KeralaNEWS

ഹരിദാസനെ വെട്ടിക്കൊല്ലുന്നതിന് മുൻപ് പ്രതിയായ ബിജെപി നേതാവ് വിളിച്ചത് പോലീസുകാരനെ; നിർണായക തെളിവ് അന്വേഷണസംഘത്തിന് ലഭിച്ചു

ണ്ണൂർ: ഹരിദാസനെ വെട്ടിക്കൊല്ലുന്നതിന് തൊട്ടു മുന്‍പ് മുഖ്യപ്രതിയും ബി.ജെ.പി നേതാവുമായ കെ.ലിജേഷ് വിളിച്ചത് കണ്ണവം സ്റ്റേഷനിലെ പൊലീസുകാരനെ.വാട്സ്‌ആപ്പ് കോളില്‍ നാല് മിനിറ്റ് നേരം പ്രതി സ്റ്റേഷനിലെ പൊലീസുകാരനുമായി സംസാരിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത് കേസിലെ പ്രധാന വഴിത്തിരിവായി മാറിയിരിക്കുകയാണ്.കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷുമായാണ് പ്രതി സംസാരിച്ചത്.
റിമാന്‍ഡിലായ പ്രതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസുകാരനെ തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് വിളിച്ച കാര്യം ശ്രദ്ധയില്‍പെട്ടത്.ഇതിന് ശേഷമാണ് പ്രതികള്‍ ഒന്നിച്ച്‌ ജോലിചെയ്യുന്ന സുനേഷ് എന്ന മണിയെ വിളിച്ച്‌ ഹരിദാസ് മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറില്‍ തിരിച്ചെത്തിയതായി മനസിലാക്കിയതും കൊലയാളി സംഘത്തിന് വിവരം കൊടുത്തതും.
ലിജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോൺ ഡീറ്റേൽസ് പരിശോധിച്ചപ്പോൾ രാത്രി ഒരു മണിക്ക് സുരേഷും ലിജേഷും നാല് മിനുട്ടോളം സംസാരിച്ചതായി വ്യക്തമായി.എന്നാൾ സുരേഷ് കോൾ ഡീറ്റേൽസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.ലിജേഷിന്റെ ബന്ധുകൂടിയാണ് സിപിഒ സുരേഷെന്നാണ് അറിയാൻ കഴിയുന്നത്.ലിജേഷിനെ ചോദ്യം ചെയ്തപ്പോൾ നമ്പർ മാറിയാണ് വിളിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.
 പൊലീസുകാരനെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉത്തര മേഖല ഐജി അശോക് യാദവ് പറഞ്ഞു.
 സംഭവത്തിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭ വാർഡ് കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ 4 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.

Back to top button
error: