തമിഴ്‌നാട്ടില്‍ ബിഗ് റിലീസിനൊരുങ്ങി അജിത്ത് ചിത്രം ‘വലിമൈ’. തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്‌നാട്ടില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ. ടിക്കറ്റിന്റെ ആവശ്യം അനുസരിച്ച് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും. അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസാണ് വലിമൈ. ചിത്രം നാളെ തിയേറ്ററുകളിലെത്തും.
കേരളത്തിലും ചിത്രം റിലീസിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ ആരംഭിച്ച അഡ്വാന്‍സ് ബുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രി റിലീസ് ബിസിനസ് മാത്രമായി 300 കോടി വലിമൈ നേടിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.