അജിത്തിന്റെ ‘വലിമൈ’ 100 കോടി ക്ലബ്ബില്‍; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ഉത്തരേന്ത്യയിലും മികച്ച പ്രതികരണം
ചെന്നൈ: ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷന്‍-ത്രില്ലര്‍ ചിത്രം ‘വാലിമൈ’. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അജിത് നായകനായെത്തുന്ന ചിത്രത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ഉത്തരേന്ത്യയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്.
സിനിമയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അതിശയകരമായ ഓപ്പണിംഗ് ലഭിച്ചതായി സിനിമാ തിയേറ്റര്‍ ശൃംഖല കമ്പനിയായ ഐനോക്‌സ് ലെഷര്‍ ലിമിറ്റഡിന്റെ ചീഫ് പ്രോഗ്രാമിംഗ് ഓഫീസര്‍ രാജേന്ദര്‍ സിംഗ് ജ്യാല വെളിപ്പെടുത്തി. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വചിച്ചിരിക്കുന്നതും എച്ച്. വിനോദാണ്, അജിത്തിനെ കൂടാതെ ഹുമ ഖുറേഷി, ബാനി, സുമിത്ര, അച്യുന്ത് കുമാര്‍, യോഗി ബാബു, രാജ് അയ്യപ്പ, പുഗജ് എന്നിവരും ചിത്രത്തിലുണ്ട്.
https://twitter.com/LMKMovieManiac/status/1497795457883402240
ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന് ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍എം ട്വീറ്റ് ചെയ്തു. ”വലിയ ഓപ്പണിംഗ് ഡേയ്ക്ക് ശേഷം ചെന്നൈ നഗരത്തില്‍ വലിമൈയ്ക്ക് രണ്ടാം ദിനം മികച്ച കളക്ഷന്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തിദിനങ്ങളില്‍ രാവിലെ സാധാരണ കുറയാറുള്ളത് പോലെ കുറഞ്ഞ ശേഷം വൈകുന്നേരവും രാത്രി ഷോകളിലും മികച്ച കളക്ഷന്‍ രേഖപ്പെടുത്തി. വെള്ളിയാഴ്ച ചെന്നൈയിലെ കളക്ഷന്‍ 1.06 കോടിയാണ്. രണ്ട് ദിവസത്തെ മൊത്തം കണക്ക് 2.88 കോടി ആണ്.” അദ്ദേഹം ട്വിറ്റ് ചെയ്തു.