KeralaNEWS

രുചികരമായ ചിക്കൻ കട്‌ലറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം

രുചികരമായ ചിക്കൻ കട്ലറ്റ് കഴിക്കാൻ പുറത്തു പോകണമെന്നില്ല, അൽപം മിനക്കെട്ടാൽ നമുക്ക് വീട്ടിലുമുണ്ടാക്കാം കിടിലൻ കട്ലറ്റ്.
ചേരുവകൾ
ചിക്കൻ – 250 ഗ്രാം
വേവിച്ച് ചതച്ചെടുത്ത ഉരുളക്കിഴങ്ങ്- രണ്ടെണ്ണം
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- അൽപം
സവാള കനം കുറച്ച് അരിഞ്ഞത്- ഒരെണ്ണം
ഇഞ്ചി ചതച്ചത്- ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത്- ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ- രണ്ടു ടേബിൾ സ്പൂൺ
ഗരം മസാലപ്പൊടി- ഒരു ടീസ്പൂൺ
മല്ലിയില അരിഞ്ഞത്- രണ്ടു ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത്- രണ്ടെണ്ണം
വെളിച്ചെണ്ണ(ഫ്രൈ ചെയ്യാൻ)- രണ്ടു കപ്പ്
മുട്ട അടിച്ചെടുത്തത്- ഒരെണ്ണം
ബ്രെഡ്പൊടി- ഒരുകപ്പ്
കറിവേപ്പില അരിഞ്ഞത്- രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രം എടുക്കുക. അതിലേക്ക് ചിക്കൻ കഷണങ്ങൾ, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചിക്കൻ കഷണങ്ങൾ മൃദുവാകുന്നതുവരെ വേവിക്കുക. ഇതിനുശേഷം ഇത് ഒരു ബ്ലെൻഡറിലിട്ട് അടിച്ചെടുത്ത് മാറ്റിവെക്കുക.

ഇനി ഒരു വലിയ പാനെടുത്ത് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ മൂന്നു മിനിറ്റോളം നന്നായി ഇളക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.

Signature-ad

ഇനി നേരത്തെ മാറ്റിവെച്ച ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ഉരുളക്കിഴങ്ങ് ചതച്ചത്, മല്ലിയില, കറിവേപ്പില, ഗരംമസാല, ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം അടുപ്പിൽ നിന്നിറക്കി തണുക്കാൻ വെക്കുക. ചൂട് മാറിയശേഷം ഇതെടുത്ത് എണ്ണ പുരട്ടിയ കൈയിൽ വച്ച് കട്ലറ്റിന്റെ രൂപത്തിൽ പരത്തിയെടുക്കുക. ഇവയോരോന്നും മുട്ട അടിച്ചെടുത്തതിലും പിന്നീട് ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക. ഇതിനുശേഷം ഇവ വെളിച്ചെണ്ണയിൽ നന്നായി ഫ്രൈ ചെയ്തെടുക്കുക.കട്ലറ് റെഡി.!!!

Back to top button
error: