Month: February 2022
-
Culture
വൈഷ്ണവം സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്
പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്കാരം പ്രശസ്ത നിരൂപകയായ ഡോ. എം. ലീലാവതിക്ക് നല്കാൻ തീരുമാനിച്ചു. 1,11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കവിയുടെ ജന്മദിനമായ ജൂൺ 2-ന് സമർപ്പിക്കുന്നു. ആർ. രാമചന്ദ്രൻ നായർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്കാരത്തിന് ലീലാവതി ടീച്ചറെ തെരഞ്ഞെടുത്തത്. മലയാളകവിതയിലെ മാറിവരുന്ന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തിൽ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ മുൻകൂർ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള നിരൂപകയാണ് ഡോ. എം. ലീലാവതി എന്ന് ജൂറി അഭിപ്രായപ്പെട്ടു.
Read More » -
Kerala
മകളുടെ ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല, പ്രകോപിതനായ യുവാവ് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ വീട് അടിച്ചുതകര്‍ത്തു
കൊട്ടാരക്കര: എഴുകോൺ ഇടയ്ക്കിടം കിണറുമുക്കിൽ വൈഷ്ണവത്തിൽ പ്രതാപ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയ യുവാവിനെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു സദനത്തിൽ ജിഷ്ണു (27) വാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വെളുപ്പിന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതാപന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ജിഷ്ണു വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ അടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് പ്രതാപനും ഭാര്യ ശ്രീകുമാരിയും പുറത്തിറങ്ങി വന്നത്. ഉടൻ അസഭ്യങ്ങൾ വിളിച്ചുകൊണ്ട് പ്രതി വീട്ടുമുറ്റത്ത് കിടന്ന ഇരുമ്പുകമ്പിയുമായി ശ്രീകുമാരിയേയും പ്രതാപനേയും ആക്രമിച്ചു. അതിനുശേഷം ജിഷ്ണു വീടിന്റെ ജനൽ പാളികൾ അടിച്ചുതകർത്തു. പിന്നീട് മുറ്റത്ത് കിടന്ന ആൾട്ടോ കാർ, സ്വിഫ്റ്റ് കാർ, ആക്ടീവ സ്കൂട്ടർ, പിക്കപ്പ് വാൻ, ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ, എന്നിവയും കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു. ഈ ദമ്പതികളുടെ മകളുടെ ഫോൺ നമ്പർ ജിഷ്ണുവിനു കൊടുക്കാത്തതിലുള്ള വിരോധത്താലാണത്രേ ഇയാൾ അതിക്രമം നടത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പ്രതാപനും…
Read More » -
Health
മൂക്കില്‍ പല്ല് മുളച്ചു..! ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
ന്യൂയോര്‍ക്ക്: മൂക്കില്‍ പല്ലു മുളയ്ക്കുന്ന കാലം എന്നത് ഇനി അതിശയോക്തിയല്ല. മൗണ്ട് സിനായിലെ ഓട്ടോലാറിംഗോളജി ക്ലിനിക്കില്‍ എത്തിയപ്പോഴാണ് 11 മില്ലിമീറ്റര്‍ നീളമുള്ള പല്ല് വലത്തേ മൂക്കിലേക്കു വളര്‍ന്നുകയറിയത് രോഗി അറിഞ്ഞത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. വര്‍ഷങ്ങളായി വലതു മൂക്കിലൂടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന മുപ്പത്തെട്ടുകാരന് ഇതല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. ‘എക്ടോപ്പിക് ടൂത്ത്’ എന്നു ഡോക്ടര്‍മാര്‍ വിളിക്കുന്ന ഈ പല്ല് എടുത്തുകളഞ്ഞതോടെ ശ്വാസതടസ്സം നീങ്ങി. മൂക്കിനുള്ളിലേക്കു ക്യാമറ കടത്തിയുള്ള റിനോസ്‌കോപ്പിയിലൂടെയാണ് ഡോക്ടര്‍മാരായ സാഗര്‍ ഖന്ന, മൈക്കല്‍ ടേണര്‍ എന്നിവര്‍ ശസ്ത്രക്രിയ നടത്തിയത്. അത്യപൂര്‍വമായ ഈ കേസിന്റെ വിശദാംശങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More » -
റഷ്യ-യുക്രൈന്‍ യുദ്ധം: ഓഹരി സൂചികകള്‍ കൂപ്പുകുത്തുന്നു; എണ്ണയുടെ വില കുതിച്ചുയരുന്നു
മുംബൈ: റഷ്യ യുക്രൈനെതിരേ യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി സൂചികകള്‍ കൂപ്പുകുത്തുന്നു. മുംബൈ സൂചികയായ സെന്‍സെക്‌സ് വ്യാപാരത്തുടക്കത്തില്‍ തന്നെ രണ്ടര ശതമാനത്തിലേറെ താഴ്ന്നു. നിഫ്റ്റിയും ഇടിവുണ്ടായി. ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ. സെന്‍സെക്‌സ് 1800 പോയിന്റോളവും നിഫ്റ്റി അഞ്ഞൂറിലേറെയും പോയിന്റാണ് ഇടിഞ്ഞത്. എല്ലാ മേഖലയിലുമുള്ള ഓഹരികള്‍ തകര്‍ച്ച നേരിട്ടു. എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ താഴ്ന്നത്. ഈ ഓഹരികള്‍ ഒരു മണിക്കൂറിനകം എട്ടു ശതമാനത്തോളം ഇടിഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചു കയറി. ബ്രെന്‍ഡ് ക്രൂഡ് നൂറു ഡോളറിനു മുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് നൂറു ഡോളര്‍ കടക്കുന്നത്.
Read More » -
Business
ഓഹരി നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസം; നാളെ മുതല്‍ ഓഹരി വിപണി ടി+1 സെറ്റില്‍മെന്റ് സംവിധാനത്തിലേക്ക്
മുബൈ: റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തില്‍ ആടി ഉലയുന്ന ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസമായി സെറ്റില്‍മെന്റ് സംവിധാനത്തില്‍ മാറ്റം വരുന്നു. ടി+2 സെറ്റില്‍മെന്റില്‍നിന്ന് ടി+1 സെറ്റില്‍മെന്റിലേക്ക് ഓഹരി വിപണികള്‍ മാറുന്നു. ഓഹരി വിപണിയിലെ ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്യുന്നതിനുള്ള സംവിധാനത്തിന്റെ പുതിയ മാറ്റം ഫെബ്രുവരി 25 മുതല്‍ നടപ്പാക്കും. നിലവില്‍ ഓഹരി ഇടപാടുകള്‍ പൂര്‍ണമാകുന്നതിന് ട്രേഡിംഗ് ചെയ്ത ദിവസം കൂടാതെ രണ്ട് ദിവസമാണ് ആവശ്യമായി വരുന്നത്. ടി+1 സംവിധാനം നടപ്പാക്കുന്നതോടെ ഇടപാട് കഴിഞ്ഞ് ഒരു ദിവസത്തിനകം സെറ്റില്‍മെന്റ് പൂര്‍ണമാകും. ആദ്യഘട്ടത്തില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 100 ഓഹരികളുടെ ഇടപാടിലാണ് ടി+1 സംവിധാനം നടപ്പാക്കുക. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 500 കമ്പനികളുടെ ഇടപാടുകള്‍ വീതം ഈ രീതിയിലേക്ക് മാറ്റും. ഇതുവഴി ടി+1 സെറ്റില്‍മെന്റ് സൈക്കിളിന് കീഴില്‍ വരുന്ന സ്റ്റോക്കുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് അവരുടെ പണമോ ഓഹരികളോ 24 മണിക്കൂറിനുള്ളില്‍ ഡെലിവര്‍ ചെയ്യപ്പെടും. അടുത്ത ആറ് മാസത്തിനുള്ളില്‍ എന്‍എസ്ഇയുടെ 285 സ്റ്റോക്കുകളുമായി…
Read More » -
Kerala
ആര്‍.എസ്.എസ് നേതാവിനെ പ്രേമിച്ച് വിവാഹം കഴിച്ചു, സി.പി.എംകാരി പഞ്ചായത്ത് മെംബര്‍ സ്ഥാനം രാജിവച്ചു
പ്രണയത്തിന് കണ്ണും കാതു മൊന്നുമില്ലെന്ന് പറയുന്നത് പച്ചപ്പരമാർത്ഥം. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണ പ്രണയിച്ചത് ആർ.എസ്.എസ് നേതാവിനെ. ഒടുവിൽ സംഗതി ഗുലുമാലായപ്പോൾ ശ്രീലക്ഷ്മി പഞ്ചായത്ത് മെമ്പർ രാജിവെച്ചു. കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിയും ആര്‍.എസ്.എസ് ശാഖ മുന്‍മുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരന്‍. കഴിഞ്ഞ ദിവസം മെമ്പറെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പയ്യോളി പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതിപ്പെട്ടു. പിന്നാലെ ഇരുവരും ചൊവ്വാഴ്ച പൊലീസിനു മുൻപാകെ ഹാജരാവുകയായിരുന്നു. വൈകീട്ടോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമര്‍പ്പിച്ചു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർത്ഥിയായ ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപിച്ചത്. മെമ്പർ രാജിവെച്ചതോടെ എൽ.ഡി.എഫ് ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങി. 17 വാർഡുകളുള്ള തിക്കോടി ഗ്രാമപഞ്ചായത്ത് ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. നിലവിൽ എൽ.ഡി.എഫിന്…
Read More » -
Kerala
യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം
കീവ്: യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം.തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്.മറ്റൊരു നഗരമായ ക്രമസ്‌റ്റോസിലും സ്‌ഫോടനമുണ്ടായി. ഡോണ്‍ബാസില്‍ പ്രവിശ്യയിലേക്ക് മുന്നേറാന്‍ സൈന്യത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം യുക്രൈന്‍ സൈന്യം പ്രതിരോധിച്ചാല്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി.യുക്രൈന്‍ സൈന്യം ആയുധം വെച്ച് കീഴടങ്ങുന്നതാണ് നല്ലതെന്നും പുടിൻ പറഞ്ഞു.ബാഹ്യശക്തികള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പും നല്‍കി.
Read More » -
Kerala
മോഷ്ടാക്കൾ മർദ്ദിച്ച് അവശയാക്കി വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല കവര്‍ന്നു, ഒടുവിൽ മാല മുക്കുപണ്ടം
പത്തനംതിട്ട: വീട്ടമ്മയെ അതിക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചാണ് മോഷ്ടാക്കൾ അവരുടെ കഴുത്തില്‍ കിടക്കുന്ന മാല കവർന്നത്. പക്ഷേ അത് മുക്കുപണ്ടമാണെന്ന് കള്ളന്മാർ തിരിച്ചറിഞ്ഞത് പിന്നീടാണ്. പത്തനംതിട്ട ജില്ലയിലെ കോയിപ്രത്താണ് സംഭവം. മോഷ്ടാക്കളിൽ ഒരാള്‍ അറസ്റ്റിലായി. രണ്ടാം പ്രതി തമിഴ്‌നാട് കന്യാകുമാരി കാരന്‍കാട് പുല്ലുവിള പേരൂര്‍ച്ചാല്‍ വടക്കിനേത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുത്തുലിംഗമാണ് പിടിയിലായത്. കൂട്ടുപ്രതി തമിഴ്‌നാട് കന്യാകുമാരി പൊട്ടാല്‍ക്കുഴി കല്‍ക്കുളം പ്രദീബന്‍ ചിദംബരത്തിനായി അന്വേഷണം വ്യാപിപ്പിച്ചു. സ്വര്‍ണമെന്ന് കരുതിയാണ് മാല പൊട്ടിച്ചത്. പക്ഷേ മുക്കുപണ്ടം ആയിരുന്നു. മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും ബൈക്കും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലിന് കോയിപ്രം പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പേരൂര്‍ച്ചാല്‍ വടക്കിനേത്ത് കെ.പി രമണിയമ്മയെയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്പിച്ച ശേഷം മാല കവര്‍ന്നത്. രമണിയമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും പുറത്തിടിക്കുകയും ചെയ്തു. കഴുത്തിലെ മാല പറിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ ഒന്നാം പ്രതി കൈകൊണ്ട് മുഖത്തിടിച്ച് ഒരു പല്ലൊടിക്കുകയും ചെയ്തു. പിന്നീട് മാല…
Read More » -
Kerala
സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
നീലേശ്വരം: രണ്ട് സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.അഴിത്തല തൈക്കടപ്പുറം പി.പി. മോഹനനെയാണ് (62) നീലേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Breaking News
കോട്ടയം തലയോലപ്പറമ്പിൽ വൻ തീപിടുത്തം; മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു
കോട്ടയം: തലയോലപ്പറമ്പിൽ വൻ തീപിടുത്തം. മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പൊള്ളലേറ്റത്. തീപിടിച്ചത് തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ആക്രിക്കടയിൽ. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിൻ്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് നിഗമനം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More »