Month: February 2022

  • Kerala

    ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ ജോലിക്ക് അപേക്ഷിക്കാം

    ഭുവനേശ്വർ: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് 756 തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെല്‍ ഭുവനേശ്വറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇപ്പോൾ അപേക്ഷിക്കാം.ഉദ്യോഗാര്‍ഥി 10-ാം ക്ലാസ് അല്ലെങ്കില് അതിന് തുല്യമായ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം.ഉദ്യോഗാര്‍ഥിയുടെ ഐടിഐ മാര്ക്കിന്റെയും മെട്രിക്കുലേഷന് മാര്ക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മാര്ച്ച്‌ 7 വൈകുന്നേരം 5 മണി വരെയാണ്.അപേക്ഷിക്കുന്നവർ  15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വെബ്സൈറ്റ്: https://www.rrcbbs.org.in [email protected]. ഫോണ്‍ നമ്ബര്‍:06742303106

    Read More »
  • Kerala

    അഫ്ഗാന്‍ ജനതയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ

    യുദ്ധം തകർത്തെറിഞ്ഞ അഫ്ഗാനിലെ ജനതയ്ക്ക് കൈത്താങ്ങായി ഇന്ത്യ.2500 മെട്രിക് ടണ്‍ ഗോതമ്ബാണ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ജലാലാബാദ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന യുഎന്‍ ഫുഡ് പ്രോഗ്രാമിന് കൈമാറിയത്.50 ട്രക്കുകളിലായി അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യക്കാരുടെ സമ്മാനം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളോടെയാണ് ഗോതമ്ബ് ലോഡുകള്‍ അഫ്ഗാനിലേക്ക് എത്തിച്ചത്. പഞ്ചാബിലെ അഠാരിയില്‍ നിന്നും തിങ്കളാഴ്ച തിരിച്ച ഗോതമ്ബ് ലോഡുകള്‍ പാകിസ്താനിലൂടെ ടോര്‍ഖാം അതിര്‍ത്തിവഴി ഇന്ന് അഫ്ഗാനില്‍ എത്തി.

    Read More »
  • Lead News

    ലോകം യുദ്ധഭീതിയിലേക്കോ? ക്രൂഡോയിൽ വിലയിൽ വൻ വർധന.

    യുക്രൈന്‍- റഷ്യ സംഘര്‍ഷം ലോകമാകെ ആശങ്ക പരാതിയിരിക്കുകയാണ്. ഈ പ്രതിസന്ധി ഓഹരി വിപണിയെയും കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.അതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ഇന്ധന വിലയും ഉയർന്നേക്കാം   ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന് അടുത്താണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ യുദ്ധ സമാന സാഹചര്യം ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം.   ആറ് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുതിച്ചുയരുന്നത്. 2014 സെപ്റ്റംബറിലെ വര്‍ധനവിന് ശേഷം എണ്ണവില ബാരലിന് 100 ഡോളര്‍ നിലവാരത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തില്‍ ഓഹരി വിപണിയെ പുറകോട്ട് വലിച്ചത് യുദ്ധഭീതിയായിരുന്നു. ഇന്ത്യയിലും ഇതിന്റെ ആഘാതം പ്രകടമായിരുന്നു. ക്രൂഡ് ഓയില്‍ വില ഇനിയുമുയര്‍ന്നാല്‍ പെട്രോള്‍ ഡീസല്‍ വില രാജ്യത്ത് വര്‍ധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.     നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ്…

    Read More »
  • LIFE

    തമിഴ്‌നാട്ടില്‍ ബിഗ് റിലീസിനൊരുങ്ങി അജിത്ത് ചിത്രം ‘വലിമൈ’

    തമിഴ്‌നാട്ടില്‍ ബിഗ് റിലീസിനൊരുങ്ങി അജിത്ത് ചിത്രം ‘വലിമൈ’. തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്‌നാട്ടില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ. ടിക്കറ്റിന്റെ ആവശ്യം അനുസരിച്ച് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും. അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസാണ് വലിമൈ. ചിത്രം നാളെ തിയേറ്ററുകളിലെത്തും. കേരളത്തിലും ചിത്രം റിലീസിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ ആരംഭിച്ച അഡ്വാന്‍സ് ബുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രി റിലീസ് ബിസിനസ് മാത്രമായി 300 കോടി വലിമൈ നേടിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.  

    Read More »
  • Feature

    ഉരുളക്കിഴങ്ങിനുണ്ട് ഗുണങ്ങളേറെ.!

    നമ്മുടെ ഭക്ഷണ മേശകളിൽ നമ്മൾ പേടിയോടെ കാണുന്ന ഒരു ഭക്ഷണ വസ്തുവാണ് ഉരുളക്കിഴങ്ങ്. പതിവായ ഉപയോഗം ശരീര ഭാരം കൂട്ടുമോ എന്നതാണ് നമ്മിൽ പലരുടെയും ഭയം. എന്നാൽ അത് ശെരിയല്ല. യഥാർത്ഥത്തിൽ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമാണ് ഉരുളക്കിഴങ്ങെന്നാണ് വിദ​ഗ്ധർ പറയുന്നത്.       ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലാണെന്നും അതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും പറയുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും.   ഉരുളക്കിഴങ്ങ് പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് പഞ്ചസാരയെ ഉയർന്ന നിരക്കിൽ വിഘടിപ്പിച്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഉരുളക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.       എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും. രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് മികച്ചതാണ്.…

    Read More »
  • India

    ദാവൂദ് ഇബ്രാഹിമുമായി ബന്ധം?മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ

      മുതിര്‍ന്ന എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തു. ഇഡിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് വസതിയിലെത്തി അന്വേഷണത്തിനായി കൊണ്ടുപോയ ശേഷം ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് ചോദ്യം ചെയ്യുന്നവരെ ഉപദ്രവിക്കാനുള്ള നീക്കമാണ് ഇതെന്നായിരുന്നു സംഭവത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികള്‍ മുസ്‌ലിങ്ങളാണെങ്കില്‍ അവരെ ദാവൂദുമായി ബന്ധപ്പെടുത്തുന്നത് ഇവരുടെ ശീലമാണെന്നും പവാര്‍ പ്രതികരിച്ചു.  

    Read More »
  • Kerala

    ഡിഎംകെ തേരോട്ടത്തിലും ഒട്ടും മോശമാകാതെ ഘടകകക്ഷികൾ

    തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ഡി എം കെ തരംഗത്തിലും തങ്ങളുടെ നില മെച്ചപ്പെടുത്തി ഘടകകക്ഷികൾ.കോണ്‍ഗ്രസ് 592, സി പി എം 166, സി പി ഐ 58, ലീഗ് 41 എന്നിങ്ങനെയാണ് ഘടകകക്ഷികൾ ജയിച്ചുകയറിയത്. അതേസമയം 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെക്കുണ്ടായത്.ചെറു കക്ഷികളായ പി എം കെ, നാം തമിലര്‍ കച്ചി, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്തിന്റെ ഡി എം ഡി കെ, ടി ടി വി ദിനകരന്റെ എ എം എം കെ തുടങ്ങിയ കക്ഷികള്‍ക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ആകെ 308 സീറ്റാണ് ബി ജെ പി വിജയിച്ചത്. ഇതില്‍ 200 ഉം കന്യാകുമാരി ജില്ലയില്‍ നിന്നാണ്. മറ്റിടങ്ങളിലെല്ലാം ബി ജെ പിക്ക് നിരാശയായിരുന്നു ഫലം.

    Read More »
  • Kerala

    (no title)

    പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി എ ഗ്രൂപ്പിന്റെ രഹസ്യയോഗം. യോഗം കോണ്‍ഗ്രസ് പുനഃസംഘടന നടക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യോഗം നടന്നത്. മാധ്യമങ്ങള്‍ എത്തിയതറിഞ്ഞ് മൈക്ക് കണക്ട് ചെയ്ത് നേതാക്കള്‍ വിഷയം മാറ്റി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെ നേതാക്കള്‍ തടയുകയും ചെയ്തു. ഗ്രൂപ്പ് യോഗങ്ങള്‍ പാടില്ലെന്ന കെപിസിസി നിര്‍ദ്ദേശം ലംഘിച്ചായിരുന്നു യോഗം  

    Read More »
  • Kerala

    അങ്ങനെ ആ മനോഹര കാട്ടുപാതയ്ക്കു മീതെയും കുരുക്ക് വീണു 

    മുള്ളി-മഞ്ചൂർ റൂട്ടിൽ യാത്രാനിരോധനം ഏർപ്പെടുത്തി തമിഴ്നാട്   പണ്ട് ടിപ്പുസുൽത്താന്റെ ഭരണകാലത്ത് പാലക്കാട് നിന്നും ഊട്ടിയിലേക്ക് പോകാൻ നിർമിച്ച എളുപ്പവഴി ആയിരുന്നു മുള്ളി-മഞ്ചൂർ റോഡ്.പിൽക്കാലത്ത് അത് മാവോയിസ്റ്റുകളുടെ ഇടമാണെന്ന്  അറിഞ്ഞ് അതുവഴി ആരും പോകാതെയായി.ഇന്ന്‌ കേരളം, അതിർത്തിയായ മുള്ളി വരെയുള്ള  പാത ഏറ്റെടുത്തു നല്ല രീതിയിൽ റോഡ് പണിഞ്ഞു വരുന്നു.ഒരു പക്ഷെ ആ റോഡ് പണി കഴിയുന്നതോടെ കേരളത്തിലെ ഒട്ടു മിക്ക സഞ്ചാരികളും ഊട്ടിയിലേക്കുള്ള യാത്രയ്ക്ക് ഈ വഴി തിരഞ്ഞെടുത്തേയ്ക്കാം.അതാകാം ഒരുപക്ഷെ തമിഴ്‌നാടിനെ ചൊടിപ്പിക്കുന്ന പ്രശ്നവും.മുള്ളിയിൽ നിന്ന് ഊട്ടിയിലേക്ക് 60 കിലോമീറ്റര്‍ മാത്രമാണ് ‍ദൂരം. കോയമ്പത്തൂര്‍ ഡിഎഫ്‌ഒ അശോക് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോൾ യാത്രക്കാരെ അതിർത്തിയിൽ തടയുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.വിനോദ സഞ്ചാരികളെ മാത്രമാണ് തടയുന്നതെന്നും തദ്ദേശീയര്‍ക്ക് യാത്രാവിലക്കില്ലെന്നുമാണ് വിശദീകരണം. കാടും മഞ്ഞും നയാനന്ദകരമായ കാഴ്ചകളും നിറഞ്ഞ ഒരു പാതയാണ് മണ്ണാർക്കാട്– മുള്ളി– മഞ്ഞൂർ– ഊട്ടി റൂട്ട്.മലയാളികൾക്ക് കോയമ്പത്തൂർ, മേട്ടുപ്പാളയം, കൂനൂർ വഴി  പോകുന്നതിനേക്കാളും വളരെയെളുപ്പം ഊട്ടിയിൽ എത്താൻ കഴിയുന്ന ഒരു…

    Read More »
  • NEWS

    യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യോ​ട് കൂ​ടു​ത​ൽ അ​ടു​ത്ത് റ​ഷ്യ​ൻ സൈ​ന്യം

    യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യോ​ട് കൂ​ടു​ത​ൽ അ​ടു​ത്ത് റ​ഷ്യ​ൻ സൈ​ന്യം. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പം റ​ഷ്യ​ൻ സൈ​ന്യം നി​ല​യു​റ​പ്പി​ച്ച​തി​ന്‍റെ സാ​റ്റ്‌​ലൈ​റ്റ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. മാ​ക്‌​സ​ര്‍ ടെ​ക്‌​നോ​ള​ജീ​സാ​ണ് ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ ബ​ലാ​റ​സി​ലും യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​ധി​ക സൈ​നി​ക വി​ന്യാ​സം. തെ​ക്ക​ൻ ബെ​ലാ​റ​സി​ലെ മോ​സി​റി​ന​ടു​ത്തു​ള്ള ഒ​രു ചെ​റി​യ വ്യോ​മ​താ​വ​ള​ത്തി​ൽ 100-ല​ധി​കം വാ​ഹ​ന​ങ്ങ​ളും ഡ​സ​ൻ ക​ണ​ക്കി​ന് സൈ​നി​ക കൂ​ടാ​ര​ങ്ങ​ളും പു​തി​യ ചി​ത്ര​ത്തി​ൽ കാ​ണാം. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 40 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ഈ ​വ്യോ​മ​താ​വ​ളം. പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ലെ പോ​ഷെ​പി​ന് സ​മീ​പം കൂ​ടു​ത​ൽ വി​ന്യാ​സ​ത്തി​നാ​യി പ്ര​ദേ​ശ​ത്തെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തും ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ണ്. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള ബെ​ൽ​ഗൊ​റോ​ഡി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പു​തി​യ സൈ​നി​ക​രെ​യും ഉ​പ​ക​ര​ണ​ങ്ങ​ളും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

    Read More »
Back to top button
error: