ഐവറി സാരിയിൽ സുന്ദരിയായി ആലിയ, പുതിയ വേഷവും ചിത്രവും ഏറ്റെടുത്ത് ആരാധകര്‍
പുതിയ സിനിമയായ ‘ഗംഗുഭായ് കത്ത്യാവാടി’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഫെബ്രുവരി 25 ന് ചിത്രം റിലീസിന് എത്തുകയാണ്. ആലിയയെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ഭൻസാലി ഒരുക്കിയ ചിത്രത്തിനായി ആരാധകരും കാത്തിരിപ്പാണ്.
കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതം എസ്.ഹുസൈൻ സൈദി തന്റെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സാരിയിലാണ് കൂടുതലും ആലിയ എത്തുന്നത്. അടുത്തിടെ ഐവറി സിൽക്ക് ഓർഗൻസ സാരിയിലാണ് ആലിയ എത്തിയത്. സാരിക്ക് അനുയോജ്യമായ ബ്ലൗസും കുറച്ച് ആഭരണങ്ങളുമാണ് ആലിയ ധരിച്ചത്.
ആമി പട്ടേല്‍ എന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റാണ് ആ സാരിയുടെ പിന്നില്‍.
ആലിയയുടെ സാരി ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടിയിട്ടുണ്ട്. ദേവ്നാഗ്രിയുടെ വെബ്സൈറ്റിൽനിന്നും ഈ സാരി സ്വന്തമാക്കാം. 36000 രൂപയാണ് സാരിയുടെ വില.