Month: February 2022
-
Movie
ആസിഫ് അലി നായകനായ ജീത്തു ജോസഫിൻ്റെ ‘കൂമൻ’ പാലക്കാട് പോത്തുണ്ടിയിൽ ആരംഭിച്ചു
മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൂമൻ (The Night Rider). അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഇന്ന് (ഫെബ്രുവരി 24) പാലക്കാട് പോത്തുണ്ടി ശിവക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ തുടക്കമിട്ടു. ജീത്തു ജോസഫ് ആദ്യഭദ്രദീപം തെളിയിച്ചു. തുടർന്ന് ആൽവിൻ ആൻ്റണി, തിരക്കഥാകൃത്ത് കെ..ആർ.കൃഷ്ണകുമാർ, സതീഷ്ക്കുറുപ്പ്, ലിൻഡാ ജിത്തു, എയ്ഞ്ചലീനാ മേരി ആൻ്റണി, മനു പന്മനാഭൻ, നൗഷാദ് ആലത്തൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ലിൻ്റൊജിത്തു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഏയ്ഞ്ചലീനാ മേരി ആൻ്റണി ഫസ്റ്റ് ക്ലാപ്പു നൽകി. കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ മൂവിയാണ് ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിനു പിന്നലുണ്ട്. കെ.ആർ.കൃഷ്ണകുമാറിൻ്റേതാണ്…
Read More » -
Religion
മലങ്കര അസോസിയേഷന്‍ നാളെ
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പളളി പ്രതിപുരുഷ യോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നാളെ 1 മണിക്ക് കോലഞ്ചേരിയില്‍ സമ്മേളിക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി അങ്കണത്തിലെ ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറിലായിരിക്കും സമ്മേളനം. ബസേലയിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനാണ് യോഗം ചേരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 4000 ത്തോളം പ്രതിനിധികള്‍ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തും. ഇന്ന് കാതോലിക്കാ ബാവാ സമ്മേളന നഗറില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തി. സഭാ മാനേജിംഗ് കമ്മറ്റി സമ്മേളന നഗറില്‍ വച്ച് കൂടി യോഗത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. വൈകുന്നേരം 5 മണി മുതല്‍ അംങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടുകൂടി രജിസ്‌ട്രേഷന്‍ സമാപിക്കും. തുടര്‍ന്ന് കോലഞ്ചേരി പളളിയില്‍ പ്രാര്‍ത്ഥനായ്ക്ക് ശേഷം മലങ്കര മെത്രാപ്പോലീത്തായെ സമ്മേളന നഗറിലേക്ക് സ്വീകരിച്ച് ആനയിക്കും. മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍,…
Read More » -
Kerala
കോട്ടയം ജില്ലയിൽ 399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
കോട്ടയം: ജില്ലയിൽ 399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1562 പേർ രോഗമുക്തരായി. 3936 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 167 പുരുഷൻമാരും 176 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 89 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5375 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 442523 പേർ കോവിഡ് ബാധിതരായി. 437007 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 8310 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം – 63 ചങ്ങനാശേരി – 18 കറുകച്ചാൽ, മാടപ്പള്ളി-13 വാഴപ്പള്ളി -12 അയർക്കുന്നം – 10 പാമ്പാടി, എലിക്കുളം, ഏറ്റുമാനൂർ, കടുത്തുരുത്തി – 9 കരൂർ, കാഞ്ഞിരപ്പള്ളി, മണർകാട് – 8 പുതുപ്പള്ളി, ചിറക്കടവ്, ഉഴവൂർ, കുറവിലങ്ങാട്, ഭരണങ്ങാനം, തൃക്കൊടിത്താനം – 7 പാറത്തോട്, വിജയപുരം, മുണ്ടക്കയം, വാഴൂർ –…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 4064 പേര്‍ക്കുകൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174, വയനാട് 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,493 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 391 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 41,675 കോവിഡ് കേസുകളില്‍, 6.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 37 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം…
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് ദമ്ബതികള്‍ക്ക് ഗുരുതര പരിക്ക്; ആത്മഹത്യ ശ്രമമെന്ന് സംശയം
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് ദമ്ബതികള്‍ക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സ്വദേശികളായ ലീല (65) രവി (72)ദമ്ബതികള്‍ക്കാണ് പരിക്കേറ്റത്.ഇവർ ട്രെയിനിൽ നിന്ന് ചാടിയതാണെന്നും പറയുന്നു. തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇന്‍റര്‍ സിറ്റി ട്രെയിനില്‍ നിന്നാണ് ഇരുവരും വീണത്. പാറശാല പരശുവയ്ക്കലിന് സമീപത്തായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാറശാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം നെടുമങ്ങാട് പുലിപ്പാറ സ്വദേശികളായ രവിയെയും ലീലയേയും കാണാനില്ല എന്നുപറഞ്ഞ് മക്കള്‍ നെടുമങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും അറിയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പാറശാല പോലീസ് വ്യക്തമാക്കി.
Read More » -
Kerala
റഷ്യയുടെ യുക്രൈൻ ആക്രമണത്തിനു പിന്നിൽ; എന്തേ വ്‌ളാദിമിര്‍ പുടിനെ ലോകം ഭയക്കുന്നു ?
ആര്‍ക്കും വഴങ്ങാത്ത ആരെയും കൂസാത്ത കാര്യങ്ങൾ നേർക്കുനേർ പറയാൻ മടിക്കാത്ത വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ. രാഷ്ട്രീയത്തില്‍ വരുന്നതിന് മുൻപ് രഹസ്യാന്വേഷണ ഏജന്‍സി ഏജന്റായിരുന്നു.അതിനാൽ തന്നെ ഏതു നീക്കവും ചടുലവും കിറുകൃത്യവുമായിരിക്കും.ഇതാണ് ലോകനേതാക്കളെ ഭയപ്പെടുത്തുന്നതും.ഒന്നും കാണാതെ പുടിൻ ഒരു യുദ്ധത്തിന് ഇറങ്ങി പുറപ്പെടില്ലെന്ന് അവർക്കറിയാം.അതാണ് റഷ്യയുടെ യുദ്ധനീക്കത്തെ തടയാൻ ലോക രാജ്യങ്ങൾ മടിക്കുന്നതും. 1952 ഒക്ടോബര്‍ ഒന്നിന് ലെനിന്‍ഗ്രാഡില്‍ ജനിച്ച പുടിന്‍ ചെറുപ്പം മുതലേ ആയോധന കലകളില്‍ താല്‍പര്യമുള്ളയാളായിരുന്നു. ജൂഡോയുടേയും ഗുസ്തിയുടേയും റഷ്യന്‍ കോംബോയായ സാംബോയില്‍ 16 വയസാകുമ്പോഴേക്കും കഴിവ് തെളിയിക്കാന്‍ പുടിന് സാധിച്ചു.ആയോധന കലകളിലെ പ്രാവീണ്യം മാത്രമല്ല പഠിക്കാനുള്ള കഴിവും കൂടിയാണ് അന്നത്തെ സോവിയറ്റ് യൂണിയനിലെ വിഖ്യാതമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഹൈസ്‌കൂള്‍ 281ല്‍ പുടിന് പ്രവേശനം നേടിക്കൊടുത്തത്.സ്‌കൂളിലെ റേഡിയോ സ്‌റ്റേഷനിലും പുടിന്‍ സജീവമായിരുന്നു.ആരെയും എടുത്തിട്ട് അലക്കാനുള്ള കഴിവ് അന്നേ പുടിനുണ്ടായിരുന്നു എന്നർത്ഥം! ഉപരിപഠനകാലത്താണ് കെജിബിയില്‍ ചേരുകയെന്നത് പുടിന്റെ സ്വപ്‌നമായി മാറുന്നത്.അങ്ങനെ 1975ല്‍ ലെനിന്‍ഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും…
Read More » -
Kerala
ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷന്റെ ജനസേവന രത്‌ന പുരസ്ക്കാരം മുസ്‌ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്തിന്
പത്തനംതിട്ട: ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷൻ സംസ്ഥാന സമിതി ഏർപ്പെടുത്തിയ ജനസേവന രത്‌ന പുരസ്ക്കാരം 2022 മുസ്‌ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്തിന്.സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ നിസ്വാർത്ഥമായ ഇടപെടലുകൾക്കും മതസൗഹാർദ്ധ പ്രവർത്തനങ്ങൾക്കുമാണ് അവാർഡ്. ഫലകവും ഇരുപത്തി അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും ഇന്ന് വെച്ചൂച്ചിറ മേഴ്‌സി ഹോമിൽ നടന്ന ചടങ്ങിൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലിത്തയും ആന്റോ ആന്റണി എം പി യും ചേർന്ന് സമദ് മേപ്രത്തിന് സമ്മാനിച്ചു.ചടങ്ങിൽ രാജു എബ്രഹാം എക്സ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
Read More » -
Kerala
യുഎഇയില്‍ നമസ്‌കരിക്കുന്നതിനിടെ ട്രക്കിടിച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 100,000 ദിര്‍ഹം നൽകാൻ കോടതി ഉത്തരവ്
റാസൽഖൈമ: യുഎഇയില്‍ നമസ്‌കരിക്കുന്നതിനിടെ ട്രക്കിടിച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 100,000 ദിര്‍ഹം (20 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്.പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട ട്രക്കിന് പിന്നില്‍ നമസ്‌കരിക്കുന്നതിനിടെയാണ് തൊഴിലാളിയെ ട്രക്ക് ഇടിച്ചത്.ഇതറിയാതെ ഡ്രൈവർ വാഹനം പിന്നോട്ട് എടുക്കുകയായിരുന്നു.സംഭവത്തിൽ ട്രക്ക് ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്ബനിയും മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് റാസല്‍ഖൈമ സിവില്‍ കോടതിയാണ് ഉത്തരവിട്ടത്. എന്നാല്‍ അപകടമുണ്ടായത് റോഡില്‍ അല്ലെന്നും പാർക്കിങ് ഏരിയ പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുള്ള സ്ഥലം അല്ലെന്നുമാണ് ഇന്‍ഷുറന്‍സ് കമ്ബനിയുടെ പ്രതിനിധി വാദിച്ചത്. പക്ഷെ കേസ് പരിഗണിച്ച കോടതി ട്രക്ക് ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
Read More » -
Kerala
മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സംസ്ഥാനം.
യുക്രെയ്നിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുക്രെയ്നിലുള്ള മലയാളി വിദ്യാർഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ചു<span;>. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ നിലവിൽ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചു. ഉക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു
Read More » -
Kerala
ശക്തമായ പ്രത്യാക്രമണവുമായി യുക്രെയ്ന്;50 റഷ്യൻ സൈനികരെ വധിച്ചതായി റിപ്പോർട്ട്
കീവ്:റഷ്യക്കെതിരേ ശക്തമായ പ്രത്യാക്രമണവുമായി യുക്രെയ്ന്.അതിക്രമിച്ച് കയറിയ 50 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രെയ്ന് സൈന്യം അവകാശപ്പെട്ടു.നേരത്തേ, അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും യുക്രെയ്ന് വെടിവച്ചിട്ടിരുന്നു. അതേസമയം യുക്രൈന്റെ 40 സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.പത്തു സാധാരണക്കാരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്.ക്രിമിയ, ബെലാറസ് എന്നീ മേഖലകളില്‍ നിന്നും കരിങ്കടല്‍ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുകയായിരുന്നു.യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായി.കാര്‍ഖിവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യന്‍ മിസൈലാക്രമണം ഉണ്ടായി.
Read More »