KeralaNEWS

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവൻമരണ പോരാട്ടം

അവസാന നാലിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനി ശേഷിക്കുന്നത് നാല് മത്സരങ്ങൾ
 
 
എസ്‌എല്‍ ഫുട്ബോളില്‍ നാലു കളികൾ മാത്രം ശേഷിക്കെ ഇന്ന് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹെെദരാബാദുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.അവസാന കളിയില്‍ എടികെ മോഹന്‍ ബഗാനോട് വഴങ്ങിയ അപ്രതീക്ഷിത സമനില ബ്ലാസ്റ്റേഴ്സിനെ ഉലച്ചിട്ടുണ്ട്.എടികെ ബഗാനെതിരെ വിജയമുറപ്പിച്ചശേഷമാണ് സമനില വഴങ്ങിയത്.2–1ന് മുന്നിട്ടുനിന്നശേഷം ഇൻജുറി ടൈമിൽ സമനിലഗോള്‍ വഴങ്ങുകയായിരുന്നു.മറുവശത്ത് ഗോളടിച്ച്‌ മുന്നേറുകയാണ് ഹെെദരാബാദ്.മുന്‍ ബ്ലാസ്റ്റേഴ്സ് താരം ബര്‍തലോമിയോ ഒഗ്ബെച്ചെയുടെ മികവില്‍ എഫ്സി ഗോവയെ വീഴ്ത്തിയാണ് അവര്‍ സെമിയിലേക്ക് അടുത്തത്.
പതിനാറു കളികളിൽ നിന്നും 27 പോയിന്റുമായി അഞ്ചാമതാണ് നിലവിൽ ബ്ലാസ്റ്റേഴ്സ്.17 കളിയില്‍ 32 പോയിന്റാണ് ഹെെദരാബാദിന്.16 കളിയില്‍ 31 പോയിന്റുള്ള ജംഷഡ്പുര്‍ രണ്ടാമതും 30 പോയിന്റുള്ള എടികെ ബഗാന്‍ മൂന്നാമതുമുണ്ട്.17 കളിയില്‍ 28 പോയിന്റുമായി മുംബെെ സിറ്റി നാലാംസ്ഥാനത്തേക്ക് കയറി.പതിനെട്ടു കളിയില്‍ 26 പോയിന്റുള്ള ബംഗളൂരു എഫ്സി തൊട്ടുപിന്നിലുമുണ്ട്.

ബ്ലാസ്റ്റേഴ്സിന് ചെന്നെെയിന്‍, മുംബെെ സിറ്റി, ഗോവ ടീമുകളുമായാണ് മത്സരം ശേഷിക്കുന്നത്. ഇന്ന് ഹെെദരാബാദിനെ കീഴടക്കിയാല്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാം. മറിച്ചായാല്‍ സമ്മര്‍ദമുണ്ടാകും.

Back to top button
error: