സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും നടന്നില്ല, ചോദ്യം ചെയ്യലിന് ഇ.ഡി സ്വപ്ന ഓഫീസിലെത്തിയെങ്കിലും തിരിച്ചുപോകുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വപ്ന സമർപ്പിച്ച അപേക്ഷ പരിഗണിച്ച് ഇ.ഡി ചോദ്യം ചെയ്യൽ ഒഴിവാക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തന്നെ സ്വപ്നയെ ചോദ്യം ചെയ്യൻ ഇ.ഡി നോട്ടീസ് നൽകിയേക്കും.
രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയത്. അഭിഭാഷകനെ കണ്ട ശേഷമാണ് സ്വപ്ന മകനൊപ്പം ഇന്ന് ഇഡി ഓഫീസിൽ എത്തിയത്. ആരോഗ്യവിവരങ്ങൾ അറിയിച്ച ശേഷം അവർ തലസ്ഥാനത്തേക്ക് മടങ്ങി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ “അശ്വത്ഥമാവ് വെറും ഒരു ആന” എന്ന പുസ്തകത്തിലെ പരാമർശങ്ങളോട് പ്രതികരിച്ചപ്പോഴാണ് സ്വപ്ന രൂക്ഷ പ്രതികരണങ്ങൾ നടത്തിയത്. കേസിൽ പുതിയ വഴിത്തിരിവുകൾവന്നേക്കാം. പുസ്തക പ്രകാശനം വലിയ ചര്‍ച്ചയായതിന്
പിന്നാലെ പുതിയ പ്രതികരണങ്ങളുടെ വിശദാംശങ്ങൾ ആരായാൻ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുകയായിരുന്നു.
കസ്റ്റഡിയില്‍ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം. ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന പ്രതികരിച്ചിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു.