KeralaNEWS

വിമാന ഇന്ധനവിലയിൽ വർധന;കഴിഞ്ഞ രണ്ട് മാസത്തിനിടെ വർധന നാലാം തവണ 

രാജ്യത്തെ വിമാന ഇന്ധന വിലയിൽ (ജെറ്റ് ഇന്ധനം- Aviation Turbine Fuel) വീണ്ടും വർധന.ഒറ്റ ദിവസം കൊണ്ട് 5.2 ശതമാനം ഉയര്‍ച്ചയാണ് ജെറ്റ് ഇന്ധന വിലയില്‍ ഉണ്ടായത്.4,481.63 രൂപ വര്‍ധിച്ച്‌ നിലവില്‍ 90519.79 രൂപയാണ് ഒരു ലിറ്റര്‍ ജെറ്റ് ഇന്ധനത്തിന്റെ വില.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്. 2022 തുടങ്ങിയ ശേഷം മാത്രം ജെറ്റ് ഇന്ധന വില 16,497.38 രൂപയാണ് കൂടിയത്.2008ല്‍ ജെറ്റ് ഇന്ധന വില 71,028.26ല്‍ എത്തിയപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ഓയില്‍ വില ബാരലിന് 147 യുഎസ് ഡോളറായിരുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 93.87 യുഎസ് ഡോളറാണ് വില.

 

Signature-ad

തുടര്‍ച്ചയായ 103-ാം ദിവസവും പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ജെറ്റ് ഇന്ധന വില വര്‍ധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഉത്തര്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനവികാരം കണക്കിലെടുത്ത് കേന്ദ്രം പെട്രോള്‍- ഡീസല്‍ വില നിയന്ത്രിക്കുകയാണെന്നാണ് ആക്ഷേപം.

Back to top button
error: