KeralaNEWS

വീട്ടമ്മയും യുവാവും ഹോട്ടൽ മുറിയിൽ ജീവനൊടുക്കി, ഭക്ഷണത്തിൽ വിഷം ചേർത്ത് കഴിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു

തൃശൂർ: ഹോട്ടൽമുറിയിൽ യുവാവിനെയും വീട്ടമ്മയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. .
സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. .
ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറി എടുത്തത്.

തൃശ്ശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവർ ഹോട്ടൽ അധികൃതരോട് പറഞ്ഞത്. പക്ഷെ, രാത്രി ഈ സമയം കഴിഞ്ഞും ഇവർ മുറിയിൽ നിന്ന് ഇറങ്ങിയില്ല.
ഇതിനിടെ ഭർത്താവ് ഇവരെ അന്വേഷിച്ച് ഹോട്ടലിലെത്തി. തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Back to top button
error: