KeralaNEWS

ഡിഎംകെ തേരോട്ടത്തിലും ഒട്ടും മോശമാകാതെ ഘടകകക്ഷികൾ

മിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ഡി എം കെ തരംഗത്തിലും തങ്ങളുടെ നില മെച്ചപ്പെടുത്തി ഘടകകക്ഷികൾ.കോണ്‍ഗ്രസ് 592, സി പി എം 166, സി പി ഐ 58, ലീഗ് 41 എന്നിങ്ങനെയാണ് ഘടകകക്ഷികൾ ജയിച്ചുകയറിയത്.
അതേസമയം 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെക്കുണ്ടായത്.ചെറു കക്ഷികളായ പി എം കെ, നാം തമിലര്‍ കച്ചി, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്തിന്റെ ഡി എം ഡി കെ, ടി ടി വി ദിനകരന്റെ എ എം എം കെ തുടങ്ങിയ കക്ഷികള്‍ക്കൊന്നും നേട്ടമുണ്ടാക്കാനായില്ല.

കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ആകെ 308 സീറ്റാണ് ബി ജെ പി വിജയിച്ചത്. ഇതില്‍ 200 ഉം കന്യാകുമാരി ജില്ലയില്‍ നിന്നാണ്. മറ്റിടങ്ങളിലെല്ലാം ബി ജെ പിക്ക് നിരാശയായിരുന്നു ഫലം.

Back to top button
error: