Month: January 2022
-
Kerala
പല്ലിനു സംരക്ഷണം ഏതു വിധം…. വെളിച്ചെണ്ണ അത്യുത്തമം
പല്ലിനു കേടു വരാത്തവര്‍ ചുരുക്കം. ഈ ചുരുക്കം പേര്‍ ഏറെ ഭാഗ്യവാന്മാരെന്നും പറയാം. കാരണം പല്ലിന് പ്രശ്‌നങ്ങള്‍ ഒരിക്കല്‍ വന്നാല്‍ പിന്നെ എപ്പോഴും വരാനും എളുപ്പമാണ്. എന്നു കരുതി പല്ലിലെ കേടിന് ഡോക്ടറുടെ അടുത്തേയ്‌ക്കോടിപ്പോകണമെന്നില്ല. ഇതിന് ഡയറ്റിലടക്കമുള്ള ചില വ്യത്യാസങ്ങള്‍ വരുത്തി പരിഹാരം കാണാവുന്നതേയുള്ളൂ. പല്ലിലെ കേട് തനിയെ മാറും. ഇത് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനലേഖനത്തില്‍ പറയുന്നതാണ്. 62 കുട്ടികളില്‍ നടത്തിയ പരീക്ഷണഫലം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ, പ്രധാനമായും ചെയ്യേണ്ട ഒന്നാണ് പഞ്ചസാര ഭക്ഷണത്തില്‍ നിന്നൊഴിവാക്കുകയെന്നത്. മധുരം പല്ലില്‍ ബാക്ടീരിയ വളരാന്‍ ഇടയാക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഫാറ്റ് സോലുബിള്‍ വൈറ്റമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയെന്നത് ഏറെ പ്രധാനം. ഇലക്കറികള്‍, അവക്കാഡോ, വെളിച്ചെണ്ണ എന്നിവ ഡയറ്റില്‍ നട്‌സിനൊപ്പം ഉള്‍പ്പെടുത്താം. ഭക്ഷണത്തില്‍ നിന്നും ഫൈറ്റിക് ആസിഡ് ഒഴിവാക്കണം. ഓര്‍ഗാനിക് രീതിയിലല്ലാതെ വളര്‍ത്തുന്ന ഭക്ഷണങ്ങളില്‍, പ്രത്യേകിച്ചു നട്‌സ്, സീഡ് എന്നിവ ഓര്‍ഗാനിക്കല്ലെങ്കില്‍ പല്ലിന്റെ കേടു മാറ്റാന്‍ പണ്ടുകാലം മുതല്‍ തന്നെ…
Read More » -
Kerala
യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ടു
തിരുവനന്തപുരം:യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ പി.പി. അനിലിനെതിരായാണ് നടപടി.നവംബർ 25-നാണ് സംഭവം. ടിക്കറ്റും ബാക്കി പൈസയും നൽകുമ്പോൾ കണ്ടക്ടർ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. യാത്രക്കാരി വെള്ളൂർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ അന്നുതന്നെ അറസ്റ്റുചെയ്തിരുന്നു.കോടതി റിമാൻഡ്ചെയ്ത ഇയാളെ കോർപ്പറേഷനും പിന്നീട് സസ്പെൻഡ് ചെയ്തു. തുടർന്ന് നടന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് കണ്ടക്ടറെ പിരിച്ചുവിടാൻ തീരുമാനിച്ചത്.വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായതായി കണ്ടെത്തിയിരുന്നു.യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടിയിരുന്ന ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
Read More » -
India
രാജ്യത്ത് മൂന്നാം ഡോസ് (കരുതൽ ഡോസ്) പ്രതിരോധ കുത്തിവയ്പിന് ഇന്നു തുടക്കമാകും
കോവിഡ് മൂന്നാം തരംഗം ശക്തമായിരിക്കെ രാജ്യത്തു മൂന്നാം ഡോസ് (കരുതൽ ഡോസ്) പ്രതിരോധ കുത്തിവയ്പിന് ഇന്നു തുടക്കമാകും. രണ്ടു ഡോസ് വാക്സീനെടുത്ത് 9 മാസം ( 39 ആഴ്ച) പിന്നിട്ട ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, മറ്റു രോഗങ്ങളുള്ള 60 കഴിഞ്ഞവർ എന്നിവർക്കാണ് ഇപ്പോൾ കരുതൽ ഡോസ് ലഭ്യമാവുക. 60 കഴിഞ്ഞവർക്കു പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 15-18 വയസ്സുകാർക്കുള്ള വാക്സിൻ ആരംഭിച്ചു. ഓൺലൈനായോ കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യാം. മാതാപിതാക്കളുടെ നിലവിലുള്ള കോവിൻ അക്കൗണ്ടിലൂടെ കുട്ടികൾക്ക് സ്ലോട്ട് ബുക്ക് ചെയ്യാം. അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങി രജിസ്റ്റർ ചെയ്യാം. ഇവർ 2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സ്കൂൾ ഐഡിയോ 10-ാം ക്ലാസ് സർട്ടിഫിക്കറ്റോ ഉപയോഗിച്ച് ബുക്ക് ചെയ്യാം.
Read More » -
Kerala
പങ്കാളികളെ പരസ്പരം കൈമാറൽ :പിന്നിൽ സംസ്ഥാനാന്തര ബന്ധമുള്ള സംഘം, ഇടപാടുകൾ സോഷ്യൽ മീഡിയവഴി
ചങ്ങനാശേരി: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിൽപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭർത്താവിന്റെ നികൃഷ്ടമായ സെക്സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുട്യൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെക്കുറിച്ചറിയാൻ ഇടയാക്കിയത്. യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോട് ചോദിച്ചറിഞ്ഞതോടെയാണ് ഭർത്താവിന്റെ സെക്സ് റാക്കറ്റ് പ്രവർത്തനങ്ങൾ പുറത്താകാനിടയായത്. കാലങ്ങളായി മാനസിക സമ്മർദത്തിലായ യുവതി ബന്ധുക്കളോടൊപ്പം എത്തി കറുകച്ചാൽ പോലീസിൽ ശനിയാഴ്ച പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന സംസ്ഥാനാന്തര ബന്ധമുള്ള സംഘത്തെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്. തുടർന്നാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്തത്. ആയിരക്കണക്കിനാളുകളുള്ള ഗ്രൂപ്പിൽ നിന്നും നൂറുകണക്കിനു സന്ദേശങ്ങളാണ് ദിനംപ്രതി തന്റെ ഭർത്താവിനെത്തിയിരുന്നതെന്നും യുവതി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പങ്കാളികളെ കൈമാറുന്ന വൻ റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നും ഇതിന് വൻ സാന്പത്തിക…
Read More » -
Kerala
തൊണ്ടയിലുണ്ടാകുന്ന അണുബാധയ്ക്കുള്ള കാരണങ്ങളും പരിഹാരങ്ങളും
മിക്കവർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് തൊണ്ടയിലുണ്ടാകുന്ന വേദനയും ചൊറിച്ചിലും.ചിലപ്പോൾ ഇത് നമ്മുടെ ശബ്ദത്തെ പോലും ബാധിക്കാറുണ്ട്. കൊവിഡ് 19 മഹാമാരിയുടെ ദിനങ്ങൾ ആയതിനാൽ ഇത്തരം ചെറിയ ലക്ഷണങ്ങൾ പോലും നിസ്സാരമായി കാണരുത്. ചെറിയ ജലദോഷമോ തൊണ്ടയിലെ ചെറിയ അസ്വസ്ഥതകളോ ആണെങ്കിൽ പോലും അത് ഒരുപക്ഷേ കൊവിഡിൻ്റെ സൂചനയാകാൻ സാധ്യതയുണ്ട്. തൊണ്ടയിലെ അണുബാധയ്ക്കുള്ള ചില സാധാരണ കാരണങ്ങൾ: * വൈറൽ അണുബാധ – ജലദോഷം, പനി, ചിക്കൻപോക്സ് മുതലായവ. * ബാക്ടീരിയ അണുബാധ – സ്ട്രെപ്റ്റോകോക്കസ് മൂലമുണ്ടാകുന്ന തൊണ്ടവേദന. * അലർജികൾ – പൊടി അലർജി, പൂമ്പൊടി അലർജി, ഭക്ഷണ അലർജികൾ തുടങ്ങിയവ * പുകയില ഉപയോഗം, വായുവിൽ കാണപ്പെടുന്ന വിവിധ രാസവസ്തുക്കൾ ശ്വസിക്കുന്നതിനാൽ. * തൊണ്ട വരൾച്ച – വരണ്ട വായു നിങ്ങളുടെ തൊണ്ട പരുക്കനും പോറലും ഉണ്ടാക്കുന്നതാകും. * പേശികളുടെ പിരിമുറുക്കം – തൊണ്ടയിലെ പ്രകോപനം അലറുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യുന്നത് * ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം –…
Read More » -
India
വാതിലുകൾ ഇല്ലാത്ത ഒരു ഗ്രാമം; അതും ഇന്ത്യയിൽ
ഈ ഗ്രാമത്തില്‍ മോക്ഷണങ്ങൾ നടക്കാറില്ല മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ‘ശനിഷിഗ്‌നാപൂർ ‘ എന്ന ഒരു കൊച്ചു ഗ്രാമം .ഈ ഗ്രാമത്തിലെ 4000 ത്തോളം വീടുകൾക്ക് വാതിലുകളോ ,അതിൽ തന്നെ പലതിനും ജനലുകളോ ഇല്ല. ഇതു മുതലെടുത്ത് ആരെങ്കിലും മോക്ഷണം നടത്തിയാൽ 7.5 വർഷത്തേക്ക് ( ഏഴരശനി ) ദുരിതമായിരിക്കും എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഈ ഗ്രാമത്തില്‍ മോക്ഷണങ്ങൾ നടക്കാറില്ല. ഈ വിശ്വാസത്തിന് പുറകിൽ അവിടെ സ്ഥിതി ചെയ്യുന്ന ശനി ഭഗവാന്റെ ക്ഷേത്രവുമായി ഒരു ബന്ധമുണ്ട്. കറുത്ത കല്ലിൽ തീർത്ത 5 അടിയിലധികം ഉയരമുള്ള ശനി ഭഗവാന്റെ പ്രതിമ ആ ഗ്രാമത്തെ സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഈ ഗ്രാമത്തിന്റെ ഈ വിചിത്രമായ രീതികൾക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ്, ഒരു വെള്ളപ്പൊക്കത്തിനു ശേഷം പനസ്നാല നദിയുടെ തീരത്ത് കനത്ത കറുത്ത പാറക്കല്ലുകൾ വന്നടിഞ്ഞു. അതിലൊരു പാറയിൽ നാട്ടുകാർ വടികൊണ്ട് തൊട്ടപ്പോൾ അതിൽ…
Read More » -
Kerala
ദിവസവും കുറച്ച് പെരുംജീരകം ചവച്ച് കഴിക്കണം; കാരണം എന്തെന്നോ?
ആഹാരം പാകം ചെയ്യുന്നതിനായി ദിവസേന അടുക്കളയിൽ ഉപയോഗിക്കുന്ന പല ചേരുവകളും ആരോഗ്യപരമായി ധാരാളം ഗുണങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. അത്തരത്തിൽ ഒന്നാണ് പെരുംജീരകം. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നത് കൂടാതെ ധാരാളം ആരോഗ്യ ഗുണങ്ങളും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്.വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. റോസ്മാരിനിക് ആസിഡ്, ക്ലോറോജെനിക് ആസിഡ്, ക്വെർസെറ്റിൻ, എപിജെനിൻ തുടങ്ങിയ പോളിഫെനോളുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, പെരുംജീരക വിത്ത് ശക്തമായ ആന്റിഓക്‌സിഡന്റും, വീക്കം തടയുന്ന ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻറി ബാക്ടീരിയൽ സവിശേഷതയും അടങ്ങിയിട്ടുള്ളവയാണ്. ആർത്തവ വേദന ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു: സ്ത്രീകളിലെ ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ ഇവ സഹായിക്കുന്നു. എല്ലാ മാസവും ഉണ്ടാകുന്ന ഈ പ്രത്യേക സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇത് കുറയ്ക്കുന്നു. ആർത്തവചക്രത്തിന് മുമ്പ് സംഭവിക്കുന്ന പിഎംഎസിനെ…
Read More » -
Kerala
സാധാരണ ഫ്യൂസും മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ അഥവാ എംസിബിയും ( MCB) തമ്മിലുള്ള വ്യത്യാസം
സാധാരണ ഫ്യൂസിന് പകരമായി ഉപയോഗിക്കാവുന്ന ഓട്ടോമാറ്റിക് സിച്ചാണ് മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ അഥവാ MCB (Miniature Circuit Breaker).ഒരു ഇലക്ട്രിക് സർക്യൂട്ടിൽ ഓവർലോഡിംഗ് ,ഷോർട്ട്സർക്യൂട്ട് തുടങ്ങിയ തകരാറുകളുണ്ടാകുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിച്ച് സർക്യൂട്ടിനെയും അതിൽ ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളെയും സംരക്ഷിക്കുകയാണ് എം സി ബി ചെയ്യുന്നത്. ഇത്തരത്തിൽ തകരാറുകളുണ്ടായാൽ അത് പരിഹരിച്ചശേഷം വളരെ ലളിതമായി എം സി ബി ഓൺചെയ്ത് വൈദ്യുതി പുന:സ്ഥാപിക്കാവുന്നതാണ്. സുരക്ഷിതത്വം, പ്രവർത്തനമികവ്, ഭംഗി എന്നീ ഗുണങ്ങളിൽ മികച്ചുനിൽക്കുന്നതിനാൽ വീടുകളിൽ സാധാരണ ഫ്യൂസിനുപകരം എം സി ബി ഉപയോഗിക്കുന്നതാണ് ഉത്തമം.
Read More » -
Kerala
കൊളസ്ട്രോൾ: ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ
കൊളസ്ട്രോൾ കൂടുമ്പോൾ പല രീതിയിലാണ് ശരീരം നമുക്ക് മുന്നറിയിപ്പ് തരുന്നത്.ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചുവേദന.ഹൃദയത്തിലേക്ക് ശരിയായ അളവിൽ രക്തം എത്താത്തതുകൊണ്ടാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത് (നെഞ്ചുവേദന പല അസുഖങ്ങളുടെയും കാരണമായും വരാറുണ്ട്- ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദന വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്) കൊളസ്ട്രോളിന്റെ മറ്റൊരു ലക്ഷണമാണ് കൈകാലുകളിൽ ഉണ്ടാകുന്ന തടിപ്പും, തരിപ്പും. കൈകളിലോ കാലുകളിലോ ചില സ്ഥലങ്ങളിൽ തടിപ്പുകൾ ഉണ്ടാകുകയും, കൈകാലുകളിൽ മരവിപ്പ് അനുഭവപ്പെടുകയും ചെയ്യുകയാണെങ്കിൽ ഓർക്കുക- നിങ്ങൾക്ക് കൊളസ്ട്രോൾ ഹൈലെവൽ ആണ്. ഇതെല്ലാം മസിലുകളിലേക്ക് ശരിയായ തോതിൽ ഓക്സിജൻ എത്തപ്പെടാത്തതു മൂലമുണ്ടാകുന്നതാണ്. ഹൈ കൊളെസ്റ്ററോളിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ് ഇത്. എന്തു ചെയ്‌താലും മാറാത്ത വായ്‌നാറ്റം ഹൈ കൊളെസ്റ്ററോളിന്റെ മറ്റൊരു ലക്ഷണമാണ്.കരളിലുള്ള അമിതമായ കൊളസ്ട്രോൾ ദഹിപ്പിക്കാൻ പറ്റാതെ വരുന്ന ഒരു അവസ്ഥയിലാണ് ഇതുണ്ടാകുന്നത്. ഇതുമൂലം വായിലെ ഉമിനീര് കുറയുകയും, വായ്‌നാറ്റം ഉണ്ടാകുകയും ചെയ്യുന്നു. ഹൈ കൊളെസ്റ്ററോൾ ഉള്ളവർക്ക് കാണുന്ന മറ്റൊരു ലക്ഷണമാണ് ശക്തമായ തലവേദന.അതിന്റെ കൂടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടും.…
Read More » -
Kerala
ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുടം നാളെ; പേട്ടതുള്ളൽ 11-ന്
എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുട മഹോത്സവം നാളെ നടക്കും. മഹല്ല ജമാഅത്തിന്റെ നേതൃത്വത്തിലാണ് ചന്ദനക്കുട ആഘോഷങ്ങൾ നടക്കുന്നത്. അമ്ബലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ 11 നും നടക്കും. മതസൗഹാര്‍ദത്തിന്റെ സന്ദേശം വിളിച്ചോതുന്ന ചന്ദനക്കുടത്തെയും വലിയപേട്ടതുള്ളലിനെയും വരവേല്‍ക്കാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ആഘോഷങ്ങള്‍. അമ്ബലപ്പുഴ, ആലങ്ങാട്ട് പേട്ടതുള്ളല്‍ സംഘങ്ങള്‍ വിവിധ ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ക്കു ശേഷം ഇന്ന് എരുമേലിയിലെത്തിച്ചേരും. 11 നു രാവിലെ 11 മണിയോടെ മാനത്തു ശ്രീകൃഷ്‌ണപരുന്തിനെ കാണുന്നതോടെ സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്‌ണ പിള്ളയുടെ നേതൃത്വത്തിലുള്ള അമ്ബലപ്പുഴ സംഘം പേട്ട ശ്രീ ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ നിന്നും പേട്ടതുള്ളിയിറങ്ങും. സംഘത്തെ നൈനാര്‍ പള്ളിയില്‍ ജമാഅത്ത് പ്രതിനിധികള്‍ സ്വീകരിക്കും.വാവരുടെ പ്രതിനിധിയായി ടി.എച്ച്. ആസാദ് താഴത്തുവീട്ടില്‍ അമ്ബലപ്പുഴ സംഘത്തിനൊപ്പം ചേരും. ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. മാനത്തു വെള്ളിനക്ഷത്രത്തെ ദര്‍ശിക്കുന്നതോടെയാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളിയിറങ്ങുന്നത്.
Read More »