Month: February 2022
-
NEWS
1800 ഓളം ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നു
മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത് 18000ത്തോളം ഇന്ത്യക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. യുക്രൈന്‍ വിമാനത്താവളങ്ങൾ അടച്ച പശ്ചാത്തലത്തിലാണ് തിരികെ വിമാനം പോന്നത്. 18000 ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ. ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ വെടിവയ്പും സ്ഫോടനവും യുദ്ധം ഉക്രൈന്‍ ജനതയോടെല്ലെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്‍ പറഞ്ഞു. സൈനിക നടപടി അനിവാര്യമെന്നും ഉക്രൈന്‍ ആയുധം വെച്ച് കീഴടങ്ങണമെന്നും പുടിന്‍ പറഞ്ഞു. സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഉക്രൈന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഉക്രൈന്‍ വിമാനത്താവളങ്ങള്‍ അടച്ചു.…
Read More » -
Kerala
നന്ദി പ്രമേയ ചര്‍ച്ചയുടെ അവസാന ദിനത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പ്രതിഷേധം
നന്ദി പ്രമേയ ചര്‍ച്ചയുടെ അവസാന ദിനത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പ്രതിഷേധം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവച്ചത്. വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന, കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ചര്‍ച്ച ആവശ്യപെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യം എന്നുള്‍പ്പെടെ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസിന് തന്നെ അനുമതി നിഷേധിച്ച സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു. സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കിയതോടെയാണ് അംഗങ്ങള്‍ മടങ്ങിയത്. പിന്നാലെ സര്‍ക്കാറിന് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് ഭയമെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.…
Read More » -
LIFE
സിഗ്നേച്ചർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ റിലീസ് ചെയ്തു
അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ. പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാർഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന “സിഗ്നേച്ചർ” മനോജ് പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്. ആദിവാസി ജീവിതം ദുരിതപൂർണമാക്കുന്ന E 117 എന്ന ഒറ്റയാനെ തളക്കാനുള്ള വനപാലകരുടെ ശ്രമങ്ങൾ ഉദ്വോകജനകമായ കഥാ സന്ദർഭത്തിലേക്കാണ് സിനിമയെ കൊണ്ടുപോകുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു. അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പൻ തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തിൽ മുഡുക ഭാഷ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു…
Read More » -
Kerala
കാണാതായ വീട്ടമ്മയെ കാമുകനോടൊപ്പം പിടികൂടി
ആലപ്പുഴ : കാണാതായ വീട്ടമ്മയെ കാമുകനൊപ്പം പിടികൂടി പൊലീസ്. അരൂക്കുറ്റി വടുതല സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയേയും കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാലൂര്‍ കോളനിയില്‍ മുഹമ്മദ് നിസാറി (26)നെയുമാണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 27 നാണ് യുവതിയെ വീട്ടില്‍നിന്നും കാണാതായത്. അഞ്ച് വയസുള്ള മകനെ ഉപേക്ഷിച്ചാണ് യുവതി നാടുവിട്ടത്.എസ്.ഐ. കെ.ജെ. ജേക്കബിന്റെ നേതൃത്വത്തില്‍ പാലക്കാട്ടുനിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
Read More » -
Kerala
അത്യുല്‍പാദന ശേഷിയുള്ള പ്ലാവു നട്ടവർ ഭാഗ്യവാന്മാർ
പത്തനംതിട്ട:അത്യുല്‍പാദന ശേഷിയുള്ള പ്ലാവു നട്ടുപിടിപ്പിച്ച കര്‍ഷകര്‍ക്ക് ഇത്തവണ മികച്ച വരുമാനം.ചക്ക കിലോയ്ക്ക് 20 മുതല്‍ 35 വരെ വിലയ്ക്കാണ് മൊത്തവ്യാപാരികൾ ശേഖരിക്കുന്നത്.വിയറ്റ്നാം ഏര്‍ളി വിഭാഗത്തില്‍പെടുന്ന ഒരു ചക്ക ശരാശരി 6- 8 കിലോ വരും.പച്ചയ്ക്കും പഴുപ്പിച്ചും കഷണങ്ങളാക്കി വില്‍ക്കുകയാണു ചെയ്യുന്നത്.വലുപ്പം അനുസരിച്ചാണ് വില. പള്‍പ്പ്, സ്ക്വാഷ് നിര്‍മാണ കമ്ബനികളും വിളഞ്ഞ ചക്ക ശേഖരിക്കുന്നുണ്ട്. കിലോയ്ക്ക് ശരാശരി 50 – 60 രൂപ നിരക്കിലാണ് മൊത്തവ്യാപാരികൾ മാർക്കറ്റിൽ ചക്ക വില്‍പന നടത്തുന്നത്.5 കിലോഗ്രാം വരെയുള്ള ഇടിച്ചക്കയ്ക്കും നല്ല ഡിമാന്‍ഡാണുള്ളത്.കോഴഞ്ചേരി, പിറവം, കോതമംഗലം മേഖലകളിലെ ചക്ക പ്രോസസിങ് യൂണിറ്റുകളും ഇടിച്ചക്ക ശേഖരിക്കുന്നുണ്ട്.കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെ നിരക്കിലാണ് ഇവര്‍ വാങ്ങുന്നത്. പതിവില്ലാതെ സംസ്ഥാനത്ത് ഇക്കൊല്ലം നീണ്ടുനിന്ന മഴ ചക്കക്കൊതിയൻമാർക്കിട്ട് നൽകിയത് എട്ടിന്റെ പണി തന്നെയാണ്.ചക്കയുടെ മാത്രം സ്ഥിതിയല്ലിത്.മാവിലും കശുമാവിലും ഒരു കുല പൂവ് പോലുമില്ല.ഇടവിടാതെ പെയ്ത മഴ,ചക്കയടക്കം കേരളത്തിന്റെ കാർഷിക ഫലങ്ങൾക്കു വൻ തിരിച്ചടിയാണ് ഇത്തവണ നൽകിയത്.മാങ്ങയും പേരയും ചാമ്പയും കൈതചക്കയും…
Read More » -
Breaking News
റഷ്യ യുദ്ധം തുടങ്ങി; തിരിച്ചടിച്ച് യുക്രൈന്‍
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ചടുല നീക്കവുമായി റഷ്യന്‍ സൈന്യം യുക്രൈനിലേക്ക് ഇരച്ചുകയറി. ബഹുമുഖ ആക്രമണമാണ് റഷ്യന്‍ സൈന്യം യുക്രൈനെതിരേ അഴിച്ചുവിടുന്നത്. കര, വ്യോമ, നാവിക സേനകളുടെ സംയുക്തമായ ആക്രമണത്തിനാണ് യുക്രൈന്‍ ഇന്ന് രാവിലെ ഇരയായത്. ജനങ്ങളെ ആക്രമിക്കില്ലെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ബോംബ് വര്‍ഷവും മിസൈല്‍ ആക്രമണവും പല നഗരങ്ങളേയും തകര്‍ത്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. യുക്രൈനും ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിക്കുന്നത്. യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈന്‍. റഷ്യയില്‍ യുക്രൈന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ സ്ഫോടനം നടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കീവില്‍ സ്‌ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു. നേരത്തെ യുക്രൈനോട് പ്രതിരോധത്തിന് ശ്രമിക്കരുതെന്നും കീഴടങ്ങണമെന്നും റഷ്യന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ പ്രതിരോധിക്കുമെന്ന് തന്നെ…
Read More » -
NEWS
ഇന്ത്യൻ സഹായം തേടി യുക്രൈൻ
യുക്രെയ്നിലെ റഷ്യയുടെ ഇടപെടലില്‍ ഇടപെടണമെന്ന് യുക്രെയ്ന്. ഇന്ത്യയിലെ യുക്രെയ്ന് അംബാസിഡര്‍ ഇഗോര്‍ പോളികോവ് ആണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. എന്നാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കി. പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Read More » -
Kerala
തെരുവ് നായ്ക്കളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ
തെരുവ് നായ്കുഞ്ഞുങ്ങളെ ദത്തെടുക്കാനും അവയെ സംരക്ഷിക്കുവാനും തിരുവനന്തപുരം നഗരസഭ അവസരമൊരുക്കുന്നു തെരുവോരങ്ങളിൽ അനാഥമാക്കപ്പെടുന്ന നായ്ക്കുട്ടികൾക്ക് സ്നേഹവും കരുതലും കൊടുക്കാൻ കഴിയുന്ന ആർദ്രമായ ഒരു മനസ്സ് നിങ്ങൾക്കുണ്ടോ ? ഉണ്ടെങ്കിൽ ഒരു നായ്ക്കുട്ടിയെ നിങ്ങൾക്ക് ദത്തെടുക്കാം.2022 ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 10 മണിക്ക് പൂജപ്പുര സ്റ്റേഡിയത്തിൽ വച്ച് നഗരസഭ ” പപ്പി അഡോപ്ഷൻ ക്യാമ്പ് ” സംഘടിപ്പിക്കുന്നു.മൃഗക്ഷേമ സംഘടനകളായ പീപ്പിൾ ഫോർ അനിമൽസ്, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ കൂടാതെ വിവിധ മൃഗസ്നേഹികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പേ വിഷ പ്രതിരോധ കുത്തിവെയ്പ് നൽകിയ നാടൻ നായ് കുഞ്ഞുങ്ങളെ ദത്ത് എടുക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുളത്. തെരുവുനായ കുഞ്ഞുങ്ങളെ സംരക്ഷിക്കുക വഴി അവ തെരുവിൽ ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത കുറയുകയും അവയ്ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കുകയും ഇതിലൂടെ ചെയ്യുന്നു.നായ്കുഞ്ഞുങ്ങളെ ദത്ത് എടുക്കുവാൻ താൽപര്യമുള്ളവർക്ക് നഗരസഭയുടെ വെബ്സൈറ്റായ tmc.lsgkerala.gov.in വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Read More » -
Kerala
മോട്ടോർതൊഴിലാളി ക്ഷേമനിധി, അറിയേണ്ടതെല്ലാം
മോട്ടോർ തൊഴിലാളിക്ഷേമനിധിയിൽ കുടിശിക ഇല്ലാതെ ക്ഷേമനിധി അടച്ചു വരുന്ന തൊഴിലാളിക്കും – നോമിനിക്കും – മക്കൾക്കും -കിട്ടുന്ന ആനുകൂല്ല്യങ്ങൾ താഴെ കൊടുക്കുന്നു 1⃣മോട്ടോർ തൊഴിലാളികളുടെ 2മക്കൾക്ക് ( ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ) വിവാഹം കഴിക്കുന്ന ഡ്രൈവർക്കും വിവാഹ ധനസഹായം ഒരാൾക്ക് 40000 രൂപ ലഭിക്കും ️2⃣വിദ്യാഭാസ സ്കോളർഷിപ്പ് (500 രൂപ മുതൽ 7500 രുപ വരെ ) എട്ടാം ക്ലാസ്സുമുതൽ ലഭിക്കും 3️⃣മോട്ടോർ – തൊഴിലാളികൾക്ക് മിനിമം എട്ട് കൊല്ലം-ഒരോ കൊല്ലവും വർദ്ധനവും ബ്രേക്കറ്റിൽ കൊടുക്കുന്നു (പെൻഷൻ ബസ്സ്-5000- രുപ (ഓരോ കൊല്ലവും – 150 രുപ ) GV – ഗുഡുസ്സ്– 3500 രുപ (ഓരോ കൊല്ലവും – 100 രൂപ ) TC-ടാക്സി കാർ – 2500 രൂപ (ഒരോ കൊല്ലവും – 75 രൂപ ) A- ഓട്ടോറിക്ഷ – 2000 രൂപ – (ഓരോ കൊല്ലവും – 50 രൂപ) –…
Read More »