Month: February 2022

  • Kerala

    സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴിൽ സമയം പുനഃക്രമീകരിച്ചു

    സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയുന്നതിന് ഏപ്രില്‍ 30 വരെയുള്ള തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.ഇതുപ്രകാരം പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമവേളയായിരിക്കും.ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായിരിക്കും. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിട്ടുണ്ട്.

    Read More »
  • Kerala

    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത്, പ്രത്യേകിച്ച് തെക്കൻ- മധ്യകേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരം,പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത.കിഴക്കന്‍ കാറ്റ് സജീവമായതാണ് മഴ‌യ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കടുത്ത വേനല്‍ ചൂടില്‍ വലയുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായെത്തുന്ന വേന‌ല്‍ മഴ താത്‌കാലികമായെങ്കിലും വലിയ ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍.ഇന്നലെയും തെക്കൻ കേരളത്തിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചിരുന്നു.എന്നാൽ വേനൽമഴയ്ക്കൊപ്പം എത്തുന്ന ഇടിമിന്നലിനെ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

    Read More »
  • Kerala

    മലപ്പുറത്ത് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് തളർന്നു കിടക്കുന്ന അമ്മയുടെ മുന്നിൽ വച്ച്

    മലപ്പുറം: അരീക്കോട് കാവനൂരില്‍ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച്‌.പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ പോലും കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രി എത്തിയാണ് മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ്  ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.അമ്മയും മകളും വാടകക്ക് താമസിക്കുന്ന വീടിന്റെ കതക് ചവിട്ടി തുറന്ന് അകത്തു കടന്നായിരുന്നു പീഡനം. തൊട്ടടുത്ത് വച്ച്‌ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളര്‍ന്നു കിടക്കുന്ന അമ്മയ്ക്ക് നിസഹായയായി കരയാനേ കഴിയുമായിരുന്നുള്ളൂ.പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നു കളയുമെന്നും പ്രതി ഭീഷണിപ്പെടുത്തി.ഒടുവിൽ അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതേ യുവതിയെ മൂന്നു മാസം മുന്‍പും ഇയാൾ പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയപ്പാടു മൂലം പുറത്തു പറഞ്ഞിരുന്നില്ല.പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകളാണ് നിലവിലുള്ളത്.

    Read More »
  • Kerala

    കോട്ടയത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

    കോട്ടയം: ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം ഏറ്റതില്‍ പ്രതിഷേധിച്ച്‌ കോട്ടയം- എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.തലയോലപ്പറമ്ബില്‍ വെച്ച്‌ ഇന്നുരാവിലെ ബസ് ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ബസ് ഡ്രൈവറായ കടുത്തുരുത്തി സ്വദേശി രഞ്ജുവിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

    Read More »
  • Kerala

    മുഖം കാണിക്കാൻ സമയമായില്ല; മാസ്ക് ഉപയോഗം തുടരണം: ആരോഗ്യ വിദഗ്ധർ

    കൊറോണ വൈറസ്‌ ഭീഷണി കുറയുന്ന സാഹചര്യത്തില്‍ മാസ്ക് ഉപയോഗം പലരും ഇതിനകം വേണ്ടാന്നു വച്ചിട്ടുണ്ട്.രോഗ വ്യാപനത്തോത് ഒന്നില്‍ താഴെയെത്തിയാല്‍ മാസ്‌ക്‌ ഉപയോഗം പരിമിതപ്പെടാത്താമെന്നാണ് നിരീക്ഷണമെങ്കിലും തല്‍ക്കാലം മാസ്‌ക്‌ ഉപയോഗം തുടരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കോവിഡ്‌ 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നുതന്നെയാണ് ഇതിന്റെ കാരണം. മാസ്‌ക്‌ മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് കോവിഡ്‌ പകര്‍ച്ചവ്യാധി നേരിടാൻ രൂപികരിച്ച ഐ.എം.എ. ദേശീയ ടാസ്‌ക്‌ ഫോഴ്‌സ്‌ കോ ചെയര്‍മാന്‍ ഡോ. രാജീവ്‌ ജയദേവന്‍ പറയുന്നത്.മാസ്‌ക്‌ ധരിക്കുന്നത്‌ ഇപ്പോൾ  ശീലമായതുകൊണ്ട്‌ അത് തിടുക്കത്തില്‍ മാറ്റേണ്ടതില്ല.മാസ്‌ക്‌ ധരിക്കുന്നത്‌ ചിലർക്ക് ഇന്നും അപ്രിയമാണ് എന്നതാണ് മാസ്ക് മാറ്റാനുള്ള തിടുക്കത്തിനു പിന്നിലെ കാരണം.കോവിഡിന്റെ വകഭേദങ്ങള്‍ കുറേക്കാലം കൂടി തുടരും.അതുകൊണ്ട്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്‌ നല്ലതെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. ഒന്നില്‍ കുറഞ്ഞാല്‍ സംസ്‌ഥാനത്ത്‌ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക്‌ ധരിക്കുന്ന വിധത്തിലാക്കുന്ന കാര്യം സര്‍ക്കാരിന്‌ പരിഗണിക്കാവുന്നതാണെന്ന്‌ കോവിഡ്‌ രോഗ വിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടുന്നു.എന്നിരുന്നാലും…

    Read More »
  • Kerala

    ശരീരവും മനസ്സും കുളിര്‍പ്പിക്കാന്‍ പതിനാല് ജില്ലകളിലായി ഇതാ പതിനാല് വെള്ളച്ചാട്ടങ്ങൾ

    വേനല്‍ ചൂടിനെ നേരിടുവാനുള്ള ഓട്ടത്തിലാണ് എല്ലാവരും.സമയവും പണവും യാത്ര ചെയ്യാന്‍ മനസ്സും ഉള്ളവര്‍ കുളുവും മണാലിയും കാശ്മീരും ഒക്ക അടിച്ചുപൊളിക്കുവാന്‍ പോകുമ്പോള്‍ ഇത്തിരി മാത്രം സമയമുള്ളവരും സാധാരണക്കാരും എന്ത് ചെയ്യും? തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം എന്നല്ലാതെ മറ്റൊരു വഴി അവര്‍ക്കില്ല.ഇതാ വേനലിലെ ചൂടിനെ തോല്‍പ്പിക്കാന്‍ പതിനാല്  ജില്ലകളിലുമുള്ള,ഒന്നു മനസ്സുവെച്ചാൽ പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ …മഴ ബാക്കിവെച്ചു പോയ നീർച്ചാലുകളാണ് ഇപ്പോൾ വെള്ളച്ചാട്ടങ്ങൾ എങ്കിൽ പോലും അത് നമുക്ക് തരുന്ന ഊർജ്ജം ചില്ലറയാകില്ല.പ്രത്യേകിച്ച് വീട്ടിൽ കെട്ടിയിട്ട ഈ കെട്ട കൊറോണക്കാലത്ത് ! തിരുവനന്തപുരം-മീന്‍മുട്ടി വെള്ളച്ചാട്ടം   വിതുരയ്ക്കും പൊന്‍മുടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സാഹസികര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒന്നാണ്. കാടിനുള്ളിലൂടെ കിലോമീറ്ററുകള്‍ നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ ഗൈഡുകളെ ആശ്രയിക്കേണ്ടി വരും. കല്ലാര്‍ നദിയില്‍ നിന്നും ഉത്ഭവിക്കുന്ന കുറേ വെള്ളച്ചാട്ടങ്ങളില്‍ ഒന്നുമാത്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം അഥവാ മീനുമുട്ടി വെള്ളച്ചാട്ടം. പല തട്ടുകളിലായി താഴേക്ക്…

    Read More »
  • India

    ദല്‍ഹിയിലെ കടുത്ത അന്തരീക്ഷ മലിനീകരണം, സര്‍ക്കാര്‍ എല്ലാ വാഹനങ്ങളും ഇലക്ടിക്ക് ആക്കി

    ന്യൂഡല്‍ഹി: വായു മലിനീകരണ തോത് കുറക്കുന്നതിനായി ദല്‍ഹിയിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയ ഡീസല്‍, പെട്രോള്‍ വാഹനങ്ങളെല്ലാം മാറ്റി പകരം പുതിയ ഇലക്ട്രിക് വാഹനങ്ങല്‍ നിരത്തിലിറക്കി. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമായി പൊതുഭരണ വകുപ്പ് 12 ഇലക്ട്രിക് വാഹനങ്ങളാണ് വാങ്ങിയത്. നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ മറ്റു സര്‍ക്കാര്‍ വാഹനങ്ങൾ പൊളിക്കാനായി നല്‍കി. പകരം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ നടന്നു വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ഉന്നത പരിസ്ഥിതി കോടതിയായ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ഡീസല്‍ വാഹനങ്ങള്‍ക്ക് 10 വര്‍ഷവുമാണ് കാലാവധി. ഈ കാലാവധിക്കു ശേഷം ഇവ നിരത്തിലിറക്കാന്‍ പാടില്ല. ദല്‍ഹി സര്‍ക്കാര്‍ 2020ല്‍ തന്നെ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പല സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്കു പകരം പുതുതായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങി വരുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുതല്‍ ആയതിനാല്‍ ഘട്ടംഘട്ടമായാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

    Read More »
  • LIFE

    ഹോളി ഫാദർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

      അമേരിക്കൻ മലയാളിയായ രാജു തോട്ടം,മറീന മൈക്കിൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദൃശ്യ മാധ്യമ രംഗത്ത് ഏറേ ശ്രദ്ധേയനായ ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ” ഹോളി ഫാദർ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത സംവിധായകൻ സിബി മലയിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഭരതം ആർട്ട്സിന്റെ ബാനറിൽ അമ്പിളി അനിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മിഥുൻ രാജ് തോട്ടം, രാജീവ് രംഗൻ ,പ്രകാശ് പയ്യാനക്കൽ, റിയ,പ്രീജ,പ്രഗ്യ തുടങ്ങിയവരും അഭിനയിക്കുന്നു. ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ ജീവിക്കുന്ന അറുപതു വയസ്സുള്ള, മറവി രോഗത്തിൽ (ഡിമെൻഷ്യ) പെട്ടുപോയ റൊസാരിയോ എന്ന പിതാവിനെ,ശുശ്രൂഷിക്കാൻ തനിയ്ക്ക് ലഭിച്ച അമേരിക്കൻ സ്‌കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ച ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് “ഹോളി ഫാദർ ” എന്ന ചിത്രത്തിൽ ദ്യശൃവൽക്കരിക്കുന്നത്. രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ-സോബിൻ കെ സോമൻ, പശ്ചാത്തല സംഗീതം-കൈലാസ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിതിൻ തോട്ടത്തിൽ. പ്രൊഡക്ഷൻ…

    Read More »
  • Kerala

    കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം അടിസ്ഥാനരഹിതം – മുഖ്യമന്ത്രി

      സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്‍. ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും എതിരെ പോലീസ് കര്‍ശന നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 21.02.2022 വരെ സംസ്ഥാനത്ത് 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തിരിച്ചറിഞ്ഞ 92 പ്രതികളില്‍ 73 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 18.05.2011 മുതല്‍ 24.05.2016 വരെയുള്ള UDF സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 35 രാഷ്ട്രീയ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ LDF സര്‍ക്കാരിന്റെ കാലത്ത് (25.05.2016 മുതല്‍ 19.05.2021 വരെ) സംസ്ഥാനത്ത് ആകെ 26 രാഷ്ട്രീയ കൊലപാതക കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കണ്ണൂര്‍ സിറ്റി ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പുന്നോല്‍ താഴെ വയല്‍ എന്ന…

    Read More »
  • Breaking News

    “ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?” നടിഅമേയ മാത്യു ആഞ്ഞടിക്കുന്നു

    ‘കരിക്കി’ൻ്റെ വെബ് സീരീസിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അമേയ മാത്യൂ. പിന്നീട് ‘ഒരു പഴയ ബോംബ് കഥ’, ‘ആട് 2’ എന്നീ സിനിമകളിലൂടെ ചലച്ചിത്രരംഗത്തെത്തി. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ഏത് വേദിയിലും വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത അമേയ സമൂഹമാധ്യമങ്ങളിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ആ ചിത്രങ്ങള്‍ക്കു നല്‍കുന്ന അടിക്കുറിപ്പിന്റെ പേരിലും ശ്രദ്ധ നേടാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നടി നല്‍കിയ അടിക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചര്‍ച്ചയായി മാറിയിരിക്കുന്നു ഇപ്പോള്‍. ഈ ഘട്ടത്തിൽ മലയാളിയുടെ കപട സദാചാര ചിന്തയെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്തുന്നത് നന്നായിരിക്കും. അന്യന്റെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിന്റെ പേരാണോ സദാചാരം എന്നത്…? അതിഭീകരമായ സാമൂഹിക ജീര്‍ണ്ണതയിലേക്കാണ് കേരളത്തിലെ ‘സദാചാരപോലീസ്’ വഴി തുറന്നുകൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപെടുന്നു എന്നത് വൻ ദുരാവസ്ഥയാണ്. എന്തൊക്കെയാണ് ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങൾ എന്ന ബോധമില്ലായ്മ തന്നെയാണ്, സദാചാര അക്രമങ്ങളുടെ ഇരകകള്‍പോലും ഇതിനെതിരെ മൗനം…

    Read More »
Back to top button
error: