Month: February 2022
-
Food
ദഹനപ്രശ്നങ്ങൾ പ്രശ്‌നമാണ്.. എന്നാൽ ഇനിയില്ല.
മനുഷ്യനു മനസ്സിലാകുന്ന ഒരേ ഒരു ഭാഷ ഭക്ഷണമാണന്നും, ഒരാളുടെ മനസ്സിലേക്കാണന്നും പണ്ട് കാലം തൊട്ടേ നമ്മള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നമ്മുടെ ഭക്ഷണ സംസ്കാരം അനുദിനം മാറുന്നു. നമ്മുടെ അനുദിന ജീവിതത്തെ അത് വല്ലാതെ ബാധിക്കുന്നു. അതില്‍ ഒന്നാമതാണ് ദഹന പ്രശ്നം. എന്തു ഭക്ഷണം കഴിച്ചാലും ഉടൻ വയറിനു പ്രശ്നമുണ്ടാകുക, അൽപം ഭക്ഷണം കഴിക്കുമ്പോഴേ വയർ നിറഞ്ഞതായി തോന്നുക, വയർ എരിച്ചിൽ, വേദന…ഇങ്ങനെ ദഹനസംബന്ധിയായ പ്രശ്നങ്ങളിൽപെട്ട് നട്ടംതിരിയുകയാണ് നമ്മളിൽ പലരും. ആരോഗ്യകരമായ ദഹനം വ്യായാമത്തിൽ നിന്നും ലഭ്യമാണ്. ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് വ്യായാമത്തിന്റെ ഗുണങ്ങൾ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നടത്തം, ഓട്ടം, യോഗ തുടങ്ങിയ വ്യായാമങ്ങൾ ഇന്നത്തെ ജീവിതത്തിന് അനിവാര്യമാണ്. ഇതിന് പരിഹാരമായി പതിവായി മരുന്നുകൾ കഴിക്കുന്നത് മറ്റ് സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും. ജീവിതശൈലികൊണ്ടു തന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം. ദഹനത്തിന്റെ ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കുന്നത് പ്രധാനമാണ്. കാരണം, പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനവ്യവസ്ഥയിലൂടെ ഭക്ഷണവും മാലിന്യങ്ങളും നീക്കാനും ജലാംശം ഉറപ്പാക്കാനും…
Read More » -
India
ഹിജാബ് അടിച്ചമർത്തലിന്റെയും പുരുഷാധിപത്യത്തിന്റെയും പ്രതീകമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ
ഹിജാബ് അടിച്ചമർത്തലിന്റെയും പുരുഷാധിപത്യത്തിന്റെയും പ്രതീകമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ. കർണാടകയിലെ ഹിജാബ് വിവാദത്തിനിടെയാണ് തസ്ലീമ നസ്രിന്റെ പ്രതികരണം. മതപരമായ കാര്യങ്ങൾ ഒരു മതേതര സമൂഹത്തിൽ, പൊതുവിടത്തിൽ പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്നും മതവിശ്വസാസത്തേക്കാളും വലുതാണ് വിദ്യാഭ്യാസമെന്നും തസ്ലീമ അഭിപ്രായപ്പെട്ടു. ‘ ഹിജാബ് വിശ്വാസത്തിൽ അത്യാവശ്യമാണെന്നാണ് ചില മുസ്ലിങ്ങൾ കരുതുന്നത്. ചിലർ അല്ലെന്നും. എന്നാൽ ഏഴാം നൂറ്റാണ്ടിലെ സ്ത്രീ വിരുദ്ധരാണ് ഹിജാബ് അവതരിപ്പിച്ചത്. കാരണം അക്കാലത്ത് സ്ത്രീകളെ ലൈംഗിക വസ്തുക്കളായാണ് കണ്ടിരുന്നത്. പുരുഷൻമാർ സ്ത്രീകളെ കണ്ടാൽ ലൈംഗികാസക്തി ഉണ്ടാവുമെന്നാണ് അവർ വിചാരിച്ചിരുന്നത്. അതിനാൽ സ്ത്രീകൾ ഹിജാബ്, അല്ലെങ്കിൽ ബുർഖ ധരിക്കണം. പുരുഷൻമാരിൽ നിന്ന് ഒളിച്ചോടണം. പക്ഷെ ഇന്നത്തെ ആധുനിക സമൂഹത്തിൽ, 21ാം നൂറ്റാണ്ടിൽ സ്ത്രീകളും തുല്യരാണെന്ന് നമ്മൾ മനസ്സിലാക്കുന്നു. അതിനാൽ ഹിജാബും നിഖാബും ബുർഖയും അടിച്ചമർത്തലിന്റെ അടയാളമാണ്. ബുർഖ സ്ത്രീകളെ ജനനേന്ദ്രിയ അവയവങ്ങളായി മാത്രം ചുരുക്കുന്നു എന്നാണ് ഞാൻ കരുതുന്നത്,’ തസ്ലീമ നസ്റിൻ പറഞ്ഞു
Read More » -
Kerala
ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു
ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് കുത്തേറ്റുമരിച്ചത്. ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. നന്ദുപ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ഹരിപ്പാട് പോലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.
Read More » -
Kerala
അടുക്കളയിൽ ചട്ടിയും കലവും തിരികെ വരുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്യാൻസർ ഭീതി കാരണം മിക്കവരും നോൺസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിച്ച് പഴയ മൺചട്ടിയിലേക്ക് തന്നെ മടങ്ങിയെത്താൻ തുടങ്ങിയിട്ടുണ്ട്. അതുതന്നെയാണുത്തമവും. മൺചട്ടികൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകൾ കൊണ്ട് കൊട്ടിനോക്കി ഇതറിയാം.നല്ല ചട്ടിയാണെങ്കിൽ “ക്ണിം” എന്നതുപോലെ ശബ്ദം കേൾക്കും. പൊട്ടൽ ഉണ്ടെങ്കിൽ ശബ്ദത്തിന് വ്യത്യാസം വരും.ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കി എടുക്കുക. അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന് ഉറപ്പ് വരുത്തുക. നല്ല ചട്ടിയുടെ നിറം കുങ്കുമം അല്ലെങ്കിൽ കാവി നിറം ആയിരിക്കും. പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ആയ ചട്ടികൾ ഒഴിവാക്കുക.ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക. (വലിയ ചട്ടികൾ ചൂടായി വരാൻ കൂടുതൽ സമയം എടുക്കും) വാങ്ങിക്കഴിഞ്ഞാൽ തട്ടാതെ മുട്ടാതെ വൈക്കോൽ കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ് വീട്ടിലെത്തിക്കുക. ഇനി ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം എന്നു നോക്കാം. നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അൽപ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും…
Read More » -
Kerala
വെറും 12 രൂപ അടച്ച് നിങ്ങൾക്കും അംഗങ്ങളാകാം; പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നേട്ടങ്ങൾ
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന ഇൻഷുറൻസ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷ പദ്ധതിയാണ്. വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസിയാണിത്. അപകടം സംഭവിച്ചാൽ പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം അംഗമായ ഒരാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ പദ്ധതി ഉപകാരപ്രദമാകും. അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. ഭാഗിക അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപ അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക. എന്നാൽ ഭാഗിക അംഗവൈകല്യമാണ് ഉള്ളതെങ്കിൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും. പ്രതിവർഷം വെറും 12 രൂപ പദ്ധതിയിൽ അംഗമാകാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം വെറും 12 രൂപയാണ്. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പ്രായപരിധി 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവർക്കാണ്…
Read More » -
Kerala
പഞ്ചാബി സ്‌റ്റൈല്‍ കടായി ചിക്കന്‍ വീട്ടിൽ തയ്യാറാക്കാം
ചിക്കൻ പ്രേമികളുടെ പ്രിയ വിഭവമായ കടായി ചിക്കൻ ഉണ്ടാക്കുന്ന വിധം ചേരുവകൾ കടായി മസാല ജീരകം: 1 ടീസ്പൂൺ പെരുംജീരകം: 1 ടീസ്പൂൺ കുരുമുളക്: 1 ടീസ്പൂൺ ബേ ലീഫ്: 1 കറുവപ്പട്ട: ഒരു ചെറിയ കഷ്ണം ഏലം: 3 മല്ലി: 2 ടീസ്പൂൺ ഉണക്ക ചുവന്ന മുളക്: 3 എല്ലാം കുറഞ്ഞ തീയിൽ വറത്തെടുത്ത ശേഷം മിക്സറിൽ പൊടിചെടുക്കണം. ചിക്കൻ മാരിനേഷൻ ചിക്കൻ: 500 ഗ്രാം കടായി മസാല: 1.5 ടീസ്പൂൺ മുളകുപൊടി: 1/2 ടേബിൾ സ്പൂൺ മഞ്ഞൾ: 1/2 ടീസ്പൂൺ വിനാഗിരി: 1 ടീസ്പൂൺ എല്ലാം ചേർത്ത് 30 മിനിറ്റ് നന്നായി മാരിനേറ്റ് ചെയ്യുക. മസാല തയ്യാറാക്കൽ കാപ്സിക്കം: 1 മീഡിയം സവാള: 1 ഉണങ്ങിയ ചുവന്ന മുളക്: 2 കസൂരി മേത്തി: 1 ടീസ്പൂൺ മുളകുപൊടി: 1.5 ടേബിൾ സ്പൂൺ മല്ലിപൊടി: 2 ടീസ്പൂൺ നെയ്യ്: 3 ടീസ്പൂൺ സവാള: 2 വലുത് തക്കാളി: 3 ഗരം…
Read More » -
Kerala
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. ഇത്തവണയും ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിക്കും. ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല സമര്‍പ്പിക്കാം. അതേസമയം 1500 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനാനുമതി ഉണ്ട്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ദര്‍ശനവും. കുംഭത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസമാണ് പൊങ്കാല. ഭക്തര്‍ വീടുകളിലൊരുക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Read More » -
Kerala
വില്ലേജ് ഓഫീസിലോ , ഓൺലൈനായോ അപേക്ഷ വേണ്ടാത്ത പത്ത് പ്രധാന സർട്ടിഫിക്കറ്റുകളും അവയ്ക്ക് പകരം വേണ്ട രേഖകളും ഇവയൊക്കെയാണ്
പണ്ട് വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസ് കയറിയിറങ്ങി നടക്കണമായിരുന്നു.എന്നാൽ ഇപ്പോൾ പ്രധാനപ്പെട്ട പത്ത് സർട്ടിഫിക്കറ്റുകൾക്ക് ഇതിന്റെ ആവശ്യമില്ല.2021 ഒക്ടോബറിൽ ഇറങ്ങിയ ഉത്തരവ് പ്രകാരം രേഖകൾ സാക്ഷ്യപ്പെടുത്തുന്നതും സ്വന്തമായി മതി.ഇതറിയാതെ ഇപ്പോഴും നിരവധിപേരാണ് ഈ സർട്ടിഫിക്കറ്റുകൾക്കായി നേരിട്ട് വില്ലേജ് ഓഫീസിൽ എത്തുന്നത്. വില്ലേജ് ഓഫീസിലോ , ഓൺലൈനായോ അപേക്ഷ വേണ്ടാത്ത പത്ത് പ്രധാന സർട്ടിഫിക്കറ്റുകളും അവയ്ക്ക് പകരം വേണ്ട രേഖകളും ഇവയൊക്കെയാണ്. ⚡ജാതി സർട്ടിഫിക്കറ്റ്: ജാതി രേഖപ്പെടുത്തിയ എസ്‌എസ്‌എൽസി ബുക്കോ, മറ്റേതെങ്കിലും വിദ്യാഭ്യാസ രേഖയോ മതി.അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ / അവരിലൊരാളുടെ എസ്.എസ്.എല്‍.സി. ബുക്ക് / വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം. ⚡നേറ്റിവിറ്റി സർട്ടിഫിക്കറ്റ്: ജനന സർട്ടിഫിക്കറ്റ്, എസ്‌എസ്‌എൽസി ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ എസ്‌എസ്‌എൽസി, വിലാസത്തിന് തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ ഇവയിൽ ഏതെങ്കിലും ⚡റസിഡൻസ് സർട്ടിഫിക്കറ്റ്: ആധാർ, വൈദ്യുതി ബിൽ ഉൾപ്പെടെ ഏതെങ്കിലും ബില്ലുകൾ…
Read More » -
Kerala
അങ്ങാടിക്കുരുവികൾ
കൂട് വയ്ക്കാൻ ഇടവും കൊത്തിപ്പെറുക്കാൻ ധാന്യമണികളും കിട്ടാതായതോടെ കാഴ്ചയിൽനിന്ന് മറഞ്ഞ കൗതുകത്തിന്റെ കിളിക്കൂട്ടമാണ് അങ്ങാടിക്കുരുവികൾ.(ഇവർക്കായും ഒരു ദിനമുണ്ട്-മാർച്ച് 20) ഗ്രാമങ്ങളിലും അങ്ങാടികളിലും കൂടുകൂട്ടിയിരുന്ന ചാരനിറത്തിലുള്ള അങ്ങാടിക്കുരുവികളെ ഇപ്പോൾ കണികാണാൻ പോലുമില്ല. മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന പക്ഷികളാണ് അങ്ങാടിക്കുരുവികള്‍.അങ്ങാടിയുടെ ഐശ്വര്യമായാണ് കച്ചവടക്കാര്‍ ഈ കുഞ്ഞി ക്കിളികളെ കണ്ടിരുന്നത്.തൊടികളിലും മരക്കൊമ്പുകളിലും അരിക്കടകളോടും പലചരക്ക് വ്യാപാര കേന്ദ്രങ്ങളോടും ചേര്‍ന്ന് കണ്ടിരുന്ന അങ്ങാടിക്കുരുവികളെ ഇപ്പോൾ കാണാനേയില്ല.തിരക്കേറിയ അങ്ങാടികളിലും ധാന്യ ഗോഡൗണുകളിലും കൂട്ടമായി പാറിപ്പറന്നെത്തിയിരുന്ന ഈ ചെറുകിളികൾ ഇന്ന് വംശനാശ ഭീഷണി നേരിടുക യാണ്.കീടനാശിനികളുടെ ഉപയോഗം, കുരുവികള്‍ക്ക് അനുയോജ്യമല്ലാത്ത കെട്ടിട നിര്‍മാണം,മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസ വ്യവസ്ഥയുടെ തകർച്ച മുതലായ കാരണങ്ങളാൽ ഇവ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.പണ്ട് വൈദ്യുതി ബോർഡിന്റെ തേക്കിൻ തടിയിൽ ഉള്ള ബൾബുകൾക്കിടയിലായിരുന്നു ഇത് കൂടുതലായും മുട്ടയിട്ട് അടയിരുന്നിരുന്നത്. അങ്ങാടിക്കുരുവിയുടെ വലിപ്പം 14 മുതൽ 16 സെ.മി വരും.ആൺപക്ഷിയുടെ കഴുത്തിന്റെ കീഴ് ഭാഗത്ത് വെള്ളയും മാറിൽ കറുപ്പും നിറമാണു ള്ളത്.പിടയ്ക്ക് നരച്ച തവിട്ടുനിറവും.സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്…
Read More » -
India
വിവാഹ ആഘോഷത്തിനിടെ ആളുകൾ കിണറ്റിൽ വീണു, പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ 11 മരണം
ഉത്തർപ്രദേശ് കുശിനഗറിൽ വിവാഹ ആഘോഷത്തിനിടെ ആളുകൾ കിണറ്റിൽ വീണു. പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ 11 പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൽദി ചടങ്ങ് കാണാനായി ഇവർ നിന്നിരുന്ന കിണറിന് മുകളിലെ സ്ലാബ് തകർന്നാണ് അപകടം. ഭാരം താങ്ങാനാവാതെ കിണറിന് മുകളിലുള്ള ഇരുമ്പ് ഗ്രില്‍ പൊട്ടി വീഴുകയായിരുന്നു. 15 പേരെ നാട്ടുകാർ ചേർന്നു രക്ഷിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി കുശിനഗര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
Read More »