന എഴുത്തുകാരന്റെ നമ്പർ അന്വേഷിച്ചു വിളിച്ചത് സുഹൃത്തായ ചലച്ചിത്ര സീരിയൽ താരം ജീജ സുരേന്ദ്രനെയാണ്. വിവരം പറയാൻ ജീജ വിളിച്ചപ്പോൾ പ്രവീണിന്റെ ഫോൺ സ്യൂച്ച് ഓഫായിരുന്നു. സൂര്യ ടി.വിക്കു വേണ്ടി വീ ട്രാക്സ് നിർമ്മിക്കുന്ന പുതിയ സീരിയലിന്റെ ഓഡിയേഷനിലായിരുന്നു കഥാകാരനപ്പോൾ. രാത്രി ഏറെ വൈകിയാണ് വിവരമറിഞ്ഞത്. ന്യൂസ് ദെൻ ഓൺലൈൻ പോർട്ടലിനു വേണ്ടി ഞായറാഴ്ചകളിൽ രാവിലെ 7 മണിക്ക് ഇറവങ്കര എഴുതുന്ന ‘നല്ല നടപ്പ്’ എന്ന പക്തിയിലാണ് സ്വപ്നക്കുളള പ്രണയക്കുറിപ്പ് ആദ്യം…
Read More » -
Kerala
വീട്ടമ്മയും യുവാവും ഹോട്ടൽ മുറിയിൽ ജീവനൊടുക്കി, ഭക്ഷണത്തിൽ വിഷം ചേർത്ത് കഴിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു
തൃശൂർ: ഹോട്ടൽമുറിയിൽ യുവാവിനെയും വീട്ടമ്മയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. . സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. . ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറി എടുത്തത്. തൃശ്ശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവർ ഹോട്ടൽ അധികൃതരോട് പറഞ്ഞത്. പക്ഷെ, രാത്രി ഈ സമയം കഴിഞ്ഞും ഇവർ മുറിയിൽ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭർത്താവ് ഇവരെ അന്വേഷിച്ച് ഹോട്ടലിലെത്തി. തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More » -
Crime
സ്വകാര്യ ഹോട്ടലില്‍ തൂങ്ങിമരിച്ചനിലയില്‍ യുവാവും വീട്ടമ്മയും.
തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ യുവാവിനേയും വീട്ടമ്മയേയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലില്‍ മുറിയെടുത്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് ഉടനെ അറിയാനാകും.
Read More »

