KeralaNEWS

ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്തനായ ചങ്ങാതി:റഷ്യ

യുക്രൈനിലെ രണ്ട് റഷ്യന്‍ വിമത മേഖലകളെ സ്വതന്ത്രമായി പ്രഖ്യാപിച്ചതിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ.യുക്രൈനിലേയ്ക്കുള്ള റഷ്യന്‍ അധിനിവേശ ശ്രമത്തിന് പിന്നാലെ അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ യുഎന്‍ തീരുമാനിച്ചിരുന്നു.ഇതില്‍ സംസാരിച്ച ഇന്ത്യന്‍ പ്രതിനിധി റഷ്യയുടെ നീക്കത്തെ അപലപിക്കാന്‍ തയ്യാറായിരുന്നില്ല.ഇന്ത്യ മൗനം പാലിച്ചിരുന്നാലും പ്രതിരോധ മേഖലയില്‍ റഷ്യ എന്നും ഇന്ത്യയുടെ പങ്കാളിയായിരിക്കുമെന്ന് ഇതിന് പിന്നാലെ റഷ്യന്‍ വക്താവ് വ്യക്തമാക്കി.വിദേശകാര്യം നോക്കുന്ന റോമന്‍ ബാബുഷ്‌കിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ അമേരിക്കയോട് ചേര്‍ന്ന് യൂറോപ്യന്‍ യൂണിയനും ആസ്‌ട്രേലിയയും റഷ്യക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പ്രതിരോധ മേഖലയില്‍ ഉപരോധങ്ങള്‍ വന്നേക്കാമെന്ന ആശങ്കയിലാണ് ഇന്ത്യ ഉക്രൈന്‍ വിഷയത്തില്‍ പക്ഷം ചേരാതെ നില്‍ക്കുന്നത്.ഉക്രൈന്‍ വിഷയം ഇന്ത്യ-റഷ്യ ബന്ധത്തെ ബാധിക്കില്ലെന്നും ബന്ധം ഇതേ രീതിയില്‍ തുര്‍ന്നുപോകുമെന്നും റഷ്യന്‍ വക്താവ് പറഞ്ഞു.

Back to top button
error: