Month: February 2022
-
Kerala
അന്യപുരുഷന്മാരെ സ്ഥിരമായി ഫോൺ ചെയ്യുന്ന ഭാര്യമാർ സൂക്ഷിക്കുക, വിവാഹമോചനത്തിനുള്ള കാരണമാകാം അത്
കൊച്ചി: ഭാര്യ സ്ഥിരമായി മറ്റൊരാളെ ഫോണിൽ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി. എന്നാലിത് വ്യഭിചാരത്തിന്‍റെ പരിധിയിൽ വരില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹർജി നൽകിയ ഭർത്താവിന് കോടതി വിവാഹമോചനം അനുവദിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പകത്തിന്‍റെ ഉത്തരവ്. ഭാര്യയും മറ്റൊരാളും തമ്മിലുള്ള ഫോൺ വിളികൾ വ്യഭിചാരത്തിന്‍റെയും ദാമ്പത്യ ക്രൂരതയുടെയും പരിതിയിൽ വരുമെന്ന് കാണിച്ച് ഭർത്താവ് കുടുംബ കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. എന്നാൽ പലവട്ടം നടന്ന കൗൺസിലിംഗിന് ശേഷവും ഭാര്യ അന്യവ്യക്തിയുമായുള്ള ബന്ധം തുടർന്നതിനാൽ ഫോൺ വിളികളുടെ വിശദാംശങ്ങളുമായിട്ടാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. കക്ഷികൾക്കിടയിൽ 2012 മുതൽ നിലനിൽക്കുന്ന ദാമ്പത്യ കലഹവും മൂന്ന് തവണ വേർപിരിഞ്ഞതും നിരവധി കൗൺസിലിംഗുകൾക്ക് ശേഷം വീണ്ടും ഒന്നിച്ചതും കണക്കിലെടുക്കുമ്പോൾ, ഭാര്യ പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഭർത്താവ് ഭാര്യയെയും രണ്ടാമത്തെ വ്യക്തിയെയും അവരുടെ ജോലി സ്ഥലത്തല്ലാതെ…
Read More » -
Crime
കോട്ടയം നഗരമധ്യത്തിൽ നിന്നും കാണാതായ യുവാവിനെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി : യുവാവിനെ കണ്ടെത്തിയത് കുഴിയിൽ മരിച്ച നിലയിൽ : മരണകാരണം വ്യക്തമാക്കാൻ പൊലീസ് അന്വേഷണം
കോട്ടയം : കോട്ടയം നഗരത്തിൽ നിന്നും കാണാതായ യുവാവിനെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചന്തക്ക വലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെയാണ് എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവാവിന്റെ മൃതദേഹം മറൈൻഡ്രൈവിന് സമീപത്തു നിന്നും കണ്ടെത്തിയത്. ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) നെയാണ് കാണാനില്ലെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് കേസെടുത്തത്. ഇയാൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് കൊച്ചിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കോട്ടയം നഗര മധ്യത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി ലഭിച്ചത്. ജോലിയുടെ ആവശ്യത്തിലേക്ക് എന്നപേരിൽ പേരിൽ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇദ്ദേഹം. പിന്നീട് യുവാവിനെ പിന്നെ കാണാനില്ലെന്ന് പരാതി ഉയരുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കാണാതായ യുവാവിനെ മൊബൈൽ ടവർ പിൻതുടർന്ന പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ എറണാകുളം ഭാഗത്തുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന്…
Read More » -
Crime
കോട്ടയം നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബാദുഷ അറസ്റ്റിൽ
കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വെളുർ വില്ലജ് കാരാപ്പുഴ കരയിൽ പതിനറിൽ ചിറ ഭാഗത്തു, കൊച്ചുപറമ്പിൽ വിട്ടിൽ ഷാഹുൽ ഹമീദ് മകൻ ബാദുഷ (24)യെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഗുണ്ടാ സംഘം ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർമാരായ ബിൻഷാദ്, രാജു എന്നിവരെ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകുകയായിരുന്നു. തിരുവാതുക്കൽ സ്വദേശികളായ ശ്രീക്കുട്ടൻ, ബാദുഷാ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഓട്ടോഡ്രൈവർമാർ പൊലീസിന് മൊഴി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ ബൈക്കിൽ പോയ ആക്രമി സംഘം അസഭ്യം വിളിച്ച ശേഷം കടന്നു പോകുകയായിരുന്നു. ആരാടാ അസഭ്യം വിളിച്ചതെന്ന് ഓട്ടോ…
Read More » -
LIFE
മതിലുകള്‍ക്കപ്പുറം നാരായണി..
“എനിക്ക് ഒരു റോസ ചെടി തരുമോ?” “നാരായണി എങ്ങനെ അറിഞ്ഞു ഇവിടെ റോസ ചെടിയുണ്ടെന്ന്?” ബഷീർ എഴുതിയ ഒരു നോവൽ സിനിമയാകുന്നു. നോവലുകൾ സിനിമയാകുന്നത് അത്ര വലിയ പുതുമയുള്ള കാര്യമല്ല. പക്ഷെ സിനിമയിൽ നാരായണി വല്ലാതെ പുതുമ പുലർത്തി. ബഷീറിന്റെ ‘മതിലുകൾ’ എന്ന നോവൽ സിനിമയാക്കിയപ്പോൾ, മമ്മൂട്ടി ബഷീറായി കഥയിലുടനീളം ജീവിച്ചു. മമ്മൂട്ടി എന്ന വ്യക്തി, ബഷീർ എന്ന കഥപത്രത്തെ ഒന്ന് തൊടാൻ പോലും ശ്രമിച്ചില്ല. എന്നാൽ ശരീരം അഭിനയത്തിന്റെ എല്ലാമായിരിക്കെ, ശബ്ദത്തിലൂടെ മാത്രം അഭിനയിച്ച ഒരാളുണ്ട് ‘മതിലുകൾ’ എന്ന ചിത്രത്തിൽ. കഴിഞ്ഞ ദിവസം അന്തരിച്ച കെ. പി. എ. സി. ലളിത. എന്ത് രസമാണ് നാരായണിയായി, അവർ സംസാരിച്ചപ്പോൾ. മതിലിനപ്പുറം ബഷീറിനെ കാത്ത് നിൽക്കുന്ന നാരായണിക്ക് സ്‌ക്രീനിൽ ശബ്ദം മാത്രം. എങ്കിലും എല്ലാ പ്രേക്ഷകരും നാരായണി ചിരിച്ചതും, കരഞ്ഞതും, അത്ഭുതപ്പെട്ടതും, പ്രണയിച്ചതും എല്ലാം കണ്ടിട്ടുണ്ട്. ആരും നാരായണിയെ കാണാതിരുന്നില്ല. കേൾക്കുമ്പോൾ തന്നെ കെ പി എ സി ലളിത എന്ന…
Read More » -
Breaking News
കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ: മുഖ്യമന്ത്രി തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായിരുന്നു കെ.പി.എ.സി. ലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹിക പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയ അഭിനേത്രി: പ്രതിപക്ഷ നേതാവ് കൊച്ചി: കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ അഭിനേത്രിയായിരുന്നു കെ.പി.എ.സി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്‍ അനുസ്മരിച്ചു. അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവര്‍ അനുപമമാക്കി. സ്വാഭാവിക അഭിനയത്തിന്റെ പാഠശാല. നാടകവേദി…
Read More » -
Breaking News
പൊന്നരിവാളമ്പിളിയില്‍ കണ്ണെറിഞ്ഞോളേ… വിട…
മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടി കെ.പി.എ.സി. ലളിതയ്ക്ക് സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു താല്‍പ്പര്യം. ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ…’ എന്ന വിപ്ലവഗാനത്തിന് ചുവടുവച്ചായിരുന്നു തുടക്കം. കായംകുളം രാമപുരത്തെ സ്‌കൂളിലാണ് ആദ്യമായി അവര്‍ നൃത്തവേദിയില്‍ കയറിയത്. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്. അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി.…
Read More » -
Breaking News
കെ. പി. എ. സി ലളിത അന്തരിച്ചു.
മലയാളത്തിന്റെ സ്വന്തം നടി കെ. പി. എ. സി ലളിത വിടവാങ്ങി. കിഡ്നി സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു, ഒരാഴ്ചയായി സംസാര ശേഷി നിലച്ചിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍…
Read More » -
India
യുക്രെയ്‌നില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനം തിരിച്ചു; 242 പേര്‍ മടങ്ങിയെത്തും
കീവ്: യുക്രെയ്‌നില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം (എഐ-1946) ബുധനാഴ്ച രാത്രി ഡല്‍ഹിയിലെത്തും. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണിത്. നേരത്തെ പ്രഖ്യാപിച്ചതിന് പുറമേ ഫെബ്രുവരി 25, 27, മാര്‍ച്ച് 6 തീയതികളില്‍ക്കൂടി പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തി. മലയാളികള്‍ അടക്കം 242 ഇന്ത്യക്കാര്‍ രാത്രി മടങ്ങിയെത്തും. പഠനം സംബന്ധിച്ച് സര്‍വകലാശാലകളുടെ അറിയിപ്പുകള്‍ക്ക് കാത്തുനില്‍ക്കാതെ വിദ്യാര്‍ഥികള്‍ തല്‍ക്കാലത്തേയ്ക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യയുടെ എംബസി അറിയിച്ചു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച യുക്രെയ്‌നിലെ രണ്ട് പ്രവിശ്യകളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കാന്‍ പുടിന്‍ ഉത്തരവിട്ടു. ഇതോടെയാണ് യുക്രെയന്‍ യുദ്ധത്തിന്റെ വക്കിലെത്തിയത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സമാധാനം നിലനിര്‍ത്താനാണ് സൈന്യത്തെ അയയ്ക്കുന്നതെന്ന് പുടിന്‍ അറിയിച്ചിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ റഷ്യന്‍ സൈന്യം ഈ മേഖലകളിലേക്ക് നീങ്ങി. ഇതോടെയാണ് പല രാജ്യങ്ങളും ഒഴിപ്പിക്കല്‍ ആരംഭിച്ചത്. ഇതിനിടെ യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍…
Read More » -
Kerala
അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവിന് ഒരു കോടി സമ്മാനം
അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവിന് ഏകദേശം ഒരു കോടി രൂപയുടെ സമ്മാനം.അജ്‍മാനില്‍ ജനറല്‍ ട്രേഡിങ് കമ്ബനിയിലെ ഓഫീസ് ഡ്രൈവറായി ജോലി ചെയ്യുന്ന റെനീഷ് കിഴക്കേതില്‍ അബൂബക്കറാണ് 5,00,000 ദിര്‍ഹത്തിന്റെ സമ്മാനത്തിന് അര്‍ഹനായത്. അടുത്തിടെ വിവാഹിതനായ റെനീഷിന് ഇരട്ടി സന്തോഷമാണ് ഇന്നത്തെ വിജയം സമ്മാനിച്ചത്.മൂന്ന് വര്‍ഷം മുമ്ബ് യുഎഇയിലെത്തിയ റെനീഷ് ആദ്യ മാസം മുതല്‍ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്.കല്യാണത്തിനു ശേഷം ഭാര്യയുമായി യുഎഇയില്‍ എത്തിയപ്പോള്‍ കൃത്യസമയത്തു തന്നെയാണ് ഈ സമ്മാനത്തുകയും തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് റെനീഷിന്റെ ഭാര്യ ഷാനിയ ഫാത്തിമയും ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ പറഞ്ഞു.
Read More » -
Business
വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്; നാളെ മുതല്‍ ‘ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ’
കൊച്ചി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. സ്മാര്‍ട് ടിവികള്‍ക്ക് മാത്രമല്ല തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും പുത്തന്‍ ഓഫറുകള്‍ ലഭ്യമാകും. ഫ്‌ളിപ്കാര്‍ട്ടില്‍ നാളെ മുതല്‍ 28 വരെയാണ് ‘ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉല്‍പന്നങ്ങള്‍ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. 40 ഇഞ്ച് എല്‍ഇഡി സ്മാര്‍ട് ടിവി 16,999 ന് ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട് സെയിലില്‍ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 8,499 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32ജഅഠഒ0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 99,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999…
Read More »