FeatureLIFEMovie

കെ പി എ സി ലളിത – ഇന്നസന്റ് എന്ന മാജിക്‌

കുറെ കാലം മലയാള സിനിമയ്ക്ക് ജീവൻ കൊടുത്ത ചില പെൺ കഥാപാത്രങ്ങളുള്ളത്തിൽ കെ പി എ സി ലളിത ചെയ്തവയുടെ തട്ട് താണ് തന്നെയിരിക്കും.

 

സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ (Malayala Cinema) നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത്. കൊച്ചിയിലെ മകൻ്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

 

ഒരർത്ഥത്തിൽ മലയാള സിനിമയിലെ അത്ഭുതമായിരുന്നു കെപിഎസി ലളിത. മലയാള സിനിമയില്‍ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടന്‍ ഇന്നസെൻ്റിനായിരുന്നു. നിവധി സിനിമകളായിരുന്നു ഇവരുടേതായി പുറത്തിറങ്ങിയത്. മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍, കോട്ടയം കുഞ്ഞച്ചന്‍, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, പാപ്പി അപ്പച്ചാ, ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, l ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും ജനപ്രിയ ജോഡിയായി മലയാളികൾക്കു മുന്നിലെത്തി.

 

 

ശക്തമായ വേഷ സാന്നിദ്ധ്യമായിരുന്നു മലയാള സിനിമയിൽ കെപിഎസി ലളിത എന്ന അഭിനേത്രി. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ നിരവധി ശ്രദ്ധേമായ വേഷങ്ങളിലൂടെ കെപിഎസി ലളിത എന്ന അഭിനേത്രി ജനഹൃദയം കവർന്നു

Back to top button
error: