Month: February 2022

  • Sports

    സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആറ് ആഴ്ചത്തെ NIS സിർട്ടിഫിക്കറ്റ് കോഴ്‌സിൽ റോൾ ബോൾ ഉൾപ്പെടുത്തി

    സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആറ് ആഴ്ചത്തെ NIS സിർട്ടിഫിക്കറ്റ് കോഴ്‌സിൽ റോൾ ബോൾ ഉൾപ്പെടുത്തി. നാല് ആഴ്ചത്തെ ഓൺ ലൈൻ ക്‌ളാസിനുശേഷം രണ്ടാഴ്ച്ചത്തെ ഓഫ് ലൈൻ ക്‌ളാസ് പാട്യാലയിലെ NIS സെന്ററിൽ ആരംഭിച്ചു. ഇന്ത്യൻ റോൾ ബോൾ ടീം പരിശീലകനും ടാറ്റാ സ്പോർട്സ് അക്കാഡമിയിലെ ഉദ്യോഗസ്ഥനുമായ ശ്രീ ചന്ദേശ്വർ കേരള റോൾ ബോൾ അസോസിയേഷൻ സെക്രട്ടറിയും ഇന്റർനാഷണൽ സ്‌കേറ്റിംഗ് പരിശീലകനും തിരുവനന്തപുരം സ്വദേശിയും ആയ ശ്രീ സജിയും ആണ് പ്രാക്റ്റിക്കൽ എടുക്കുന്നത്.ഇത് ആദ്യമായാണ് ഒരു മലയാളി റോളർ സ്പോർട്സിൽ ദേശീയ തലത്തിൽ പരിശീലകർക്കായി ക്‌ളാസ്‌ടുക്കുന്നത്.

    Read More »
  • Kerala

    മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ,സഹായിക്കാൻ സംഘടനയുണ്ട്

    എം.പി.ആർ.എ.കെ.എന്ന സംഘടനയെപ്പറ്റി പലരും കേട്ടിട്ടുണ്ടാവില്ല.എന്നാൽ നിങ്ങളുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഇനിയും തിരിച്ചു കിട്ടിയില്ലെങ്കിൽ വിവരം സംഘടന ഭാരവാഹികൾക്ക് നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും. മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്.10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം പോയതും നഷ്ടപ്പെട്ടതുമായ 1100 മൊബൈൽ ഫോണുകൾ.പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം സംഘടനയുടെ സഹായത്തോടെ കണ്ടെത്തിനൽകിയത് 230-ൽപ്പരം ഫോണുകൾ. മോഷണമുതൽ വിൽപ്പനയ്ക്കായി സംഘടനാംഗങ്ങളുടെ കടകളിലെത്തിയാൽ പിടികൂടി തിരികെ നൽകുന്നതാണ് രീതി. ഇതിന് രണ്ടുകാര്യം ആവശ്യമാണ്. മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ സംഘടനാംഗങ്ങളുടെ കടകളിൽ വിൽക്കാനായി എത്തണം. മൊബൈൽ മോഷണംപോയതു സംബന്ധിച്ച പരാതി സംഘടനയ്ക്ക് കിട്ടണം.   വിപുലമായ വാട്സാപ്പ് കൂട്ടായ്മ വഴിയാണിതിന്റെ പ്രവർത്തനം. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ അടക്കമുള്ള വിവരങ്ങൾ സംസ്ഥാനതലം മുതൽ താഴേത്തട്ടിലുള്ള വാട്സാപ്പ് കൂട്ടായ്മ വരെ കൈമാറും. ഇതിനായി എം.പി.ആർ.എ.കെ. ഒഫീഷ്യൽ എന്ന ഗ്രൂപ്പുണ്ട്.…

    Read More »
  • Kerala

    കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവൻമരണ പോരാട്ടം

    അവസാന നാലിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനി ശേഷിക്കുന്നത് നാല് മത്സരങ്ങൾ     ഐഎസ്‌എല്‍ ഫുട്ബോളില്‍ നാലു കളികൾ മാത്രം ശേഷിക്കെ ഇന്ന് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹെെദരാബാദുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.അവസാന കളിയില്‍ എടികെ മോഹന്‍ ബഗാനോട് വഴങ്ങിയ അപ്രതീക്ഷിത സമനില ബ്ലാസ്റ്റേഴ്സിനെ ഉലച്ചിട്ടുണ്ട്.എടികെ ബഗാനെതിരെ വിജയമുറപ്പിച്ചശേഷമാണ് സമനില വഴങ്ങിയത്.2–1ന് മുന്നിട്ടുനിന്നശേഷം ഇൻജുറി ടൈമിൽ സമനിലഗോള്‍ വഴങ്ങുകയായിരുന്നു.മറുവശത്ത് ഗോളടിച്ച്‌ മുന്നേറുകയാണ് ഹെെദരാബാദ്.മുന്‍ ബ്ലാസ്റ്റേഴ്സ് താരം ബര്‍തലോമിയോ ഒഗ്ബെച്ചെയുടെ മികവില്‍ എഫ്സി ഗോവയെ വീഴ്ത്തിയാണ് അവര്‍ സെമിയിലേക്ക് അടുത്തത്. പതിനാറു കളികളിൽ നിന്നും 27 പോയിന്റുമായി അഞ്ചാമതാണ് നിലവിൽ ബ്ലാസ്റ്റേഴ്സ്.17 കളിയില്‍ 32 പോയിന്റാണ് ഹെെദരാബാദിന്.16 കളിയില്‍ 31 പോയിന്റുള്ള ജംഷഡ്പുര്‍ രണ്ടാമതും 30 പോയിന്റുള്ള എടികെ ബഗാന്‍ മൂന്നാമതുമുണ്ട്.17 കളിയില്‍ 28 പോയിന്റുമായി മുംബെെ സിറ്റി നാലാംസ്ഥാനത്തേക്ക് കയറി.പതിനെട്ടു കളിയില്‍ 26 പോയിന്റുള്ള ബംഗളൂരു എഫ്സി തൊട്ടുപിന്നിലുമുണ്ട്. ബ്ലാസ്റ്റേഴ്സിന് ചെന്നെെയിന്‍, മുംബെെ സിറ്റി, ഗോവ ടീമുകളുമായാണ് മത്സരം ശേഷിക്കുന്നത്. ഇന്ന് ഹെെദരാബാദിനെ…

    Read More »
  • Kerala

    മലയാളികൾക്കെന്നും പ്രിയപ്പെട്ട കോവൈ എന്ന കോയമ്പത്തൂർ

    ഏഴു(സപ്തഗിരി) മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ.തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഇതുതന്നെ. കേരളത്തിനോട് അടുത്തു കിടക്കുന്നതിനാൽ ഓരോദിവസവും ധാരാളം മലയാളികളാണ് ഇവിടെ വന്നു പോകുന്നത്.അതുകൂടാതെ പത്തുലക്ഷത്തിലധികം മലയാളികൾ തങ്ങളുടെ ഉപജീവനമാർഗം തേടി ഇവിടെ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്.ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപ്രാധാന്യവും കച്ചവടപ്രാധാന്യവുമുള്ള ഒരു നഗരം കൂടിയാണ് കോയമ്പത്തൂർ.പാലക്കാട്ട് നിന്നും അറുപത് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.  വ്യാപാരാവശ്യങ്ങൾക്കായാണ് കോയമ്പത്തൂരിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതെങ്കിലും സഞ്ചാരികൾക്ക് കണ്ടാസ്വദിക്കാവുന്ന ധാരാളം സ്ഥലങ്ങൾ നഗരത്തിലും പരിസരപ്രദേശങ്ങളിലുമൊക്കെയായി ഉണ്ട്.കോയമ്പത്തൂരിൽ വന്നാൽ സന്ദർശിക്കാവുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം. 1. ഇഷാ യോഗ (ആദിയോഗി)  അനുന്മത്തനായ ആത്‌മീയ ആചാര്യൻ, കറ കളഞ്ഞ പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇഷ ഫൌണ്ടേഷൻ.കോയമ്പത്തൂരിനടുത്ത് വെള്ളിയങ്കിരി മലകളുടെ താഴ്വരയിലാണ് 13 ഏക്കർ സ്ഥലത്ത് സദ്ഗുരുവിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ’ഇഷാ…

    Read More »
  • Kerala

    രുചികരമായ ചിക്കൻ കട്‌ലറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം

    രുചികരമായ ചിക്കൻ കട്ലറ്റ് കഴിക്കാൻ പുറത്തു പോകണമെന്നില്ല, അൽപം മിനക്കെട്ടാൽ നമുക്ക് വീട്ടിലുമുണ്ടാക്കാം കിടിലൻ കട്ലറ്റ്. ചേരുവകൾ ചിക്കൻ – 250 ഗ്രാം വേവിച്ച് ചതച്ചെടുത്ത ഉരുളക്കിഴങ്ങ്- രണ്ടെണ്ണം മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ കുരുമുളകുപൊടി- അര ടീസ്പൂൺ ഉപ്പ്- അൽപം സവാള കനം കുറച്ച് അരിഞ്ഞത്- ഒരെണ്ണം ഇഞ്ചി ചതച്ചത്- ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത്- ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ- രണ്ടു ടേബിൾ സ്പൂൺ ഗരം മസാലപ്പൊടി- ഒരു ടീസ്പൂൺ മല്ലിയില അരിഞ്ഞത്- രണ്ടു ടേബിൾ സ്പൂൺ പച്ചമുളക് അരിഞ്ഞത്- രണ്ടെണ്ണം വെളിച്ചെണ്ണ(ഫ്രൈ ചെയ്യാൻ)- രണ്ടു കപ്പ് മുട്ട അടിച്ചെടുത്തത്- ഒരെണ്ണം ബ്രെഡ്പൊടി- ഒരുകപ്പ് കറിവേപ്പില അരിഞ്ഞത്- രണ്ട് ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം ഒരു വലിയ പാത്രം എടുക്കുക. അതിലേക്ക് ചിക്കൻ കഷണങ്ങൾ, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചിക്കൻ കഷണങ്ങൾ മൃദുവാകുന്നതുവരെ വേവിക്കുക. ഇതിനുശേഷം ഇത് ഒരു ബ്ലെൻഡറിലിട്ട്…

    Read More »
  • Kerala

    വളർത്തു നായ്ക്കളിലെ ചെള്ള്  ശല്യവും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ

    നായകളെ വളർത്തുന്നവരുടെ എന്നത്തേയും പ്രശ്നമാണ് ചെള്ള്,പേൻ.. തുടങ്ങിയവ.അതിനാൽത്തന്നെ നായ്ക്കൾക്ക് വർഷത്തിൽ ഒന്നോരണ്ടോ തവണ വൈദ്യപരിശോധന നടത്തുന്നതു നല്ലതാണ്.അതേപോലെ വിരയ്ക്കെതിരെയും ചെള്ള്, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങൾക്കെതിരെയും ഇടയ്ക്കിടെ മരുന്നും നൽകണം.ദിവസേന ബ്രഷ് ചെയ്യുന്നത് കട്ടപിടിച്ചിരിക്കുന്ന കൊഴിഞ്ഞ രോമങ്ങൾ നീക്കം ചെയ്യാനും ശരീരം ചൂട് പിടിക്കുന്നത് തടയാനും  ഉപകരിക്കും.അധികം നീളമുള്ള രോമങ്ങൾ മുറിച്ചു കളയാനും ശ്രദ്ധിക്കണം. നായ്ക്കളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയുന്നത് ബാക്റ്റീരിയ, ഫംഗസ്, പേന്‍, ചെള്ള് എന്നിവയെല്ലാമാണ്. പോഷകാഹാരമില്ലെങ്കിലും ചര്‍മരോഗങ്ങളുണ്ടാകാം.അതുപോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നു.ശരിയായ രീതിയിലുള്ള പരിചരണം നായ്ക്കള്‍ക്ക് ലഭിക്കാത്തതാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണം.നായ്ക്കളുടെ ശരീരത്തില്‍ ബാക്റ്റീരിയയുണ്ട്.പലരും വളര്‍ത്തു നായ്ക്കളെ ദിവസവും കുളിപ്പിക്കാറുണ്ട്.എന്നാൽ ആഴ്ചയില്‍ ഒരിക്കലാണ് നായ്ക്കളെ കുളിപ്പിക്കേണ്ടത്. ശരീരത്തില്‍ ഈര്‍പ്പം തങ്ങിനിന്നാല്‍ ബാക്റ്റീരിയകള്‍ പെരുകാന്‍ അത് കാരണമാകും. അതുപോലെ തന്നെ ഡിറ്റര്‍ജന്റ് അടങ്ങിയ ഷാംപൂ ഉപയോഗിച്ച് കുളിപ്പിച്ചാല്‍ ശരീരത്തിന്റെ പി.എച്ച് തോത് മാറും.ശരിയായ ഭക്ഷണം നല്‍കിയില്ലെങ്കിലും ബാക്റ്റീരിയകള്‍ പെരുകാന്‍ സാധ്യതയുണ്ട്.ചൊറിച്ചില്‍ വന്നാല്‍ നായകള്‍ മാന്തുകയും പിന്നീട് രോഗം അധികമാകുകയും…

    Read More »
  • Kerala

    റോബസ്റ്റ പഴം മലബന്ധത്തിന് അത്യുത്തമം; മലബന്ധം അകറ്റാൻ സഹായിക്കുന്ന ചില പഴങ്ങൾ, പൊടിക്കൈകൾ

    മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്.മലബന്ധം- ‌ഗ്യാസ്, അസിഡിറ്റി, പൈൽസ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകള്‍, രോഗങ്ങള്‍ തുടങ്ങി മലബന്ധത്തിന് കാരണങ്ങള്‍ പലതാണ്. കുടലിന്‌ ക്രമരഹിതമായ ചലനം ഉണ്ടാകുമ്പോള്‍ മലം പോകാന്‍ പ്രായസമാകും.ഈ അവസ്ഥയാണ്‌ മലബന്ധം എന്ന്‌ പറയുന്നത്‌.കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ഈ പ്രശ്നം കാണാറുണ്ട്.ശരീരത്തിൽ ജലാംശം കുറയുമ്പോഴാണ് മലബന്ധം കൂടുതലായും അനുഭവപ്പെടുന്നത്. മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരമായി പലരും ലാക്‌സേറ്റീവുകള്‍ ഉപയോഗിയ്ക്കാറുണ്ട്.എന്നാല്‍ ഇത് ശീലമായാല്‍ ഇതില്ലാതെ വയറ്റില്‍ നിന്നും പോകില്ല എന്ന അവസ്ഥയുണ്ടാകും.അതിനാല്‍ തന്നെ ഇത് ശീലമാക്കാതിരിയ്ക്കുകയാണ് നല്ലത്.മലബന്ധം അകറ്റാൻ സഹായിക്കുന്ന ചില  പഴങ്ങൾ പരിചയപ്പെടാം. വാഴപ്പഴം പഴം മലബന്ധത്തിന് പൊതുവേ പറഞ്ഞു കേള്‍ക്കുന്ന പരിഹാരമാണ്.ഇതിനായി നല്ലതു പോലെ പഴുത്ത പഴം എടുക്കുക. റോബസ്റ്റ,കാളി പോലുള്ള പഴങ്ങളാണ് ഇതിന് ഏറ്റവും നല്ലത്.വാഴപ്പഴത്തിൽ മൂന്നു തരം കാര്‍ബോ ഹൈഡ്രേറ്റുകള്‍, ബി കോംപ്ലക്സ് വിറ്റാമിനുകള്‍ ,ഇരുമ്പ് ,പൊട്ടാസ്യം,മാംഗനീസ് തുടങ്ങിയവ സുലഭമാണ്.ദഹന സംബന്ധ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ദിവസേന വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.ധാരാളം…

    Read More »
  • Kerala

    ബീഹാറിൽ ഹിജാബ് ധരിച്ച് വന്ന സ്ത്രീയെ ബാങ്കിൽ തടഞ്ഞു

    രാജ്യത്തെങ്ങും വിവാദമുയർത്തിയ കര്‍ണാടകയിലെ ഹിജാബ് വിഷയം ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലും കണ്ട് വരുന്നു. ഇപ്പോൾ ഒരു പൊതുമേഖല ബാങ്കിൽ നിന്നും ഒരു സ്ത്രീയെ വിലക്കിയതാണ് പുതിയ വിവദമായ വാർത്ത.     കർണാടകയിൽ ഹിജാബ് ധരിക്കുന്നതിൽ വിദ്യാർത്ഥികളെ വിലക്കിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ബിഹാറിലെ പൊതുമേഖലാ ബാങ്കിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പണമിടപാട് നടത്തുന്നതിൽ നിന്ന് വിലക്കി. ഫെബ്രുവരി 10 ന് ബെഗുസരായിലെ ബച്ച്‌വാരയിലുള്ള യുകോ ബാങ്കിന്റെ മൻസൂർ ചൗക്ക് ശാഖയിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ മുഹമ്മദ് മാതിന്റെ മകൾ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശാഖയിൽ പോയപ്പോൾ സേവനം നിഷേധിച്ചതായാണ് ആരോപണം ഉയർന്നത്.       വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ദിവസങ്ങൾക്ക് ശേഷം സംഭവം പുറത്തറിയുന്നത്. പ്രശ്നം പരിഹരിച്ചുവെന്നും യുവതിക്ക് സേവനം ലഭ്യമാക്കിയെന്നും ബ്രാഞ്ച് മാനേജർ റിതേഷ് കുമാർ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിസന്ധി തീർന്നുവെന്നും ബാങ്കുമായി നിലവിൽ പ്രശ്നങ്ങളില്ലെന്നും മുഹമ്മദ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി…

    Read More »
  • Feature

    ഇവയൊക്കെ ക്യാൻസറിനെ തടയും

    അർബുദം എന്ന ദുർഭൂതത്തെ കാലം എത്ര കഴിഞ്ഞിട്ടും നമ്മൾ അല്പം ഭയത്തോടെയാണ് കാണുന്നത്. ഇപ്പോൾ സർവ സാധരണയായി കണ്ട് വരുന്ന അസുഖം കൂടിയാണ് കാൻസർ അല്ലെങ്കിൽ അർബുദം. കാൻസറിനെ തടയാൻ നമ്മുടെ ചെറിയ ശ്രദ്ധക്ക് കഴിയുമെങ്കിലോ? വളരെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നുള്ളത് പ്രധാനമാണ്. കാരണം ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം മുതലായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ കഴിയും. ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർമാർ ആളുകളോട് നിർദേശിക്കുന്നു. ക്യാൻസർ തടയാൻ നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില സൂപ്പർഫുഡുകളെ കുറിച്ചറിയാം…   തക്കാളി… തക്കാളിയുടെ ചുവപ്പ് നിറം പ്രോസ്റ്റേറ്റ് ക്യാൻസറിനും ഹൃദ്രോഗത്തിനും എതിരായി പ്രവർത്തിക്കുന്നു. തക്കാളിയിലെ ‘ലൈക്കോപീൻ’ എന്ന ആന്റിഓക്‌സിഡന്റാണ് ക്യാൻസറിനെ അകറ്റാൻ സഹായിക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം തുടങ്ങിയ ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ക്യാൻസറിനെതിരെ പോരാടുന്ന ഭക്ഷണമാണ് തക്കാളി.     ബ്രൊക്കോളി… ഫൈറ്റോകെമിക്കലുകളുടെ ശക്തികേന്ദ്രമാണ് ബ്രൊക്കോളി. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, മൂത്രസഞ്ചി,…

    Read More »
  • Feature

    കെ പി എ സി ലളിത – ഇന്നസന്റ് എന്ന മാജിക്‌

    കുറെ കാലം മലയാള സിനിമയ്ക്ക് ജീവൻ കൊടുത്ത ചില പെൺ കഥാപാത്രങ്ങളുള്ളത്തിൽ കെ പി എ സി ലളിത ചെയ്തവയുടെ തട്ട് താണ് തന്നെയിരിക്കും.   സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ (Malayala Cinema) നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത്. കൊച്ചിയിലെ മകൻ്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.   ഒരർത്ഥത്തിൽ മലയാള സിനിമയിലെ അത്ഭുതമായിരുന്നു കെപിഎസി ലളിത. മലയാള സിനിമയില്‍ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടന്‍ ഇന്നസെൻ്റിനായിരുന്നു. നിവധി സിനിമകളായിരുന്നു ഇവരുടേതായി പുറത്തിറങ്ങിയത്. മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍, കോട്ടയം കുഞ്ഞച്ചന്‍, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, പാപ്പി അപ്പച്ചാ, ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, l ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും ജനപ്രിയ ജോഡിയായി മലയാളികൾക്കു മുന്നിലെത്തി.     ശക്തമായ…

    Read More »
Back to top button
error: