KeralaNEWS

ആശുപത്രി ഉപരോധിച്ചു; എന്‍.എന്‍. കൃഷ്ണദാസിന് ഒരുവര്‍ഷം തടവും 5000 രൂപ പിഴയും 

പാലക്കാട്: ആശുപത്രിയില്‍ അതിക്രമിച്ച്‌ കയറി സൂപ്രണ്ടിനെ ഉപരോധിച്ച കേസില്‍ സിപിഎം നേതാക്കളായ എന്‍.എന്‍. കൃഷ്ണദാസ്, അലക്‌സാണ്ടര്‍ ജോസ് എന്നിവര്‍ക്ക് ഒരുവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ.പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് 2 മജിസ്‌ട്രേറ്റ് എം. മനീഷാണ് ശിക്ഷ വിധിച്ചത്.
2015ലാണ് കേസിനാസ്പദമായ സംഭവം.പാലക്കാട് ജൈനിമേടുള്ള ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്നായിരുന്നു കേസ്. ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരുടെയും നേതൃത്വത്തില്‍ സൂപ്രണ്ടിനെ ഉപരോധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: