KeralaNEWS

ഐഎസ്‌എല്ലില്‍ ഹൈദരാബാദിനൊപ്പം സെമിയിൽ കടക്കാൻ മത്സരിക്കുന്നത് അഞ്ചു ടീമുകൾ

എസ്‌എല്ലില്‍ സെമി ഉറപ്പിച്ച ആദ്യ ടീം ഹൈദരാബാദ് എഫ്‌സിയാണ്.ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചതോടെ 35 പോയിന്റുമായി അവർ സുരക്ഷിത സ്ഥാനത്ത് എത്തി.മറ്റ് മൂന്ന് സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്.പോയിന്‍റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി 31 പോയിന്‍റുള്ള ജംഷഡ്‌പൂരും 30 പോയിന്‍റുള്ള എടികെ മോഹന്‍ ബഗാനും കുറച്ചുകൂടി സുരക്ഷിതമായ നിലയിലാണ്. നാല് കളി വീതം അവര്‍ക്ക് ബാക്കിയുണ്ട്.
അതേസമയം ബ്ലാസ്റ്റേഴ്‌സിന്‍റെ സെമിപ്രവേശം മുംബൈ,ബംഗളൂരു ടീമുകളുടെ പ്രകടനം അനുസരിച്ചാകും.17 കളിയില്‍ 28 പോയിന്‍റാണ് നാലാമതുള്ള മുംബൈ സിറ്റിക്കുള്ളത്.അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് 17 കളിയില്‍ 27 പോയിന്‍റാണ് സമ്ബാദ്യം. ആറാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്ക് 18 കളിയില്‍ 26 പോയിന്‍റും ഉണ്ട്.

Back to top button
error: