KeralaNEWS

തെരുവ് നായ്ക്കളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ

തെരുവ് നായ്കുഞ്ഞുങ്ങളെ ദത്തെടുക്കാനും അവയെ സംരക്ഷിക്കുവാനും തിരുവനന്തപുരം നഗരസഭ അവസരമൊരുക്കുന്നു
 
 
തെരുവോരങ്ങളിൽ അനാഥമാക്കപ്പെടുന്ന നായ്ക്കുട്ടികൾക്ക് സ്നേഹവും കരുതലും കൊടുക്കാൻ കഴിയുന്ന ആർദ്രമായ ഒരു മനസ്സ് നിങ്ങൾക്കുണ്ടോ ? ഉണ്ടെങ്കിൽ ഒരു നായ്ക്കുട്ടിയെ നിങ്ങൾക്ക് ദത്തെടുക്കാം.2022 ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 10 മണിക്ക് പൂജപ്പുര സ്റ്റേഡിയത്തിൽ വച്ച് നഗരസഭ ” പപ്പി അഡോപ്ഷൻ ക്യാമ്പ് ” സംഘടിപ്പിക്കുന്നു.മൃഗക്ഷേമ സംഘടനകളായ പീപ്പിൾ ഫോർ അനിമൽസ്, സ്ട്രീറ്റ് ഡോഗ് വാച്ച്  അസോസിയേഷൻ കൂടാതെ വിവിധ മൃഗസ്നേഹികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പേ വിഷ പ്രതിരോധ കുത്തിവെയ്പ് നൽകിയ നാടൻ നായ് കുഞ്ഞുങ്ങളെ ദത്ത് എടുക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുളത്.
തെരുവുനായ കുഞ്ഞുങ്ങളെ സംരക്ഷിക്കുക വഴി അവ തെരുവിൽ ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത കുറയുകയും അവയ്ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കുകയും ഇതിലൂടെ ചെയ്യുന്നു.നായ്കുഞ്ഞുങ്ങളെ ദത്ത് എടുക്കുവാൻ താൽപര്യമുള്ളവർക്ക് നഗരസഭയുടെ വെബ്സൈറ്റായ tmc.lsgkerala.gov.in വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Back to top button
error: