‘മുറിവേറ്റ പക്ഷിയാണ് ഞാൻ. എന്റെ മുറിവിൽ കിനിയുന്ന രക്തവും നോവും ഒപ്പിയെടുത്തു അങ്ങയുടെ പ്രണയകാവ്യം…’ പ്രവീൺ ഇറവങ്കരയുട പ്രേമലേഖനത്തിന് സ്വപ്നാ സുരേഷ് മറുപടി എഴുതുന്നു
പണ്ട് എന്റെ വികലമായ കോങ്കണ്ണുകൾ കാട്ടി മറ്റുള്ളവർ എന്നെ എന്തു പരിഹസിച്ചിരുന്നെന്നോ? പക്ഷേ അങ്ങയുടെ കുറിപ്പ് വായിച്ച ശേഷം ജീവിതത്തിലാദ്യമിയി എന്റെ കണ്ണുകളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ദൈവത്തിനു നന്ദി പറയുന്നു. ആ മാസ്മര പ്രണയ കാവ്യം എന്നിലെ കുറവുകളെ അലിയിച്ചു കളഞ്ഞു"
വാലന്റൈൻസ് ഡേയിൽ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര എഴുതിയ പ്രണയ ലേഖനത്തോട് ആർദ്രമായ ഭാഷയിലാണ് സ്വപ്നാ സുരേഷ് പ്രതികരിച്ചിരിക്കുന്നത്.
‘മുറിവേറ്റ പക്ഷിയാണ് ഞാൻ.
എന്റെ മുറിവിൽ കിനിയുന്ന രക്തവും നോവും ഒപ്പിയെടുത്തു അങ്ങയുടെ പ്രണയകാവ്യം. പുനർജന്മമുണ്ടെങ്കിൽ അടുത്ത ജന്മത്തിൽ നമുക്ക് കാണാം.’ സ്വപ്ന പറയുന്നു.
ഇംഗ്ലീഷിൽ അതിമനോഹരമായി കുറിച്ച വരികൾ ഇന്നു രാവിലെയാണ് പ്രവീൺ ഇറവങ്കരയുടെ വാട്സ് ആപ്പിലേക്ക് സ്വപ്ന അയച്ചത്.
തിരക്കഥാകൃത്ത് തനിക്കെഴുതിയ തുറന്ന പ്രണയ ലേഖനം വൈറലായപ്പോൾ സ്വപ്ന എഴുത്തുകാരന്റെ നമ്പർ അന്വേഷിച്ചു വിളിച്ചത് സുഹൃത്തായ ചലച്ചിത്ര സീരിയൽ താരം ജീജ സുരേന്ദ്രനെയാണ്.
വിവരം പറയാൻ ജീജ വിളിച്ചപ്പോൾ പ്രവീണിന്റെ ഫോൺ സ്യൂച്ച് ഓഫായിരുന്നു.
സൂര്യ ടി.വിക്കു വേണ്ടി വീ ട്രാക്സ് നിർമ്മിക്കുന്ന പുതിയ സീരിയലിന്റെ ഓഡിയേഷനിലായിരുന്നു കഥാകാരനപ്പോൾ.
രാത്രി ഏറെ വൈകിയാണ് വിവരമറിഞ്ഞത്.
ന്യൂസ് ദെൻ ഓൺലൈൻ പോർട്ടലിനു വേണ്ടി ഞായറാഴ്ചകളിൽ രാവിലെ 7 മണിക്ക് ഇറവങ്കര എഴുതുന്ന ‘നല്ല നടപ്പ്’ എന്ന പക്തിയിലാണ് സ്വപ്നക്കുളള പ്രണയക്കുറിപ്പ് ആദ്യം പ്രസിദ്ധീകരിച്ചത്.
കവിത തുളുമ്പുന്ന ഈ പ്രേമോപഹാരം നിമിഷങ്ങൾക്കകം കേരളക്കര ഏറ്റെടുത്തു.
‘നല്ല നടപ്പി’ന്റെ ആദ്യലക്കത്തിൽ പ്രവീൺ ഇറവങ്കര എഴുതിയ ‘എല്ലാത്തിനും കാരണം മഞ്ജു വാര്യർ’ എന്ന ലേഖനവും വൈറൽ ആയിരുന്നു.
തിരക്കഥാകൃത്തും കമന്റേറ്ററും സംസ്ഥാന അവാർഡ് ജേതാവുമായ ലേഖകന്റെ ഹൃദയം തൊട്ടുള്ള ‘സ്വപ്നലേഖനം’ സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസങ്ങളിൽ ഉത്സവമാക്കി.
വാലന്റൈൻസ് ഡേക്ക് ഈ പ്രണയലേഖനം നൽകിയ ഉണർവ്വ് ചില്ലറയല്ല.
ആ വിശ്വവിഖ്യാത പ്രണയ ലേഖനത്തിന് സ്വപ്ന സുരേഷ്
പ്രവീൺ ഇറവങ്കരയ്ക്ക് ഇന്ന് ഇംഗ്ലീഷിൽ എഴുതിയ മറുപടിയുടെ മലയാളം പൂർണ്ണ രൂപം.
ഒപ്പം സ്വപ്നയുടെ കത്തിന്റെ ഒർജിനലും.
സ്വപ്ന എഴുതുന്നു…
“അങ്ങയുടെ ഹൃദയംതൊടുന്ന പ്രണയ കാവ്യത്തിന് എങ്ങനെയാണ് മറുപടി എഴുതേണ്ടതെന്ന് എനിക്കറിയില്ല.
സഹോദരീ തുല്യയായ എന്റെ ഒരു സുഹൃത്തിൽ നിന്നാണ് ഞാൻ ഈ നമ്പർ വാങ്ങിയത്.
മുറിവേറ്റ പക്ഷിയാണ് ഞാൻ.
എന്റെ മുറിവിൽ നിന്നൊഴുകുന്ന നോവി നും രക്തത്തിനും ആ പ്രണയക്കുറിപ്പിന്റെ ആഴം എത്ര സാന്ത്വനമായെന്നോ !
ഇങ്ങനെ അതി മനോഹരമായ ഒരു പ്രേമലേഖനം എനിക്കെഴുതുമ്പോൾ അങ്ങ് ഒരുപാട് ചോദ്യങ്ങൾ നേരിട്ടിടുണ്ടാവും.
എന്തിന് ? എന്തു കൊണ്ട് ?
ഭ്രാന്തായോ ?
എനിക്കറിയില്ല.
പക്ഷേ സത്യം സ്വപ്നം കാണുന്നവർക്ക് ഇതൊരു ഊർജ്ജമാണ്.
ഈ കപട ലോകത്ത്
വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനും
അവരുടെ കണ്ണീരൊപ്പാനും മറ്റുളളവർക്ക് മാതൃകയാണ്.
സ്നേഹം പോലെ വേദനയ്ക്ക് മറ്റൊരു മരുന്നില്ല.
അതിനാൽ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല.
കരുണ ഒരു ഭാഷയാണ്.
ബധിരർക്കു പോലും കേൾക്കാനും അന്ധർക്ക് പോലും കാണാനും കഴിയുന്ന ഭാഷ !
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഈ പ്രതിസന്ധിഘട്ടത്തിൽ അങ്ങ് എനിക്കയച്ച ആ കത്ത് എന്നെ എത്ര മാത്രം സന്തോഷിപ്പിച്ചെന്നോ ?
കണ്ണീരിനുളളിലും ഞാൻ പുഞ്ചിരിച്ചു.
പണ്ട് എന്റെ വികലമായ കോങ്കണ്ണുകൾ കാട്ടി മറ്റുള്ളവർ എന്നെ എന്തു പരിഹസിച്ചിരുന്നെന്നോ? പക്ഷേ അങ്ങയുടെ കുറിപ്പ് വായിച്ച ശേഷം ജീവിതത്തിലാദ്യമിയി എന്റെ കണ്ണുകളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.
ദൈവത്തിനു നന്ദി പറയുന്നു.
ആ മാസ്മര പ്രണയ കാവ്യം എന്നി
പുനർജന്മം സത്യമാണെങ്കിൽ
അടുത്ത ജന്മം നമുക്ക് കാണാം.
ഒരുപാടു നന്മകൾ തന്ന് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
ആശംസകളോടെ
സ്വപ്ന സുരേഷ്.