KeralaNEWS

അങ്ങനെ ആ മനോഹര കാട്ടുപാതയ്ക്കു മീതെയും കുരുക്ക് വീണു 

മുള്ളി-മഞ്ചൂർ റൂട്ടിൽ യാത്രാനിരോധനം ഏർപ്പെടുത്തി തമിഴ്നാട്
 
ണ്ട് ടിപ്പുസുൽത്താന്റെ ഭരണകാലത്ത് പാലക്കാട് നിന്നും ഊട്ടിയിലേക്ക് പോകാൻ നിർമിച്ച എളുപ്പവഴി ആയിരുന്നു മുള്ളി-മഞ്ചൂർ റോഡ്.പിൽക്കാലത്ത് അത് മാവോയിസ്റ്റുകളുടെ ഇടമാണെന്ന്  അറിഞ്ഞ് അതുവഴി ആരും പോകാതെയായി.ഇന്ന്‌ കേരളം, അതിർത്തിയായ മുള്ളി വരെയുള്ള  പാത ഏറ്റെടുത്തു നല്ല രീതിയിൽ റോഡ് പണിഞ്ഞു വരുന്നു.ഒരു പക്ഷെ ആ റോഡ് പണി കഴിയുന്നതോടെ കേരളത്തിലെ ഒട്ടു മിക്ക സഞ്ചാരികളും ഊട്ടിയിലേക്കുള്ള യാത്രയ്ക്ക് ഈ വഴി തിരഞ്ഞെടുത്തേയ്ക്കാം.അതാകാം ഒരുപക്ഷെ തമിഴ്‌നാടിനെ ചൊടിപ്പിക്കുന്ന പ്രശ്നവും.മുള്ളിയിൽ നിന്ന് ഊട്ടിയിലേക്ക് 60 കിലോമീറ്റര്‍ മാത്രമാണ് ‍ദൂരം.
കോയമ്പത്തൂര്‍ ഡിഎഫ്‌ഒ അശോക് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോൾ യാത്രക്കാരെ അതിർത്തിയിൽ തടയുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.വിനോദ സഞ്ചാരികളെ മാത്രമാണ് തടയുന്നതെന്നും തദ്ദേശീയര്‍ക്ക് യാത്രാവിലക്കില്ലെന്നുമാണ് വിശദീകരണം.
കാടും മഞ്ഞും നയാനന്ദകരമായ കാഴ്ചകളും നിറഞ്ഞ ഒരു പാതയാണ് മണ്ണാർക്കാട്– മുള്ളി– മഞ്ഞൂർ– ഊട്ടി റൂട്ട്.മലയാളികൾക്ക് കോയമ്പത്തൂർ, മേട്ടുപ്പാളയം, കൂനൂർ വഴി  പോകുന്നതിനേക്കാളും വളരെയെളുപ്പം ഊട്ടിയിൽ എത്താൻ കഴിയുന്ന ഒരു റൂട്ടുമാണിത്.പാലക്കാട് ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് മുള്ളി ചെക്ക്പോസ്റ്റ്‌ വരുന്നത്.പാലക്കാടിനേയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന ചെക്ക് പോസ്റ്റാണിത്.ഇതുവഴിയുള്ള യാത്രയ്ക്കാണ് തമിഴ്നാട് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Back to top button
error: