Month: February 2022

  • Kerala

    ആര്യാ രാജേന്ദ്രന് ഞരമ്പ് രോഗികളുടെ കല്ലേറ്, തരൂരിൻ്റെ പൂച്ചെണ്ട്

      ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ വിവാഹിതരാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലെ ഒട്ടേറെ ഞരമ്പ് രോഗികളെ അസ്വസ്ഥരാക്കി. പരിഹാസവും ഭർത്സനങ്ങളുമായി പലരും ഉറഞ്ഞു തുള്ളി. പക്ഷേ വിദ്യാഭ്യാസവും വിവരവും പക്വതയും പ്രതിഫലിക്കുന്ന അഭിനന്ദനങ്ങളുടെ പൂച്ചെണ്ടാണ് ശശി തരൂർ എം.പി ആര്യാ രാജേന്ദ്രന് സമ്മാനിച്ചത്. രസകരമായ ട്വീറ്റിലൂടെയാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്, കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ആശംസ അറിയിച്ചത്. “സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ സച്ചിൻ ദേവുമായുള്ള വിവാഹത്തിന് ഒരുങ്ങുന്ന തിരുവന്തപുരം മേയർ ആര്യാ രാജേന്ദ്രനെ ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ രണ്ട് ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ കൂടിച്ചേരുന്ന സച്ചിൻ ദേവിനെ പങ്കാളിയായി തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്ന് അവളെ അറിയിച്ചു. ഇരുവർക്കും എന്റെ അഭിനന്ദനങ്ങൾ. ” ശശി തരൂർ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കറുടേയും കപിൽ ദേവിന്റേയും പേരുകൾ ഒത്തുചേർന്നതാണ് സച്ചിൻ ദേവിന്റെ പേര്…

    Read More »
  • India

    മുല്ലപ്പെരിയാര്‍ കേസില്‍ 2014ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍

    മുല്ലപ്പെരിയാര്‍ കേസില്‍ 2014ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. ജല നിരപ്പ് പരമാവധി 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കിയ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണം എന്നാണ് ആവശ്യം. വിധി സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറില്‍ ഉള്ളത്. പരിസ്ഥിതിയില്‍ ഇക്കാലഘട്ടത്തില്‍ എത്ര അറ്റകുറ്റപ്പണി നടത്തിയാലും ബലപ്പെടുത്തിയാലും സുരക്ഷിതമാകില്ല. പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്നത് ജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ളതല്ല. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലെ ദശലക്ഷണക്കണക്കിന് ജനങ്ങളെ ബാധിക്കും. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന രീതിയിലുള്ള പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും കേരളം എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കി. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കമുള്ള നിര്‍ദേശങ്ങളും കേരളം മുന്നോട്ടുവച്ചു. പൊതുതാത്പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം തുടങ്ങാനിരിക്കെയാണ് കേരളം നിലപാട് അറിയിച്ചത്.  

    Read More »
  • LIFE

    ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ 18 ന് തിയേറ്ററുകളിൽ

    മലയാള സിനിമാലോകം കാത്തിരിക്കുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് നാളെ. നായകനായി എത്തുന്ന മോഹന്‍ലാല്‍ തന്നെയാണ് ലോകമെങ്ങും ചിത്രം ഫെബ്രുവരി 18 ന് തിയറ്ററുകളിൽ എത്തും എന്നറിയിച്ചത്. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ‘ഹൃദയ’ത്തിന്റെ തിയറ്റര്‍ റിലീസ് വന്‍ വിജയമായിരുന്നു. പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് മലയാള സിനിമ നിര്‍മ്മിതാക്കൾ തിയറ്റര്‍ റിലീസിന് മുന്‍തൂക്കം നല്‍കി മുന്നോട്ട്  പോകുകയാണ്. ആറാട്ടിന് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഭീഷ്മ പർവ്വം” ഷെയ്ൻ നിഗത്തിന്റെ “വെയില്‍”, ടൊവിനോയുടെ  “നാരദന്‍” എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. “മി.ഫ്രോഡ്”, “വില്ലന്‍ ” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആറാട്ട്”. ഇറങ്ങിയപ്പോൾ തന്നെ ട്രയിലർ സിനിമ പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിന്നു. ” ഐ ആം നോട്ട് എ മോൺസ്റ്റർ, ഐ ആം  എ സിനിസ്റ്റർ” എന്ന മോഹന്‍ലാല്‍ ഡയലോഗിന് വന്‍ കയ്യടിയാണ് ലഭിച്ചത്‌.

    Read More »
  • LIFE

    പ്രേക്ഷക ഹൃദയം കവര്‍ന്ന വിനീത് ശ്രീനിവാസന്‍ മാജിക് ഇനി മുതൽ OTTയിൽ

    പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രത്തിന് ഇപ്പോഴും തിയറ്റര്‍ പ്രദര്‍ശനം ലഭ്യമാക്കും എന്നാണ് സിനിമ വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഫെബ്രുവരി 18 ന് അര്‍ദ്ധരാത്രി 12 മണിക്ക് ചിത്രം ഡിസ്നി + ഹോട്ടസ്റ്റാറിൽ  റിലീസാകും. ഏവരും കാത്തിരുന്ന ചലച്ചിത്രം ജനുവരി 21 നാണ് ആദ്യമായി തിയറ്ററുകളിൽ പ്രദര്‍ശിപ്പിച്ചത്. ഇറങ്ങിയപ്പോൾ തന്നെ ചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്‌. ചിത്രത്തിന് മുന്നേ തന്നെ, ദര്‍ശന, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ പാടിയ ‘ദര്‍ശന’ എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ പതിനഞ്ചോളം വരുന്ന ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു.   ലോക വ്യാപകമായി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയും എന്നുള്ളതാണ് OTT റിലീസിന്റെ പ്രത്യേകത. കുറച്ച് കൂടെ വലിയ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്താനും ചിത്രത്തിന് കഴിയും. ‘ഹൃദയ’ത്തിന് ശേഷം വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള…

    Read More »
  • Kerala

    കുടുംബ ജീവിതം സന്തോഷകരമാക്കാം; ജീവിതം ആരോഗ്യകരമാക്കാൻ ചില ടിപ്സുകൾ

    കൂടുമ്പോൾ ഇമ്പമുള്ള ഇടമാണ് കുടുംബം. പിതാവും മാതാവും മക്കളും ഒന്നു ചേർന്നു വസിക്കുന്നയിടം.അത് ഇമ്പ മുള്ളതാകണമെങ്കിൽ ഓരോ വ്യക്തിയും പരസ്പരം അംഗീകരിക്കുന്നവരും സഹിക്കുന്നവരും സ്നേഹിക്കുന്നവരും ക്ഷമിക്കുന്നവരുമായിരിക്കണം.അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നുവരാം.എന്നാൽ അന്യോന്യം ആശയവിനിമയം ചെയ്യുമ്പോൾ സകലവും പരിഹരിക്കപ്പെടും. നാം അല്പകാലം എത്ര സുഖവാ സകേന്ദ്രങ്ങളിൽ താമസിച്ചാലും നമ്മുടെ സ്വന്തഭവനത്തിലേക്കെത്തുവാനുള്ള ഒരു വെമ്പൽ മാനുഷ സഹജമാണ്.കാരണം അവിടെ സ്വാതന്ത്ര്യമുണ്ട് ഒരു കുളിർമ്മയുണ്ട്.ഒരു ഫലിതം ഇപ്രകാരം കേട്ടിട്ടുണ്ട്.ഭാര്യയും ഭർത്താവും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഭർത്താവ് ഭാര്യയോട് ചോദിച്ചു, ഈ ലോകത്തിൽ ഏറ്റവും സന്തുഷ്ടരും ഭാഗ്യശാലികളുമായ ദമ്പതികൾ ആരായിരിക്കും? ഭാര്യ ഉടനെ മറുപടി പറഞ്ഞു.സംശയമെന്ത്? ആദമും ഹവ്വയും തന്നെ.ഭർത്താവ് ചോദിച്ചു അതെങ്ങനെ? ഭാര്യ മറുപടി പറഞ്ഞതിപ്രകാരമാണ് അവർക്ക് അമ്മായിയമ്മയും അമ്മായിയച്ഛനും ഇല്ലായിരുന്നു.ഇപ്രകാരം പ്രശ്നങ്ങളും മറ്റുള്ളവരുടെ സമീപനവും ഇല്ലാത്തതല്ല ഒരു കുടുംബജീവിതം ഭാഗ്യകരവുമാക്കി ത്തീർക്കുന്നത്. ഇവയുടെ മധ്യത്തിലും വിവേകപൂർവ്വം പ്രശ്നങ്ങളെ പരിഹരിക്കുമ്പോഴാണ് അവിടെ സമാധാനവും സന്തോഷവും രുചിച്ചറിയുവാൻ ഇടയാകുന്നത്.   ജീവിതം ആരോഗ്യകരമാക്കാൻ ചില ടിപ്സുകൾ A. വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കേണ്ട…

    Read More »
  • Kerala

    വാളയാറിൽ ആരെന്ത് കാട്ടാനാ..?

    വാളയാർ വനാതിർത്തികളിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവം തുടർക്കഥയായിട്ടും നടപടി എടുക്കാതെ പരസ്പരം പഴി ചാരി വനംവകുപ്പും റെയിൽവേയും       പാലക്കാട്: കാട്ടാനകളുടെ കുരുതിക്കളമായി മാറിയിരിക്കുകയാണ് വാളയാറിലെ റെയില്‍വേയുടെ ബി ട്രാക്ക്.കഴിഞ്ഞ 15 വർഷത്തിനിടെ ഇവിടെ 27 കാട്ടാനകളാണ് ട്രെയിനിടിച്ച് ചരിഞ്ഞത്.എന്നാല്‍ ഓരോ തവണ അപകടം ഉണ്ടാകുമ്പോഴും പരസ്പരം പഴിചാരി രക്ഷപെടുകയാണ് റെയിൽവേയും വനം വകുപ്പും.   സ്ഥിരമായി ആനകൾ അപകടത്തിൽ പെടുന്ന ബി ട്രാക്ക് മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ട്രാക്ക് മാറ്റാന്‍ തീരുമാനമായെങ്കിലും റെയിൽവേയുടെ ഭാഗത്ത് നിന്ന് തുടർനടപടികളൊന്നും ഉണ്ടാവാത്തതാണ് തടസ്സം.വനംവകുപ്പിന്‍റെ സംരക്ഷണവേലി ലക്ഷ്യം കാണാതെ പോയതോടെ കാട്ടാനകളുടെ അപകട മരണം വാളയാർ മേഖലയിൽ പതിവായിരിക്കയാണ്.റയിൽവേയുടെയും വനംവകുപ്പിന്റെയും മൂപ്പിളിമ തർക്കം മൂലം  നഷ്ടപ്പെടുത്തുന്നത് ഒരേസമയം നാട്ടുകാരുടെ ഉറക്കവും ആനകളുടെ ജീവനുമാണ്.   റെയിൽവേ ട്രാക്കിലേക്ക് ആന ഇറങ്ങാതിരിക്കാനുള്ള ഒരു മാർഗവും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ട്രെയിൻ തട്ടി ചരിയുന്ന ആനകളുടെ കണക്കുകളെ കുറിച്ചും അധികൃതർക്ക് ധാരണ ഇല്ലെന്ന ആരോപണവും…

    Read More »
  • Kerala

    സംസ്ഥാനത്ത് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ഥ്യമാകുന്നു

    തിരുവനന്തപുരം : സംസ്ഥാനത്ത് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ഥ്യമാകുന്നു.പഞ്ചായത്ത്, നഗരകാര്യ, ഗ്രാമവികസന, നഗര-ഗ്രാമാസൂത്രണ വകുപ്പുകളെയും തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ് വിഭാഗത്തെയും സംയോജിപ്പിച്ചാണ് പദ്ധതി. ഇതിന്റെ പ്രഖ്യാപനം ഫെബ്രുവരി 19ന് കോവളം വെളളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. അഞ്ച് വകുപ്പുകളിലുള്ള മുപ്പതിനായിരത്തിലേറെ ജീവനക്കാരെ ഏകീകരിച്ചാണ് നടപടി.ഇതോടെ ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഇടയിലുള്ള സഹകരണം വര്‍ധിക്കുമെന്നും ഇപ്പോള്‍ നേരിടുന്ന ഏകോപനമില്ലായ്‌മയ്ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Movie

    കോട്ടയം പ്രദീപും കോട്ടയം പത്മനും

    കുമാരനെല്ലൂരിലെ വീടിൻ്റെ തെക്കേപറമ്പിൽ കോട്ടയം പ്രദീപ് എരിഞ്ഞടങ്ങി… ചിരിയുടെ അവതാരങ്ങളായ അസംഖ്യം കഥാപാത്രങ്ങളെ മിച്ചം വച്ചു കൊണ്ട്, നർമത്തിൻ്റെ രസമുകുളങ്ങൾ നിറഞ്ഞ ധാരാളം മുഹൂർത്തങ്ങൾ അവശേഷിപ്പിച്ചു കൊണ്ട്… കോട്ടയം പത്മൻ എന്ന ഞാൻ കോട്ടയം പ്രദീപിനെ ആദ്യം കാണുന്നത് 22 വർഷം മുമ്പാണ്. ജോയ്സിയുടെ ‘സ്ത്രീജന്മം’ സീരിയലിൻ്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്നു. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഞാനതിൽ അവതരിപ്പിക്കുന്നുണ്ട്. പാങ്ങോട് ഒരു വീട്ടിലാണ് ആർട്ടിസ്റ്റുകളുടെ താമസം. ഈ സീരിയലിൽ അഭിനയിക്കാൻ വേണ്ടി കോട്ടയത്തുനിന്നും ഒരാൾ തിരുവനന്തപുരത്ത് വരുന്നു. പക്ഷേ താമസിക്കാൻ അവിടെ മുറി ഇല്ല. ജോയ്സി എന്നെ വിളിക്കുന്നു: “കോട്ടയത്തു നിന്നുള്ള ഒരാർട്ടിസ്റ്റ് വന്നിട്ടുണ്ട്, പത്മൻ്റെ മുറിയിൽ താമസിപ്പിക്കാമല്ലോ അല്ലേ…?” രണ്ട് കട്ടിലുകളുള്ള മുറിയിലാണ് ഞാനന്ന് താമസിച്ചിരുന്നത്. ഞാൻ സമ്മതം മൂളി. അങ്ങനെ ലഗേജുമായി അദ്ദേഹം മുറിയിലെത്തി. കോട്ടയം പ്രദീപ്…! ആ രാത്രി അദ്ദേഹം എന്നോടൊപ്പം താമസിച്ചു. ഒരു ബാങ്ക് മാനേജരുടെ റോളാണ് അദ്ദേഹത്തിന്. ഒരു ദിവസത്തെ മാത്രം ഷൂട്ട്. പിറ്റേന്ന്…

    Read More »
  • Kerala

    കുവൈറ്റില്‍ നിന്നും പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

    കുവൈത്ത് സിറ്റി:യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ പേരിലോ പണം അയക്കുന്നതിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുന്നതും തട്ടിപ്പുകള്‍, ഓണ്‍ലൈനിലൂടെയുള്ള യാചന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനധികൃത പണമിടപാടുകള്‍ തുടങ്ങിയവയ്‍ക്ക് അറുതി വരുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടികള്‍.

    Read More »
  • Kerala

    സ്കൂളുകൾ വീണ്ടും തുറന്നു; ഡിജിപിയുടെ മുന്നറിയിപ്പ്

    “മദ്യപിച്ചും അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിന് നിയമനടപടി നേരിട്ടവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരായി നിയോഗിക്കാന്‍ പാടില്ല”  സ്കൂളുകൾ വീണ്ടും തുറന്നതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിർദ്ദേശിച്ചു.നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.     സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തങ്ങളുടെ അധികാരപരിധിയിലുളള സ്കൂള്‍ മേധാവികളുടെ യോഗം ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം.മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ സുരക്ഷാപരിശോധന നടത്തി വാഹനങ്ങള്‍ ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ ഉടന്‍ തീര്‍ക്കണം.   വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാടകയ്ക്കെടുക്കുന്ന സ്വകാര്യവാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പത്ത് വര്‍ഷത്തിലധികം പ്രവൃത്തിപരിചയം ഉളളവരായിരിക്കണം.മദ്യപിച്ചും അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിന് നിയമനടപടി നേരിട്ടവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരായി നിയോഗിക്കാന്‍ പാടില്ല.കുട്ടികളെ സ്കൂളിലെത്തിക്കുന്ന ഒമ്നി വാഹനങ്ങള്‍ ഉള്‍പ്പെടെയുളളവയ്ക്ക് വേഗനിയന്ത്രണ സംവിധാനം ഉണ്ടാകണം.   കുട്ടികളെ കയറ്റാനും…

    Read More »
Back to top button
error: